ഓഹരികൾക്കു നേട്ടം
Tuesday, November 21, 2017 1:36 PM IST
മും​ബൈ: ഓ​ഹ​രി വി​പ​ണി തു​ട​ർ​ച്ച​യാ​യ നാ​ലാം ദി​വ​സ​വും ഉ​യ​ർ​ന്നു. അ​മേ​രി​ക്ക​ൻ എ​ഫ്ഡി​എ (ഫു​ഡ് ആ​ൻ​ഡ് ഡ്ര​ഗ് അ​ഥോ​റി​റ്റി) ഏ​താ​നും ഇ​ന്ത്യ​ൻ ഔ​ഷ​ധ ക​ന്പ​നി​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അം​ഗീ​കാ​രം ന​ല്കി​യ​ത് ഔ​ഷ​ധ മേ​ഖ​ല​യി​ലെ ക​ന്പ​നി​ക​ളു​ടെ വി​ല ഉ​യ​ർ​ത്തി. ഡോ. ​റെ​ഡ്ഡീ​സ്, ബ​യോ​കോ​ൺ, സി​പ്ല, സ​ൺ ഫാ​ർ​മ തു​ട​ങ്ങി​യ​വ കാ​ര്യ​മാ​യ നേ​ട്ട​മു​ണ്ടാ​ക്കി.

പ​ത്തു​വ​ർ​ഷ​ത്തെ ക​ട​പ്പ​ത്ര​മി​റ​ക്കി 5200 കോ​ടി രൂ​പ​യു​ടെ വി​ദേ​ശ​നാ​ണ്യ വാ​യ്പ നേ​ടി​യ റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സി​നും വി​ല​കൂ​ടി. 3.66 ശ​ത​മാ​നം പ​ലി​ശ​യി​ലാ​ണു റി​ല​യ​ൻ​സി​ന് വാ​യ്പ​യെ​ടു​ത്ത​ത്. ഉ​യ​ർ​ന്ന പ​ലി​ശ​യു​ള്ള ക​ട​ങ്ങ​ൾ നേ​ര​ത്തെ അ​ട​ച്ചു​തീ​ർ​ക്കാ​ൻ വാ​യ്പ ഉ​പ​യോ​ഗി​ക്കും.
അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​നു 12 ശ​ത​മാ​നം വി​ല ഉ​യ​ർ​ന്നു. ഡ​ൽ​ഹി​യി​ലും ചെ​ന്നൈ​യി​ലു​മാ​യു​ള്ള ഭൂ​മി 801 കോ​ടി രൂ​പ​യ്ക്കു ക​നേ​ഡി​യ​ൻ ക​ന്പ​നി ബ്രൂ​ക്ക് ഫീ​ൽ​ഡി​നു വി​ൽ​ക്കാ​നു​ള്ള തീ​രു​മാ​ന​മാ​ണു ക​ന്പ​നി​യെ സ​ഹാ​യി​ച്ച​ത്. വി​ല്പ​ന​യ്ക്കു ബാ​ങ്കു​ക​ളു​ടെ അ​നു​മ​തി ല​ഭി​ച്ച​താ​ണു പു​തി​യ സം​ഭ​വം.


സെ​ൻ​സെ​ക്‌​സും നി​ഫ്റ്റി​യും ഇ​ന്ന​ലെ​യും വ്യാ​പാ​ര​ത്തി​നി​ട​യി​ൽ ന​ല്ല​പോ​ലെ ഉ​യ​ർ​ന്നെ​ങ്കി​ലും ലാ​ഭ​മെ​ടു​ക്ക​ലി​നെ തു​ട​ർ​ന്നു ചെ​റി​യ നേ​ട്ട​ത്തി​ലാ​ണു ക്ലോ​സ് ചെ​യ്ത​ത്. സെ​ൻ​സെ​ക്സ് 118.45 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 33,478.35ലും ​നി​ഫ്റ്റി 28.15 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 10,326.9-ലും ​ക്ലോ​സ് ചെ​യ്തു.
ബാ​ങ്കിം​ഗ് ഓ​ഹ​രി​ക​ൾ​ക്ക് ഇ​ന്ന​ലെ ക്ഷീ​ണ​മാ​യി​രു​ന്നു. കി​ട്ടാ​ക്ക​ട​ങ്ങ​ളു​ടെ പു​തി​യ പ​ട്ടി​ക റി​സ​ർ​വ് ബാ​ങ്ക് ത​യാ​റാ​ക്കു​ന്നു എ​ന്ന സൂ​ച​ന​യാ​ണു കാ​ര​ണം.

രൂ​പ ഇ​ന്ന​ലെ ക​യ​റി. ഡോ​ള​റി​ന് 22 പൈ​സ കു​റ​ഞ്ഞ് 64.88 രൂ​പ​യി​ലെ​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.