യൂബറിനെ ലണ്ടൻ പുറത്താക്കി
Friday, September 22, 2017 11:31 AM IST
ല​ണ്ട​ൻ: ഓ​ൺ​ലൈ​ൻ ടാ​ക്സി സ​ർ​വീ​സാ​യ യൂ​ബ​റി​നെ ല​ണ്ട​നി​ൽ​നി​ന്നു പു​റ​ത്താ​ക്കി. ടാ​ക്സി സ​ർ​വീ​സ് ന​ട​ത്തു​ന്ന​തി​നു​ള്ള ലൈ​സ​ൻ​സ് ല​ണ്ട​ൻ ട്രാ​ൻ​സ്പോ​ർ​ട്ട് റെ​ഗു​ലേ​റ്റ​ർ റ​ദ്ദാക്കി​യ​താ​ണു കാ​ര​ണം. ഇ​തോ​ടെ ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ല​ണ്ട​നി​ലെ സ​ർ​വീ​സ് യൂ​ബ​ർ നി​ർ​ത്ത​ണം. ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​തോ​ടെ 40,000 ഡ്രൈ​വ​ർ​മാ​രു​ടെ ഭാ​വി തു​ലാ​സി​ലാ​യി. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​യ്ക്ക് മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ൾ യൂ​ബ​ർ ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ലെ​ന്നുചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ട്രാ​ൻ​സ്പോ​ർ​ട്ട് റെ​ഗു​ലേ​റ്റ​ർ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി​യ​ത്.


റെ​ഗു​ലേ​റ്റ​ർ ന​ട​പ​ടി​ക്കെ​തി​രേ അ​പ്പീ​ൽ ന​ല്കാ​ൻ യൂ​ബ​റി​ന് 21 ദി​വ​സ​ത്തെ സാ​വ​കാ​ശ​മു​ണ്ട്. ഡ്രൈ​വ​ർ​മാ​രു​ടെ ജോ​ലി​ഭാ​രം കൂ​ടു​ത​ലാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി യൂ​ണി​യ​നു​ക​ളു​ൾ​പ്പെ​ടെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ചി​രു​ന്നു. കൂ​ടാ​തെ ഡൈ്രവ​ർ​മാ​രു​ടെ പെ​രു​മാ​റ്റ​ങ്ങ​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ക​മ്പ​നി​യെ പ​ല രാ​ജ്യ​ങ്ങ​ളും പു​റ​ത്താ​ക്കു​ന്ന​തി​നു കാ​ര​ണ​മാ​യി. ഡെ​ന്മാ​ർ​ക്ക്, ഹം​ഗ​റി ഉ​ൾ​പ്പെ​ടെ​യു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് യൂ​ബ​ർ പു​റ​ത്താ​യി​രു​ന്നു. പ​ല രാ​ജ്യ​ങ്ങ​ളി​ലും നി​യ​മ​പോ​രാ​ട്ട​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.