ചൈനയുടെ ക്രെഡിറ്റ് റേറ്റിംഗ് താഴ്ത്തി
Thursday, September 21, 2017 11:27 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യു​ടെ ക്രെ​ഡി​റ്റ് റേ​റ്റിം​ഗ് താ​ഴ്ത്തി. ആ​ഗോ​ള റേ​റ്റിം​ഗ് സ്ഥാ​പ​നം സ്റ്റാ​ൻ​ഡാ​ർ​ഡ് ആ​ൻ​ഡ് പു​വേ​ഴ്സ് (എ​സ് ആ​ൻ​ഡ് പി) ​ആ​ണ് ഡ​ബി​ൾ എ ​മൈ​ന​സി​ൽ​നി​ന്ന് എ ​പ്ല​സി​ലേ​ക്കു റേ​റ്റിം​ഗ് താ​ഴ്ത്തി​യ​ത്.

ചൈ​ന​യി​ലെ അ​തി​വേ​ഗ വാ​യ്പാവ​ള​ർ​ച്ച അ​പാ​യ​ക​ര​മാ​യി എ​ന്ന് അ​വ​ർ വി​ല​യി​രു​ത്തി. കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ചൈ​നീ​സ് വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണ​മി​ല്ലാ​തെ വാ​യ്പ ന​ല്കി​പ്പോ​ന്നു. ഏ​തെ​ങ്കി​ലും ഗ്രൂ​പ്പ് തി​രി​ച്ച​ട​വി​ൽ വീ​ഴ്ച വ​രു​ത്തി​യാ​ൽ ധ​ന​കാ​ര്യ പ്ര​തി​സ​ന്ധി ഉ​ണ്ടാ​കാം എ​ന്ന് ഏ​ജ​ൻ​സി പ​റ​യു​ന്നു.


മൂ​ഡീ​സ് എ​ന്ന ഏ​ജ​ൻ​സി മേ​യി​ൽ ചൈ​ന​യു​ടെ റേ​റ്റിം​ഗ് താ​ഴ്ത്തി​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ റേ​റ്റിം​ഗ് ട്രി​പ്പി​ൾ ബി ​മൈ​ന​സ് ആ​ണ്. ഏ​റ്റ​വും മി​ക​ച്ച റേ​റ്റിം​ഗ് ട്രി​പ്പി​ൾ എ ​പ്ല​സ് ആ​ണ്.
ന​വം​ബ​റി​ൽ ചൈ​നീ​സ് ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി കോ​ൺ​ഗ്ര​സ് ന​ട​ക്കു​ക​യാ​ണ്. പ്ര​സി​ഡ​ന്‍റും പാ​ർ​ട്ടി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഷി ​ചി​ൻ​പിം​ഗ് അ​ധി​കാ​രം ഊ​ട്ടി​യു​റ​പ്പി​ക്കാ​ൻ കോ​ൺ​ഗ്ര​സി​ൽ ശ്ര​മി​ക്കും. ഇ​പ്പോ​ഴ​ത്തെ ത​രം​താ​ഴ്ത്ത​ൽ ഷി​യു​ടെ നേ​തൃ​ത്വ​ത്തി​ന് ക്ഷീ​ണ​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.