മുഹൂർത്തവ്യാപാരത്തിൽ സൂചികകൾ ഇടിഞ്ഞു
മുഹൂർത്തവ്യാപാരത്തിൽ  സൂചികകൾ ഇടിഞ്ഞു
Thursday, October 19, 2017 1:06 PM IST
മും​​​ബൈ: വി​​​ക്ര​​​മ സം​​​വ​​​ത്സ​​​രം 2074 ന്‍റെ മു​​​ഹൂ​​​ർ​​​ത്തവ്യാ​​​പാ​​​രം ഒ​​​ട്ടും ആ​​​വേ​​​ശ​​​ക​​​ര​​​മാ​​​യി​​​ല്ല. സെ​​​ൻ​​​സെ​​​ക്സ് 194.39 പോ​​​യി​​​ന്‍റ് താ​​​ണ് 32,389.96 ലും ​​​നി​​​ഫ്റ്റി 64.3 പോ​​​യി​​​ന്‍റ് കു​​​റ​​​ഞ്ഞ് 10,146.55 ലും ​​​ക്ലോ​​​സ് ചെ​​​യ്തു.

ഇ​​​ന്ത്യ​​​ൻ ഓ​​​ഹ​​​രി നി​​​ക്ഷേ​​​പ​​​ക​​​ർ​​​ക്ക് 25 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യു​​​ടെ സ​​​ന്പ​​​ത്ത് വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​ട്ടാ​​​ണു സം​​​വ​​​ത്സ​​​രം 2073 അ​​​വ​​​സാ​​​നി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ, പു​​​തി​​​യ നി​​​ക്ഷേ​​​പ​​​വ​​​ർ​​​ഷ​​​ത്തെ​​​പ്പ​​​റ്റി അ​​​ത്ര ശോ​​​ഭ​​​ന​​​മാ​​​യ പ്ര​​​തീ​​​ക്ഷ​​​ക​​​ൾ ഇ​​​ല്ലെ​​​ന്ന തോ​​​ന്ന​​​ലാ​​​ണു മു​​​ഹൂ​​​ർ​​​ത്തവ്യാ​​​പാ​​​ര​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ​​​ത്. ബാ​​​ങ്കിം​​​ഗ് ഓ​​​ഹ​​​രി​​​ക​​​ളെ​​​പ്പ​​​റ്റി നി​​​ക്ഷേ​​​പ​​​ക​​​ർ ആ​​​ശ​​​ങ്ക പു​​​ല​​​ർ​​​ത്തി. ബാ​​​ങ്ക് നി​​​ഫ്റ്റി 304 പോ​​​യി​​​ന്‍റാ​​​ണു താ​​​ണ​​​ത്.


ത​​​ലേ​​​ന്ന് അ​​​മേ​​​രി​​​ക്ക​​​ൻ ഓ​​​ഹ​​​രി വി​​​പ​​​ണി സൂ​​​ചി​​​ക ഡൗ​​​ജോ​​​ൺ​​​സ് 23,000 മ​​​റി​​​ക​​​ട​​​ന്ന​​​തി​​​ന്‍റെ ആ​​​വേ​​​ശം പോ​​​ലും ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​ത്തെ ഒ​​​രു മ​​​ണി​​​ക്കൂ​​​ർ വ്യാ​​​പാ​​​ര​​​ത്തി​​​ൽ ക​​​ണ്ടി​​​ല്ല.

റി​​​ല​​​യ​​​ൻ​​​സ് ജി​​​യോ നി​​​ര​​​ക്ക് കൂ​​​ട്ടി​​​യ​​​ത് ടെ​​​ലി​​​കോം ഓ​​​ഹ​​​രി​​​ക​​​ൾ​​​ക്കു വി​​​ല കൂ​​​ടാ​​​ൻ സ​​​ഹാ​​​യ​​​ക​​​മാ​​​യി. ഫാ​​​ർ​​​മ, റി​​​യ​​​ൽ​​​റ്റി ഓ​​​ഹ​​​രി​​​ക​​​ളും നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.