ഒരു ദിവസം, മൂന്നു ലക്ഷം ബൈക്കുകൾ
ഒരു ദിവസം, മൂന്നു ലക്ഷം ബൈക്കുകൾ
Friday, October 20, 2017 11:26 AM IST
മും​ബൈ: ദീ​പാ​വ​ലി​യു​ടെ ആ​ദ്യ​ദി​ന​മാ​യ ബു​ധ​നാ​ഴ്ച മാ​ത്രം മൂ​ന്നു ല​ക്ഷം ബൈ​ക്കു​ക​ൾ വി​റ്റെ​ന്ന് രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ഇ​രു​ച​ക്ര വാ​ഹ​ന നി​ർ‌​മാ​താ​ക്ക​ളാ​യ ഹീ​റോ മോ​ട്ടോ കോ​ർ​പ്പ് വെ​ളി​പ്പെ​ടു​ത്തി.

ആ​ഗോ​ള ത​ല​ത്തി​ൽ ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന ആ​ദ്യക​മ്പ​നി​യാ​ണു ത​ങ്ങ​ളെ​ന്ന് ഹീ​റോ അ​വ​കാ​ശ​പ്പെ​ട്ടു.

സെ​പ്റ്റം​ബ​റി​ൽ ഏ​ഴു ല​ക്ഷം ബൈ​ക്കു​ക​ൾ ക​മ്പ​നി​ക്ക് വി​ൽ​ക്കാ​നാ​യി. ഒ​രു മാ​സ​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​ല്പ​ന​യാ​ണി​ത്. ര​ണ്ടാം ത്രൈ​മാ​സ​ത്തി​ൽ 20 ല​ക്ഷം ബൈ​ക്കു​ക​ൾ വി​റ്റ​ഴി​ക്കാ​നും ഹീ​റോ​യ്ക്കു ക​ഴി​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.