ഡ്രൈ​വ​റില്ലാ ട്രാ​ക്ട​റു​മാ​യി മ​ഹീ​ന്ദ്ര
ഡ്രൈ​വ​റില്ലാ ട്രാ​ക്ട​റു​മാ​യി മ​ഹീ​ന്ദ്ര
Thursday, September 21, 2017 11:27 AM IST
കൊ​​​ച്ചി: മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര ആ​​​ദ്യ ഡ്രൈ​​​വ​​​റില്ലാ ട്രാ​​​ക്ട​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു. ചെ​​​ന്നൈ​​​യി​​​ലെ മ​​​ഹീ​​​ന്ദ്ര റി​​​സ​​​ർ​​​ച്ച് വാ​​​ലി​​​യി​​​ലാ​​​ണു ട്രാ​​​ക്ട​​​ർ വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. ജി​​​പി​​​എ​​​സ് സ​​​ഹാ​​​യ​​​ത്തോ​​​ടെ നേ​​​ർ​​​രേ​​​ഖ​​​യി​​​ൽ സ​​​ഞ്ച​​​രി​​​ക്കാ​​​നു​​​ള്ള ഓ​​​ട്ടോ സ്റ്റി​​​യർ സം​​​വി​​​ധാ​​​ന​​​മാ​​​ണു ട്രാ​​​ക്ട​​​റി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത. ക​​​ർ​​​ഷ​​​ക​​​നു കൃ​​​ഷി​​​യി​​​ട​​​ത്തി​​ൽ നേ​​​രി​​​ട്ടി​​​റ​​​ങ്ങാ​​​തെ ടാ​​​ബ്‌ലെ​​​റ്റി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​നം മു​​​ൻ​​​കൂ​​​ട്ടി ത​​​യാ​​​റാ​​​ക്കി​​​വ​​​ച്ചു നി​​​യ​​​ന്ത്രി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നു ക​​​ന്പ​​​നി അ​​​വ​​​കാ​​​ശ​​​പ്പെ​​​ടു​​​ന്നു.


അ​​​മേ​​​രി​​​ക്ക, ജ​​​പ്പാ​​​ൻ തു​​​ട​​​ങ്ങി​​​യ വി​​​പ​​​ണി​​​ക​​​ളി​​​ലും ട്രാ​​​ക്ട​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ ക​​​ന്പ​​​നി ല​​​ക്ഷ്യ​​​മി​​​ടു​​​ന്നു​​​ണ്ടെ​​ന്നു മ​​​ഹീ​​​ന്ദ്ര ആ​​​ൻ​​​ഡ് മ​​​ഹീ​​​ന്ദ്ര മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ഡോ. ​​​പ​​​വ​​​ൻ ഗോ​​​യ​​​ങ്ക പ​​​റ​​​ഞ്ഞു. ഒ​​​രു​​​ വ​​​ർ​​​ഷ​​​ത്തി​​​ന​​​കം 20 എ​​​ച്ച്പി മു​​​ത​​​ൽ 100 എ​​​ച്ച്പി വ​​​രെ വ​​​രു​​​ന്ന എ​​​ല്ലാ ട്രാ​​​ക്ട​​​റു​​​ക​​​ളി​​​ലും പു​​​തി​​​യ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​നും ക​​​ന്പ​​​നി ഉ​​ദേ​​ശി​​ക്കു​​ന്നു. ഫാം ​​​എ​​​ക്യു​​​പ്മെ​​​ന്‍റ് വി​​​ഭാ​​​ഗം പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​ജേ​​​ഷ് ജെ​​​ജു​​​രി​​​ക്ക​​​റും ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.