സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി​ ഉയർന്നു
സ​മു​ദ്രോ​ത്പ​ന്ന ക​യ​റ്റു​മ​തി​ ഉയർന്നു
Monday, October 16, 2017 11:29 AM IST
കൊ​​​ച്ചി: ശീ​​​തീ​​​ക​​​രി​​​ച്ച ചെ​​​മ്മീ​​​നും കൂ​​​ന്ത​​​ലി​​​നും അ​​​ന്താ​​​രാ​​​ഷ്‌ട്ര വി​​​പ​​​ണി​​​യി​​​ൽ ഡി​​​മാ​​​ൻ​​​ഡ് വ​​ർ​​ധി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് ന​​ട​​പ്പു ​സാ​​​ന്പ​​​ത്തി​​​കവ​​​ർ​​​ഷ​​​ത്തി​​​ന്‍റെ ആ​​​ദ്യ​പാ​​​ദ​​​ത്തി​​​ൽ രാ​​​ജ്യ​​​ത്തെ സ​​​മു​​​ദ്രോ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി​ ഗ​​​ണ്യ​​​മാ​​​യി വ​​​ർ​​​ധി​​ച്ചു. ഏ​​​പ്രി​​​ൽ- ജൂ​​​ണ്‍ കാ​​ല​​യ​​ള​​വി​​ൽ 9,066 കോ​​​ടി രൂ​​​പ(1.42 ബി​​​ല്യ​​​ണ്‍ ഡോ​​​ള​​​ർ)​​​യു​​​ടെ മൂ​​​ല്യ​​​മു​​​ള്ള 2,51,735 ട​​​ണ്‍ സ​​​മു​​​ദ്രോ​​​ത്പ​​​ന്ന​​​മാ​​​ണ് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​തെ​​​ന്ന് സ​​​മു​​​ദ്രോ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി വി​​​ക​​​സ​​​ന അ​​​ഥോ​​​റി​​​റ്റി (​എം​​​പി​​​ഇ​​​ഡി​​​എ) അ​​ധി​​കൃ​​ത​​ർ അ​​​റി​​​യി​​​ച്ചു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഇ​​​തേ കാ​​​ല​​​യ​​​ള​​​വി​​​ലെ ക​​​യ​​​റ്റു​​​മ​​​തി 2,01,223 ട​​​ണ്ണാ​​​യി​​​രു​​​ന്നു. 50,512 ട​​​ണ്ണി​​​ന്‍റെ വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​യു​​​ണ്ടാ​​​യ​​​ത്.

അ​​​മേ​​​രി​​​ക്ക​​​യും തെ​​​ക്കു​കി​​​ഴ​​​ക്ക​​​ൻ ഏ​​​ഷ്യ​​​യു​​​മാ​​​ണ് ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്ന് ഏ​​​റ്റ​​​വു​​​മ​​​ധി​​​കം സ​​​മു​​​ദ്രോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വാങ്ങുന്ന​​​ത്. യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ, ജ​​​പ്പാ​​​ൻ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലും ആ​​​വ​​​ശ്യ​​​ക്കാ​​​രു​​​ണ്ട്. ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ചൈ​​​ന​​​യി​​​ലേ​​​ക്കു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ലും ഗ​​​ണ്യ​​​മാ​​​യ വ​​​ർ​​​ധ​​​ന രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

2016 ആ​​​ദ്യപാ​​​ദ​​ത്തെ അ​​പേ​​ക്ഷി​​ച്ച് ആ​​​കെ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ 50.66 ശ​​​ത​​​മാ​​​ന​​​വും ചെ​​​മ്മീ​​​നാ​​​ണ്. ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ​​​നി​​​ന്ന് ആ​​​കെ ല​​​ഭി​​​ച്ച ഡോ​​​ള​​​ർ മൂ​​​ല്യ​​​ത്തി​​​ൽ 74.90 ശ​​​ത​​​മാ​​​ന​​​വും ഈ ​​​ഉ​​​ത്പ​​​ന്ന​​​ത്തി​​​ൽനി​​​ന്നാ​​​ണ്. ചെ​​​മ്മീ​​​നി​​​ന്‍റെ അ​​​ള​​​വി​​​ൽ 20.87 ശ​​​ത​​​മാ​​​ന​​​വും മൂ​​​ല്യ​​​ത്തി​​​ൽ 21.64 ശ​​​ത​​​മാ​​​ന​​​വും വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ശീ​​​തീ​​​ക​​​രി​​​ച്ച കൂ​​​ന്ത​​​ലി​​​നാ​​​ണ് ഡി​​​മാ​​​ൻ​​​ഡി​​​ൽ ര​​​ണ്ടാം സ്ഥാ​​​നം. ഇ​​​തി​​​ന്‍റെ ക​​​യ​​​റ്റു​​​മ​​​തി, ആ​​​കെ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ അ​​​ള​​​വി​​​ൽ 7.82 ശ​​​ത​​​മാ​​​ന​​​വും ഡോ​​​ള​​​ർ വ​​​രു​​​മാ​​​ന​​​ത്തി​​​ൽ 5.81 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ്.

കൂ​​​ന്ത​​​ലി​​​ന്‍റെ ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ ഡോ​​​ള​​​റി​​​ന്‍റെ മൂ​​​ല്യ​​​ത്തി​​​ൽ 40.25 ശ​​​ത​​​മാ​​​ന​​​ത്തി​​​ന്‍റെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കൂ​​​ടാ​​​തെ, ശീ​​​തീ​​​ക​​​രി​​​ച്ച മ​​​ത്സ്യ​​​ത്തി​​​നും ഡി​​​മാ​​​ൻ​​​ഡ് ഉ​​യ​​ർ​​ന്നു. ക​​​യ​​​റ്റു​​​മ​​​തി അ​​​ള​​​വ് 24.96 ശ​​​ത​​​മാ​​​ന​​​വും ഡോ​​​ള​​​ർ മൂ​​​ല്യം 21.75 ശ​​​ത​​​മാ​​​ന​​​വും വ​​​ർ​​​ധി​​​ച്ചു. ചെ​​​മ്മീ​​​നി​​​ന്‍റെ മി​​​ക​​​ച്ച വി​​​ള​​​വും യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​ൻ ഇ​​​ന്ത്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ ഗു​​​ണ​​​മേന്മ അം​​​ഗീ​​​ക​​​രി​​​ച്ച​​​തു​​​മാ​​​ണ് നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​ൻ സ​​ഹാ​​യി​​ച്ച​​തെ​​ന്ന് എം​​​പി​​​ഇ​​​ഡി​​​എ ചെ​​​യ​​​ർ​​​മാ​​​ൻ ഡോ. ​​​എ.​ ജ​​​യ​​​തി​​​ല​​​ക് അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.


ക​​​ഴി​​​ഞ്ഞ പാ​​​ദ​​​ത്തി​​​ൽ 54,344 ട​​​ണ്‍ സ​​​മു​​​ദ്രോ​​​ത്പ​​​ന്ന​​​മാ​​​ണ് അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്ക് ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​ത്. ആ​​​കെ ക​​​യ​​​റ്റു​​​മ​​​തി​​​യു​​​ടെ 35.05 ശ​​​ത​​​മാ​​​നം. ര​​ണ്ടാം സ്ഥാ​​ന​​ത്ത് തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​നേ​​​ഷ്യ​​യും (31.26 ശ​​​ത​​​മാ​​​നം) മൂ​​ന്നാം സ്ഥാ​​ന​​ത്ത് യൂ​​​റോ​​​പ്യ​​​ൻ യൂ​​​ണി​​​യ​​​നു​​മാ​​ണ് (14.70 ശ​​​ത​​​മാ​​​നം). ജ​​​പ്പാ​​​ൻ നാ​​ലാം സ്ഥാ​​ന​​ത്തും (6.68 ശ​​​ത​​​മാ​​​നം).

തെ​​​ക്കു​​​കി​​​ഴ​​​ക്ക​​​നേ​​​ഷ്യ​​​ൻ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ വി​​​യ​​​റ്റ്നാ​​​മി​​​ലേ​​​ക്കാ​​​ണ് കൂ​​​ടു​​​ത​​​ലും സ​​​മു​​​ദ്രോ​​ത്പ​​​ന്ന​​​ങ്ങ​​​ൾ ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​ത്. ക​​​ണ​​​വ, ഉ​​​ണ​​​ക്കി​​​യ സ​​​മു​​​ദ്രോ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ​ എ​​ന്നി​​വ​​യു​​ടെ ക​​യ​​റ്റു​​മ​​തി​​യി​​ൽ മി​​​ക​​​ച്ച വ​​​ള​​​ർ​​​ച്ച​​​യാ​​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തി​​യ​​ത്.

സ​​​മു​​​ദ്രോ​​​ത്പ​​​ന്ന ക​​​യ​​​റ്റു​​​മ​​​തി​​​യി​​​ൽ ഏ​​​റ്റ​​​വു​​​മ​​​ധി​​​കം നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി​​​യ തു​​​റ​​​മു​​​ഖം വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണ​​​മാ​​​ണ്. 2,481.03 കോ​​​ടി രൂ​​​പ​​​യു​​​ടെ 43,315 ട​​​ണ്‍ ആ​​​ണ് ഇ​​വി​​ടെനി​​ന്നു ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്ത​​​ത്. കൃ​​​ഷ്ണ​​​പ​​​ട്ട​​​ണം(19,917 ട​​​ണ്‍, 1096.33 കോ​​​ടി രൂ​​​പ), കൊ​​​ച്ചി (29,630 ട​​​ണ്‍, 1027.39 കോ​​​ടി രൂ​​​പ), കോ​​​ൽ​​​ക്ക​​​ത്ത (21,433 ട​​​ണ്‍, 993.74 കോ​​​ടി), മും​​ബൈ (37,011 ട​​​ണ്‍, 971.77 കോ​​​ടി), പി​​​പാ​​​വാ​​​വ് (49,334 ട​​​ണ്‍, 831.83 കോ​​​ടി), തൂ​​​ത്തു​​​ക്കു​​​ടി (10,986 ട​​​ണ്‍ 582.50 കോ​​​ടി), ചെ​​​ന്നൈ (11,300 ട​​​ണ്‍, 516.09 കോ​​​ടി) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് മ​​​റ്റു തു​​​റ​​​മു​​​ഖ​​​ങ്ങ​​​ളി​​​ൽ​നി​​​ന്നു​​​ള്ള ക​​​യ​​​റ്റു​​​മ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.