നികുതി ഒഴിവിനു പകരം നികുതി തിരിച്ചു നല്കും
Wednesday, August 16, 2017 12:13 PM IST
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും ഹി​മാ​ല​യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും വ്യ​വ​സാ​യ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്ന നി​കു​തി ഒ​ഴി​വ് തു​ട​രാ​ൻ കേ​ന്ദ്ര​ കാ​ബി​ന​റ്റ് തീ​രു​മാ​നി​ച്ചു.
ച​ര​ക്കു​സേ​വ​ന നി​കു​തി (ജി​എ​സ്ടി)​യി​ൽ നി​കു​തി ഒ​ഴി​വ് ഇ​ല്ലാ​ത്ത​തി​നാ​ൽ അ​ട​യ്ക്കു​ന്ന നി​കു​തി തി​രി​ച്ചു ന​ല്കു​ന്ന സ്കീ​മാ​ണ് ഇ​തി​നാ​യി ന​ട​പ്പാ​ക്കു​ക.

ജ​മ്മു - കാ​ഷ്മീ​ർ, ഉ​ത്ത​രാ​ഖ​ണ്ഡ്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്, സി​ക്കിം എ​ന്നിവ​യി​ലും ഏ​ഴു വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള വ്യ​വ​സാ​യ​ങ്ങ​ൾ​ക്കാ​ണ് ഇ​ത്. നേ​ര​ത്തേ അ​വി​ട​ങ്ങ​ളി​ൽ എ​ക്സൈ​സ് ഡ്യൂ​ട്ടി​യും വാ​റ്റും ഒ​ഴി​വാ​യി​രു​ന്നു. പ​ക​ര​മു​ള്ള സ്കീം 2027-​ൽ അ​വ​സാ​നി​പ്പി​ക്കാ​നാ​ണു കാ​ബി​ന​റ്റ് തീ​രു​മാ​നം. 4,284 ക​ന്പ​നി​ക​ൾ​ക്ക് ഈ ​ആ​നു​കൂ​ല്യം കി​ട്ടും. ഇ​തി​നാ​യി പ​ത്തു​ വ​ർ​ഷ​ത്തേ​ക്ക് 27,413 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.