ശ്രീ​റാം കൃ​ഷ്ണ​ൻ ട്വി​റ്റ​ർ സീ​നി​യ​ർ ഡ​യ​റ​ക്ട​ർ
Tuesday, September 19, 2017 12:08 PM IST
സാ​​​​ൻ​​​​ഫ്രാ​​​​ൻ​​​​സി​​​​സ്കോ: മൈ​​​​ക്രോ ബ്ലോ​​​​ഗിം​​​​ഗ് വെ​​​​ബ്സൈ​​​​റ്റാ​​​​യ ട്വി​​​​റ്റ​​​​റി​​​​ന്‍റെ സീ​​​​നി​​​​യ​​​​ർ ഡ​​​​യ​​​​റ​​​​ക്ട​​​​റാ​​​​യി ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ൻ ശ്രീ​​​​റാം കൃ​​​​ഷ്ണ​​​​ൻ നി​​​​യ​​​​മി​​​​ത​​​​നാ​​​​യി. ട്വി​​​​റ്റ​​​​റി​​​​ലൂ​​​​ടെ​​​​യാ​​​​ണ് ശ്രീ​​​​റാം ഇ​​​​ക്കാ​​​​ര്യം അ​​​​റി​​​​യി​​​​ച്ച​​​​ത്. ഫേ​​​​സ്ബു​​​​ക്കി​​​​ന്‍റെ ഓ​​​​ഡി​​​​യ​​​​ൻ​​​​സ് നെ​​​​റ്റ വ​​​​ർ​​​​ക്കി​​​​ന്‍റെ മേ​​​​ൽ​​​​നോ​​​​ട്ട​​​​ച്ചു​​​​മ​​​​ത​​​​ല​​​​യു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ശ്രീ​​​​റാം 2016ലാ​​​​ണ് ക​​​​ന്പ​​​​നി വി​​​​ടു​​​​ന്ന​​​​ത്. തു​​​​ട​​​​ർ​​​​ന്ന് സ്നാ​​​​പ്ചാ​​​​റ്റി​​​​ന്‍റെ മാ​​​​തൃ​​സ്ഥാ​​​​പ​​​​ന​​​​മാ​​​​യ സ്നാ​​​​പ്പി​​​​ലും ശ്രീ​​​​റാം ജോ​​​​ലി​​​​നോ​​​​ക്കി​​​​യി​​​​രു​​​​ന്നു. പു​​​​തി​​​​യ ചു​​​​മ​​​​ത​​​​ല​​​​യി​​​​ൽ എ​​​​ല്ലാ​​​​വി​​​​ധ ഭാ​​​​വു​​​​ക​​​​ങ്ങ​​​​ളും നേ​​​​ർ​​​​ന്നു ശ്രീ​​​​റാ​​​​മി​​​​നു ട്വി​​​​റ്റ​​​​ർ സി​​​​ഇ​​​​ഒ ജാ​​​​ക് ഡോ​​​​ർ​​​​സി ട്വീ​​​​റ്റ് ചെ​​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.