ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ വി​ൽ​പ​ന​യ്ക്ക്!
ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ൽ വി​ൽ​പ​ന​യ്ക്ക്!
Tuesday, October 17, 2017 11:15 AM IST
ഇ​​​​ൻ​​​​ഡോ​​​​ർ: ഇ​​​​ന്ത്യ​​​​ൻ ഉ​​​​പ​​​​യോഗ്താ​​​​ക്ക​​​​ളു​​​​ടെ ക്രെ​​​​ഡി​​​​റ്റ് കാ​​​​ർ​​​​ഡ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ഹാ​​​​ക്ക​​​​ർ​​​​മാ​​​​ർ ഓ​​​​ണ്‍​ലൈ​​​​നി​​​​ൽ വി​​​​ൽ​​​​പ്പ​​​​ന​​​​യ്ക്കുവ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​താ​​​​യി മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ്.

ഹാ​​​​ക്ക് ചെ​​​​യ്യ​​​​പ്പെ​​​​ട്ട ബാ​​​​ങ്ക് അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ളു​​​​ടെ വി​​​​ൽ​​​​പ്പ​​​​ന ന​​​​ട​​​​ത്തി​​​​വ​​​​ന്ന ര​​​​ണ്ടു പേ​​​​രെ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് സൈ​​​​ബ​​​​ർ​​ സ്‌​​ക്വാ​​ഡ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തോ​​​​ടെ​​​​യാ​​ണു ഞെ​​ട്ടി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്താ​​​​യ​​​​ത്. രാം ​​​​കു​​​​മാ​​​​ർ, രാം ​​​​പ്ര​​​​സാ​​​​ദ് എ​​​​ന്നി​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്. സൈ​​​​ബ​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലെ അ​​​​ധോ​​​​ലോ​​​​ക​​​​മാ​​​​യി അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ’ഡാ​​​​ർ​​​​ക് വെ​​​​ബി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ഇ​​​​വ​​​​ർ വി​​​​ൽ​​​​പ്പ​​​​ന ന​​​​ട​​​​ത്തി​​​​യി​​​​രു​​​​ന്ന​​​​ത്. ഒ​​​​രു അ​​​​ക്കൗ​​​​ണ്ടി​​​​ന് 500 രൂ​​​​പ​​​​യാ​​​​ണ് ഈ​​ടാ​​ക്കി​​യി​​രു​​ന്ന​​തെ​​ന്നു പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. ബി​​​​റ്റ് കോ​​​​യി​​​​നി​​​​ലൂ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു ഇ​​​​ട​​​​പാ​​​​ടു​​​​ക​​​​ൾ. ആ​​​​വ​​​​ശ്യ​​​​ക്കാ​​​​ര​​​​നെ​​​​ന്ന വ്യാ​​​​ജേ​​​​ന സൈ​​​​ബ​​​​ർ പോ​​​​ലീ​​​​സ് പ്ര​​​​തി​​​​ക​​​​ളെ സ​​​​മീ​​​​പി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ബി​​​​റ്റ്കോ​​​​യി​​​​ൻ പ്ര​​​​തി​​​​ഫ​​​​ലം ന​​​​ൽ​​​​കി​​​​യ​​​​തോ​​​​ടെ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​വ​​​​ർ മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് സ്വ​​​​ദേ​​​​ശി​​​​നി​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ട് വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ കൈ​​​​മാ​​​​റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.


ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ നി​​​​ര​​​​വ​​​​ധി ഇ​​​​ന്ത്യ​​​​ൻ അ​​​​ക്കൗ​​​​ണ്ടു​​​​ക​​​​ളു​​​​ടെ വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ ഡാ​​​​ർ​​​​ക് വെ​​​​ബി​​​​ൽ വി​​​​ൽ​​​​പ്പ​​​​ന​​​​യ്ക്കു വ​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നു ചോ​​​​ദ്യം​​ചെ​​​​യ്യ​​​​ലി​​​​ൽ ഇ​​​​വ​​​​ർ അ​​​​റി​​​​യി​​​​ച്ച​​​​താ​​​​യി പോ​​​​ലീ​​​​സ് പ​​​​റ​​​​ഞ്ഞു. പാ​​​​ക്കി​​​​സ്ഥാ​​​​ൻ കേ​​​​ന്ദ്രീ​​​​ക​​​​രി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന സൈ​​​​ബ​​​​ർ​​​​കൊ​​​​ള്ള​​​​ക്കാ​​​​രു​​​​മാ​​​​യി അ​​​​ടു​​​​ത്ത ബ​​​​ന്ധം പു​​​​ല​​​​ർ​​​​ത്തു​​​​ന്ന​​​​വ​​​​രാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​തെ​​​​ന്നും അ​​​​ന്വേ​​​​ഷ​​​​ണം ഉൗ​​​​ർ​​​​ജി​​​​ത​​​​മാ​​​​ക്കി​​​​യെ​​​​ന്നും മ​​​​ധ്യ​​​​പ്ര​​​​ദേ​​​​ശ് സൈ​​​​ബ​​​​ർ വി​​​​ഭാ​​​​ഗം ത​​​​ല​​​​വ​​​​ൻ ജി​​​​തേ​​​​ന്ദ്ര സിം​​​​ഗ് അ​​​​റി​​​​യി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.