കഴിഞ്ഞ സാന്പത്തികവർഷം രാജ്യം നേടിയത് 7.2 ശതമാനം വളർച്ച
കഴിഞ്ഞ സാന്പത്തികവർഷം  രാജ്യം നേടിയത് 7.2 ശതമാനം വളർച്ച
Thursday, June 1, 2023 12:51 AM IST
ന്യൂ​ഡ​ൽ​ഹി: ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ (2022-23) രാ​ജ്യം 7.2 ശ​ത​മാ​നം സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച കൈ​വ​രി​ച്ചു​വെ​ന്ന് ഇ​ന്ത്യ​ൻ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സി​ന്‍റെ ക​ണ​ക്കു​ക​ൾ.

ന​ട​പ്പു സാ​ന്പ​ത്തി​ക​വ​ർ​ഷം ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ ഇ​ന്ത്യ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം (ജി​ഡി​പി) 6.1 ശ​ത​മാ​നം വ​ള​ർ​ച്ച കൈ​വ​രി​ച്ച​താ​യും ജി​ഡി​പി സം​ഖ്യ​ക​ളി​ൽ ഇ​നി​യും വ​ർ​ധ​ന​വ് ഉ​ണ്ടാ​കു​മെ​ന്നും എ​ൻ​എ​സ്ഒ വ്യ​ക്ത​മാ​ക്കി.

റി​സ​ർ​വ് ബാ​ങ്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​ന്പ​ത്തി​ക ഏ​ജ​ൻ​സി​ക​ൾ ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം രാ​ജ്യ​ത്തി​ന് പ​ര​മാ​വ​ധി ഏ​ഴു ശ​ത​മാ​നം വ​ള​ർ​ച്ചാ​നി​ര​ക്ക് പ്ര​വ​ചി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ 7.2 ശ​ത​മാ​നം സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച നേ​ടി​യ​ത് മി​ക​ച്ച നേ​ട്ട​മാ​ണെ​ന്ന് മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്‌​ടാ​വ് വി. ​അ​ന​ന്ത നാ​ഗേ​ശ്വ​ര​ൻ പ​റ​ഞ്ഞു.

മു​ൻ സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ 9.1 ശ​ത​മാ​നം വ​ള​ർ​ച്ചാ​നി​ര​ക്കി​നെ അ​പേ​ക്ഷി​ച്ചു ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക​വ​ർ​ഷം പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടി​യ വ​ള​ർ​ച്ചാ​നി​ര​ക്കാ​ണ് രാ​ജ്യം കൈ​വ​രി​ച്ച​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. 2023 ഏ​പ്രി​ലി​ൽ എ​ട്ട് പ്ര​ധാ​ന ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ മേ​ഖ​ല​ക​ളി​ലെ ഉ​ത്പാ​ദ​ന വ​ള​ർ​ച്ച ആ​റു മാ​സ​ത്തെ ഏ​റ്റ​വും താ​ഴ്ന്ന നി​ര​ക്കാ​യ 3.5 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞ​താ​ണ് മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് വ​ള​ർ​ച്ചാ​നി​ര​ക്ക് കു​റ​യു​ന്ന​തി​നു കാ​ര​ണ​മാ​യ​തെ​ന്നും മു​ഖ്യ സാ​ന്പ​ത്തി​ക ഉ​പ​ദേ​ഷ്‌​ടാ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.


ക്രൂ​ഡ് ഓ​യി​ൽ, പ്ര​കൃ​തി​വാ​ത​കം, റി​ഫൈ​ന​റി ഉ​ൽ​പ​ന്ന​ങ്ങ​ൾ, വൈ​ദ്യു​തി എ​ന്നി​വ​യു​ടെ ഉ​ത്പാ​ദ​ന​ത്തി​ലാ​ണ് ഇ​ടി​വു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ​വ​ർ​ഷം മേ​യി​ൽ 2021-22 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ചാ​നി​ര​ക്ക് 8.7 ശ​ത​മാ​ന​മാ​യി​രു​ന്നു​വെ​ന്നാ​ണ് ദേ​ശീ​യ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ് പു​റ​ത്തു​വി​ട്ട ക​ണ​ക്ക്. എ​ന്നാ​ൽ 2022 ഒ​ക്‌​ടോ​ബ​ർ-​ഡി​സം​ബ​ർ പാ​ദ​ത്തി​ൽ രാ​ജ്യം 4.5 ശ​ത​മാ​നം സാ​ന്പ​ത്തി​ക​വ​ള​ർ​ച്ച നേ​ടി​യെ​ന്നു​ള്ള പു​തു​ക്കി​യ എ​സ്റ്റി​മേ​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 2021-22 സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തി​ൽ രാ​ജ്യം 9.1 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടി​യ​താ​യി എ​ൻ​എ​സ്ഒ വ്യ​ക്ത​മാ​ക്കി​യ​ത്.

2022 ഏ​പ്രി​ലി​ൽ രാ​ജ്യ​ത്തെ പ്ര​ധാ​ന ഉ​ത്പാ​ദ​ന, സേ​വ​ന മേ​ഖ​ല​ക​ൾ 9.5 ശ​ത​മാ​ന​വും 2023 മാ​ർ​ച്ചി​ൽ പ്ര​ധാ​ന ഇ​ൻ​ഫ്രാ മേ​ഖ​ല​ക​ൾ 3.6 ശ​ത​മാ​ന​വും വ​ള​ർ​ച്ച രേ​ഖ​പ്പെ​ടു​ത്തി. 2022 ഒ​ക്‌​ടോ​ബ​റി​നു​ശേ​ഷം 2023 ഏ​പ്രി​ലി​ലാ​ണ് രാ​ജ്യ​ത്ത് ഏ​റ്റ​വും കു​റ​ഞ്ഞ വ​ള​ർ​ച്ചാ​നി​ര​ക്ക് (0.7%) രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 2022-23 ലെ ​ജി​ഡി​പി വ​ള​ർ​ച്ചാ​നി​ര​ക്ക് ആ​ഗോ​ള വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​തി​നു​ള്ള ഇ​ന്ത്യ​ൻ സ​ന്പ​ദ്‌​വ്യ​വ​സ്ഥ​യു​ടെ പ്ര​തി​രോ​ധ​ശേ​ഷി​യെ അ​ടി​വ​ര​യി​ടു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.