സുരക്ഷാ ഭീഷണി : ചൈ​​​നീസ് ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കും
സുരക്ഷാ ഭീഷണി : ചൈ​​​നീസ് ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കും
Wednesday, August 16, 2017 12:13 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഐ​​​ടി-​​​ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ഇ​​​റ​​​ക്കു​​​മ​​​തി വ​​​ർ​​​ധി​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ കൂ​​​ടു​​​ത​​​ൽ ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കൊ​​​രു​​​ങ്ങു​​​ന്നു. സു​​​ര​​​ക്ഷാ-​​​ഡാ​​​റ്റാ ചോ​​​ർ​​​ച്ച​​​യെ​​​ക്കു​​​റി​​​ച്ചു​​​ള്ള മു​​​ന്നൊ​​​രു​​​ക്ക​​​ൾ​​​ക്കാ​​​യി ഇ​​​തു​​​വ​​​രെ​​​യു​​​ള്ള ഇ​​​റ​​​ക്കു​​​മ​​​തി​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കാ​​​നാ​​​ണ് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​ന്‍റെ തീ​​​രു​​​മാ​​​നം. ചൈ​​​ന​​​യു​​​മാ​​​യു​​​ള്ള അ​​​തി​​​ർ​​​ത്തി​​​ത്ത​​​ർ​​​ക്കം നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പു​​​തി​​​യ നീ​​​ക്കം.

ഇ​​​ന്ത്യ​​​ൻ ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് നി​​​ർ​​​മാ​​​ണ​​​മേ​​​ഖ​​​ല​​​യു​​​ടെ ന​​​ട്ടെ​​​ല്ല് ഇ​​​പ്പോ​​​ൾ ചൈ​​​നീ​​​സ് ക​​​മ്പ​​​നി​​​ക​​​ളാ​​​ണ്. ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ടെ​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ മൂ​​​ല്യം 2200 കോ​​​ടി ഡോ​​​ള​​​ർ (1.39 ലക്ഷം കോടി രൂപ) വ​​​രു​​​മെ​​​ന്നാ​​​ണ് കോ​​​ൺ​​​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​ൻ ഇ​​​ൻ​​​ഡ​​​സ്ട്രീ​​​സി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക വി​​​ല​​​യി​​​രു​​​ത്ത​​​ൽ.

ചൈ​​​ന​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ ക​​​ട​​​ന്നു​​​ക​​​യ​​​റ്റം വ്യ​​​ക്തി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ വാ​​​ണി​​​ജ്യ​​വി​​​വ​​​ര​​​ങ്ങ​​​ൾ, സ​​​ർ​​​ക്കാ​​​ർ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ചൈ​​​ന​​​യ്ക്കു ചോ​​​ർ​​​ത്താ​​​ൻ ക​​​ഴി​​​യു​​​മെ​​​ന്നാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ൽ.


ഐ​​​ടി മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​പ്പോ​​​ഴ​​​ത്തെ അ​​​ഭ്യൂ​​​ഹ​​​ങ്ങ​​​ൾ വി​​​ല​​​യി​​​രു​​​ത്താ​​​നാ​​​യി കേ​​​ന്ദ്ര ഐ​​​ടി-​​​നി​​​യ​​​മ മ​​​ന്ത്രി ര​​​വി ശ​​​ങ്ക​​​ർ പ്ര​​​സാ​​​ദ് ഉ​​​ന്ന​​​താ​​​ധി​​​കാ​​​രയോ​​​ഗം വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്സ്, ഓ​​​ൺ​​​ലൈ​​​ൻ പ്ലാ​​​റ്റ്ഫോ​​​മു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ രാ​​​ജ്യ​​​ത്തി​​​നു വെ​​​ല്ലു​​​വി​​​ളി​​​യാ​​​കു​​​മോ എ​​​ന്ന​​​താ​​​യി​​​രി​​​ക്കും യോ​​​ഗ​​​ത്തി​​​ന്‍റെ മു​​​ഖ്യ അ​​​ജ​​​ണ്ട.

ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളി​​​ൽ ചൈ​​​നീ​​​സ് സ്മാ​​​ർ​​​ട്ട്ഫോ​​​ൺ ക​​​മ്പ​​​നി​​​ക​​​ൾ രാ​​​ജ്യ​​​ത്ത് ദി​​​നം​​​പ്ര​​​തി നേ​​​ട്ട​​​ങ്ങ​​​ൾ കൊ​​​യ്ത് വ​​​ള​​​രു​​​ക​​​യാ​​​ണ്. 2012ൽ 20 ​​​ശ​​​ത​​​മാ​​​നം ചൈ​​​നീ​​​സ് ബ്രാ​​​ൻ​​​ഡു​​​ക​​​ളു​​​ടെ സ്മാ​​​ർ​​​ട്ട്ഫോ​​​ണു​​​ക​​​ളാ​​​ണ് രാ​​​ജ്യ​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന​​​തെ​​​ങ്കി​​​ൽ 2017 ആ​​​യ​​​പ്പോ​​​ൾ അ​​​ത് 40 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു​​​യ​​​ർ​​​ന്നു. ഇ​​​തി​​​ൽ ഹു​​​വാ​​​യ്, ഓ​​​പ്പോ തു​​​ട​​​ങ്ങി​​​യ ക​​​മ്പ​​​നി​​​ക​​​ൾ മി​​​ക​​​ച്ച നേ​​ട്ടം കൊ​​യ്യു​​ന്നു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.