ഓ​ഹ​രി​ സൂ​ചി​ക​ക​ൾ റി​ക്കാ​ർ​ഡി​ൽ
ഓ​ഹ​രി​ സൂ​ചി​ക​ക​ൾ  റി​ക്കാ​ർ​ഡി​ൽ
Monday, October 16, 2017 11:29 AM IST
മും​ബൈ: ആ​ഗോ​ള വി​പ​ണി​ക​ളു​ടെ ചു​വ​ടു​പി​ടി​ച്ച് ഇ​ന്ത്യ​ൻ ഓ​ഹ​രി​ക​ളും കു​തി​ക്കു​ന്നു. സെ​ൻ​സെ​ക്സും നി​ഫ്റ്റി​യും പു​തി​യ റി​ക്കാ​ർ​ഡ് കു​റി​ച്ചു.

സെ​ൻ​സെ​ക്സ് 200.95 പോ​യി​ന്‍റ് ക​യ​റി 32,633.64ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 63.4 പോ​യി​ന്‍റ് ഉ​യ​ർ​ന്ന് 1,230.85ൽ ​സ​മാ​പി​ച്ചു. സെ​ൻ​സെ​ക്സ് 32,687.32ഉം ​നി​ഫ്റ്റി 10,242.95ഉം ​വ​രെ ക​യ​റി​യി​രു​ന്നു.

ഐ​എം​എ​ഫ് മേ​ധാ​വി ഇ​ന്ത്യ​ൻ സ​ന്പ​ദ്ഘ​ട​ന​യെ​പ്പ​റ്റി ന​ല്ല​തു പ​റ​ഞ്ഞ​തും റി​ല​യ​ൻ​സി​ന്‍റെ റി​സ​ൾ​ട്ട് ആ​വേ​ശം പ​ക​ർ​ന്ന​തും വി​പ​ണി​യെ സ​ഹാ​യി​ച്ചു.


എ​യ​ർ​ടെ​ൽ ഓ​ഹ​രി ആ​റു​ ശ​ത​മാ​നം ഉ​യ​ർ​ന്ന് 457 രൂ​പ​യി​ലെ​ത്തി. വെ​ള്ളി​യാ​ഴ്ച എ​യ​ർ​ടെ​ലി​ന് എ​ട്ടു​ ശ​ത​മാ​നം ഉ​യ​ർ​ന്ന​താ​ണ്. ഘാ​ന​യി​ൽ മി​ല്ലി​കോം എ​ന്ന ടെ​ലി​കോം ക​ന്പ​നി​യു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ​താ​ണു പു​തി​യ വാ​ർ​ത്ത. ഹി​ന്ദു​സ്ഥാ​ൻ യൂ​ണി​ലി​വ​ർ, ടാ​റ്റാ മോ​ട്ടോ​ഴ്സ്, റി​ല​യ​ൻ​സ് തു​ട​ങ്ങി​യ​വ​യും നേ​ട്ട​മു​ണ്ടാ​ക്കി. ടെ​ക്നോ​ള​ജി ക​ന്പ​നി​ക​ൾ​ക്കും വി​ല കൂ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.