ഇരുചക്രവാഹന വില്പന: ബ​ജാ​ജി​നെ മ​റി​ക​ട​ന്ന് ഹോ​ണ്ട ര​ണ്ടാം സ്ഥാ​ന​ത്ത്
ഇരുചക്രവാഹന വില്പന: ബ​ജാ​ജി​നെ മ​റി​ക​ട​ന്ന്  ഹോ​ണ്ട ര​ണ്ടാം സ്ഥാ​ന​ത്ത്
Sunday, October 22, 2017 10:54 AM IST
ചെ​ന്നൈ: രാ​ജ്യ​ത്തെ ഇ​രു​ച​ക്രവാ​ഹ​ന വി​ല്പ​ന​യി​ൽ ബ​ജാ​ജ് ഓ​ട്ടോ​യെ മ​റി​ക​ട​ന്ന് ഹോ​ണ്ട മോ​ട്ടോ​ർ​സൈ​ക്കി​ൾ ആ​ൻ​ഡ് സ്കൂ​ട്ട​ർ ഇ​ന്ത്യ ര​ണ്ടാം സ്ഥാ​ന​ത്ത്. വാ​ഹ​ന​നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ സൊ​സൈ​റ്റി ഓ​ഫ് ഇ​ന്ത്യ​ൻ ഓ​ട്ടോ​മൊ​ബൈ​ൽ മാ​നു​ഫാ​ക്ച​റേ​ഴ്സ് (സി​യാം) ആ​ണ് ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്. ന​ട​പ്പു സാ​ന്പ​ത്തി​ക​വ​ർ​ഷ​ത്തെ ആ​ദ്യപ​കു​തി​യി​ലെ വി​ല്പ​ന റി​പ്പോ​ർ​ട്ടി​ലാ​ണ് ഹോ​ണ്ട​യു​ടെ ഈ ​നേ​ട്ടം. ഏ​പ്രി​ൽ-​സെ​പ്റ്റം​ബ​ർ കാ​ല​യ​ള​വി​ൽ 10,48,143 ബൈ​ക്കു​ക​ൾ ഹോ​ണ്ട വി​റ്റ​ഴി​ച്ചു. വി​ല്പ​ന​യി​ൽ 19.8 ശ​ത​മാ​നം വ​ള​ർ​ച്ച. ഈ ​കാ​ല​യ​ള​വി​ൽ 10,10,559 ബൈ​ക്കു​ക​ൾ ബ​ജാ​ജി​ൽ​നി​ന്ന് നി​ര​ത്തി​ലി​റ​ങ്ങി, വ​ള​ർ​ച്ച 10.45 ശ​ത​മാ​നം. ത​ലേ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​രു ക​ന്പ​നി​ക​ളും യ​ഥാ​ക്ര​മം 8,74,852 എ​ണ്ണ​വും 11,28,425 എ​ണ്ണ​വും വി​റ്റ​ഴി​ച്ചു.


ഒ​ന്നാം സ്ഥാ​ന​ത്തു തു​ട​രു​ന്ന ഹീ​റോ മോ​ട്ടോ​കോ​ർ​പ്പ് ഏ​പ്രി​ൽ-​സെ​പ്റ്റം​ബ​ർ കാ​ല​യ​ള​വി​ൽ 10.2 ശ​ത​മാ​നം വ​ള​ർ​ച്ച​യോ​ടെ 33,44,292 ബൈ​ക്കു​ക​ൾ വി​റ്റ​ഴി​ച്ചു. ത​ലേ വ​ർ​ഷം 20,34,504 എ​ണ്ണം വി​റ്റി​രു​ന്നു. സ്കൂ​ട്ട​ർ വി​ഭാ​ഗ​ത്തി​ൽ ടി​വി​എ​സ് മോ​ട്ടോ​റി​ന് ര​ണ്ടാം സ്ഥാ​നം ന​ഷ്ട​മാ​യി. ഹീ​റോ ത​ന്നെ​യാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ലും ഒ​ന്നാ​മ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.