ജിഎസ്ടി വിദ്യാഭ്യാസമേഖലയിൽ
ജിഎസ്ടി വിദ്യാഭ്യാസമേഖലയിൽ
Sunday, October 22, 2017 10:54 AM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് രാ​ജ്യ​പു​രോ​ഗ​തി​യു​ടെ അ​ടി​സ്ഥാ​ന​ശി​ല​യാ​ണ്. അ​ടി​സ്ഥാ​ന​വി​ദ്യാ​ഭ്യാ​സം എ​ന്ന​ത് എ​ല്ലാ​വ​രു​ടെ​യും മൗ​ലി​ക അ​വ​കാ​ശ​ങ്ങ​ളി​ൽ​പ്പെ​ട്ട​താ​ണ്. അ​തി​നാ​ൽ ജി​എ​സ്ടി​യി​ൽ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യ്ക്ക് ധാ​രാ​ളം ഒ​ഴി​വു​ക​ൾ ന​ല്കി​യി​ട്ടു​ണ്ട്. സ്കൂ​ളു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും സാ​ധാ​ര​ണ​ വി​ദ്യാ​ഭ്യാ​സം ജി​എ​സ്ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ണ്. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള വി​ദ്യാ​ഭ്യാ​സ​വും അ​വ​യു​ടെ മി​ക്ക അ​നു​ബ​ന്ധ സേ​വ​ന​ങ്ങ​ളും നി​കു​തി​യി​ൽ​നി​ന്ന് ഒ​ഴി​വു​ള്ള​താ​ണ്.

ഒ​രു വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​നം അ​തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഫാ​ക്ക​ൽ​റ്റി​ക​ൾ​ക്കും സ്റ്റാ​ഫി​നും ന​ല്കു​ന്ന സേ​വ​ന​ങ്ങ​ൾ ജി​എ​സ്ടി​യി​ൽ​നി​ന്ന് ഒ​ഴി​വാ​ണ്. എ​ന്നാ​ൽ, വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ല​ഭി​ക്കു​ന്ന താ​ഴെപ്പ​റ​യു​ന്ന സേ​വ​ന​ങ്ങ​ൾ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ലെ​വ​ൽ വ​രെ ഒ​ഴി​വു​ള്ള​താ​ണ്.
1) വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും സ്റ്റാ​ഫി​നെ​യും സ്കൂ​ളി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ട്രാ​ൻ​സ്പോ​ർ​ട്ടേ​ഷ​ൻ സൗ​ക​ര്യ​ങ്ങ​ൾ.

2) ഉ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണം തു​ട​ങ്ങി​യ കാ​റ്റ​റിം​ഗ് സേ​വ​ന​ങ്ങ​ൾ.

3) സെ​ക്യൂ​രി​റ്റി, ക്ലീ​നിം​ഗ്, ഹൗ​സ് കീ​പ്പിം​ഗ് എ​ന്നി​വ.

4) ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ അ​ഡ്മി​ഷ​ൻ, പ​രീ​ക്ഷ ന​ട​ത്തി​പ്പു​ക​ൾ മു​ത​ലാ​യ​വ.

ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് അ​തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ല്കു​ന്ന താ​ഴെപ്പ​റ​യു​ന്ന സേ​വ​ന​ങ്ങ​ൾ​ക്ക് ജി​എ​സ്ടി​യി​ല്ല.

1) കോ​മ​ണ്‍ അ​ഡ്മി​ഷ​ൻ ടെ​സ്റ്റി​നു ശേ​ഷം (ക്യാ​റ്റ്) സെ​ല​ക്ട് ചെ​യ്യു​ന്ന ര​ണ്ടു വ​ർ​ഷ​ത്തെ ഫു​ൾ ടൈം ​പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മാ കോ​ഴ്സു​ക​ൾ.

2) മാ​നേ​ജ്മെ​ന്‍റി​ലെ ഫെ​ല്ലോ പ്രോ​ഗ്രാ​മു​ക​ൾ.

3) അ​ഞ്ചു വ​ർ​ഷ​ത്തെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ൾ ഇ​വ​യു​ടെ ഫീ​സു​ക​ൾ​ക്ക് ജി​എ​സ്ടി, ഉ​ണ്ടാ​കി​ല്ല.

എ​ന്നാ​ൽ, പ്ര​സ്തു​ത സ്ഥാ​പ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് ഡെ​വ​ല​പ്മെ​ന്‍റ് പ്രോ​ഗ്രാ​മു​ക​ൾ​ക്ക് ജി​എ​സ്ടി​യി​ൽ ഒ​ഴി​വി​ല്ല. വി​ദേ​ശ​ത്തു​ള്ള ഏ​തെ​ങ്കി​ലും യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഡി​ഗ്രി​ക​ൾ​ക്കു​ള്ള ഫീ​സി​നും ജി​എ​സ്ടി ബാ​ധ​ക​മാ​ണ്.


നാ​ഷ​ണ​ൽ കൗ​ണ്‍സി​ൽ ഫോ​ർ വൊ​ക്കേ​ഷ​ണ​ൽ ട്രെ​യി​നിം​ഗി​ന്‍റെ അം​ഗീ​കാ​ര​ത്തോ​ടുകൂ​ടി ഐ​ടി​ഐ, ഐ​ടി​സി മു​ത​ലാ​യ​വ ന​ട​ത്തു​ന്ന കോ​ഴ്സു​ക​ൾ നി​കു​തി​യി​ൽ​പ്പെ​ടി​ല്ല. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ർ​വ​ച​ന​ത്തി​ൽ​പ്പെ​ട്ട സ്കൂ​ളു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും ഫീ​സി​നു മാ​ത്ര​മേ ഒ​ഴി​വു ല​ഭി​ക്കൂ. പ്രൈ​വ​റ്റാ​യി ന​ട​ത്തു​ന്ന കോ​ച്ചിം​ഗ് സെ​ന്‍റ​റു​ക​ളി​ലെ​യും അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്കൂ​ളു​ക​ളി​ലെ​യും ഫീ​സു​ക​ൾ​ക്ക് ജി​എ​സ്ടി ബാ​ധ​ക​മാ​ണ്. കോ​ള​ജു​ക​ളി​ലെ കാ​ന്‍റീ​ൻ ന​ട​ത്തു​ന്ന​ത് പ്രൈ​വ​റ്റ് പാ​ർ​ട്ടി​ക​ളാ​ണെ​ങ്കി​ൽ അ​വ​യ്ക്ക് ജി​എ​സ്ടി ബാ​ധ​ക​മാ​ണ്. സ്കൂ​ളു​ക​ളി​ലെ​യും കോ​ള​ജു​ക​ളി​ലെ​യും ഹോ​സ്റ്റ​ലു​ക​ൾ സ്കൂ​ളു​ക​ളോ ​കോ​ള​ജു​ക​ളോ നേ​രി​ട്ട് ന​ട​ത്തു​ക​യാ​ണെ​ങ്കി​ൽ അ​തി​ന് ജി​എ​സ്ടി ബാ​ധ​ക​മ​ല്ല.

ചാ​രി​റ്റ​ബി​ൾ ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​നു​ക​ൾ സ്കൂ​ളു​ക​ളും കോ​ള​ജു​ക​ളും ന​ട​ത്തി​യാ​ലും അ​വ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ർ​വ​ച​ന​ത്തി​ൽ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ൽ സാ​ധാ​ര​ണ​ഗ​തി​യി​ലു​ള്ള ഒ​ഴി​വി​നു​ത​ന്നെ അ​ർ​ഹ​മാ​ണ്. ഇ​തു​കൂ​ടാ​തെ ആ​ദാ​യ​നി​കു​തി​യി​ലെ 12 എ​എ വ​കു​പ്പ​നു​സ​രി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ള്ള ധ​ർ​മ​സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​ധ​ന​ർ​ക്കും അ​നാ​ഥ​ർ​ക്കും പാ​ർ​പ്പി​ട​മി​ല്ലാ​ത്ത കു​ട്ടി​ക​ൾ​ക്കും മാ​ന​സി​കവ​ള​ർ​ച്ച​യെ​ത്താ​ത്ത കു​ട്ടി​ക​ൾ​ക്കും ഒ​ക്കെ വേ​ണ്ടി ന​ട​ത്തു​ന്ന വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ജി​എ​സ്ടി ബാ​ധ​ക​മാ​കി​ല്ല.

ബോ​ർ​ഡിം​ഗ് സ്കൂ​ളു​ക​ളി​ൽ സ്കൂ​ൾ ഫീ​സും താ​മ​സ​ത്തി​നു​ള്ള ഫീ​സും ഭ​ക്ഷ​ണ​ത്തി​നു​ള്ള ചെ​ല​വു​ക​ളും മ​റ്റു ചെ​ല​വു​ക​ളും ഒ​രു​മി​ച്ച് ചാ​ർ​ജ് ചെ​യ്താ​ലും അ​തി​നു ജി​എ​സ്ടി ബാ​ധ​ക​മാ​വി​ല്ല. ഇ​ത് ബ​ണ്ടി​ൽ​ഡ് സ​ർ​വീ​സാ​യി ക​ണ​ക്കാ​ക്കു​ന്ന​തും പ്ര​ധാ​ന ല​ക്ഷ്യം വി​ദ്യാ​ഭ്യാ​സം നേടലു​മായാ​ണ് ഇ​വ​യ്ക്ക് പൂ​ർ​ണ​മാ​യി ഒ​ഴി​വു ന​ല്കി​യി​രിക്കു​ന്ന​ത്. എ​ന്നാ​ൽ, നോ​ർ​മ​ൽ ബി​ല്ലിം​ഗ് കൂ​ടാ​തെ അ​ധി​ക​മാ​യി ബി​ല്ല് ചെ​യ്യ​പ്പെ​ടു​ന്ന സേ​വ​ന​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ​ സ്ഥാ​പ​ന​ങ്ങ​ളാ​ണെ​ങ്കി​ലും ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്ന​താ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.