ഇലക്‌ട്രിക് നാനോ ഈ മാസം: ടാറ്റാ മോട്ടോഴ്സ്
ഇലക്‌ട്രിക് നാനോ ഈ മാസം: ടാറ്റാ മോട്ടോഴ്സ്
Wednesday, November 22, 2017 1:50 PM IST
ന്യൂ​ഡ​ൽ​ഹി: ടാ​റ്റാ മോ​ട്ടോ​ഴ്സി​ന്‍റെ ഇ​ല​ക്‌​ട്രി​ക് നാ​നോ ഈ ​മാ​സം പു​റ​ത്തി​റ​ക്കു​മെ​ന്ന് ക​മ്പ​നി അ​റി​യി​ച്ചു. ഡ​ൽ​ഹി​യു​ടെ അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണം ക​ണ​ക്കി​ലെ​ടു​ത്ത് ഓ​ൺ​ലൈ​ൻ ടാ​ക്സി ക​മ്പ​നി​യാ​യ ഒ​ല​യു​ടെ വാ​ഹ​ന​ശ്രേ​ണി​യി​ലേ​ക്ക് ഇ​ല​ക്‌​ട്രി​ക് നാ​നോ കാ​റു​ക​ൾ എ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്നും ടാ​റ്റാ മോ​ട്ടോ​ഴ്സ് വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. അ​ന്ത​രീ​ക്ഷ മ​ലി​നീ​ക​ര​ണ​ത്തി​ൽ ബു​ദ്ധി​മു​ട്ടു​ന്ന ഡ​ൽ​ഹി​ക്ക് ഇ​ല​ക്‌​ട്രി​ക് നാ​നോ ആ​ശ്വാ​സ​മാ​കു​മെ​ന്ന് ക​മ്പ​നി ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ച്ചു.

ഇ​പ്പോ​ൾ വി​പ​ണി​യി​ലു​ള്ള നാ​നോ ജെ​ൻ​എ​ക്സി​ന്‍റെ പ്ലാ​റ്റ്ഫോ​മി​ൽ​ത്ത​ന്നെ​യാ​ണ് ഇ​ല​ക്‌​ട്രി​ക് നാ​നോ​യു​ടെ​യും പി​റ​വി. ഹാ​ച്ച് ബാ​ക്ക് മോ​ഡ​ലാ​യ തി​യാ​ഗോ​യു​ടെ ഇ​ല​ക്‌​ട്രി​ക് മോ​ഡ​ലും വാ​ണി​ജ്യാ​ടി​സ്ഥാ​ന​ത്തി​ൽ ടാ​റ്റാ ഉ​ത്പാ​ദ​നം തു​ട​ങ്ങു​ം. ഒ​രു ത​വ​ണ ചാ​ർ​ജ് ചെ​യ്താ​ൽ 100 കി​ലോ​മീ​റ്റ​ർ വ​രെ സ​ഞ്ച​രി​ക്കാ​നും 11 സെ​ക്ക​ൻ​ഡു​കൊ​ണ്ട് പൂ​ജ്യ​ത്തി​ൽ​നി​ന്ന് 100 കി​ലോ​മീ​റ്റ​ർ വേ​ഗം കൈ​വ​രി​ക്കാ​നും ഇ​ല​ക്‌​ട്രി​ക് തി​യാ​ഗോ​യ്ക്ക് ക​ഴി​യു​മെ​ന്ന് ടാ​റ്റാ അ​വ​കാ​ശ​പ്പെ​ടു​ന്നു. പ​ര​മാ​വ​ധി വേ​ഗം മ​ണി​ക്കൂ​റി​ൽ 135 കി​ലോ​മീ​റ്റ​റാ​ണ്. 200 എ​ൻ​എം ടോ​ർ​ക്ക് ഉ​ത്പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന 85 കി​ലോ​വാ​ട്ട് മോ​ട്ടോ​റാ​ണ് തി​യാ​ഗോ​യു​ടെ ക​രു​ത്ത്. തി​യാ​ഗോ​യ്ക്കു പി​ന്നാ​ലെ സെ​ഡാ​ൻ മോ​ഡ​ൽ ടി​ഗോ​റി​ന്‍റെ ഇ​ല​ക്‌​ട്രി​ക് പ​തി​പ്പി​റ​ക്കാ​നും ടാ​റ്റ​യ്ക്കു പ​ദ്ധ​തി​യു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.