81 ലക്ഷം ആധാർ നന്പരുകൾ നിർജീവമാക്കി; നി​ങ്ങ​ളു​ടെ ആ​ധാ​ർ നി​ല​വി​ലു​ണ്ടോ?
81 ലക്ഷം ആധാർ നന്പരുകൾ നിർജീവമാക്കി; നി​ങ്ങ​ളു​ടെ ആ​ധാ​ർ നി​ല​വി​ലു​ണ്ടോ?
Monday, August 14, 2017 12:07 PM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 81 ല​ക്ഷം ആ​ധാ​ർ ന​ന്പ​രു​ക​ൾ നി​ർ​ജീ​വ​മാ​ക്കി​യെ​ന്ന് യു​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ൻ അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ (യു​ഐ​ഡി​എ​ഐ) അ​റി​യി​ച്ച​താ​യി കേ​ന്ദ്ര ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ന്‍ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി സ​ഹ​മ​ന്ത്രി പി.​പി. ചൗ​ധ​രി. ക​ഴി​ഞ്ഞ ദി​വ​സം രാ​ജ്യ​സ​ഭ​യി​ൽ അ​റി​യി​ച്ച​താ​ണ് ഇ​ക്കാ​ര്യം. ബ​യോ​മെ​ട്രി​ക് ആ​ധാ​ര​മാ​ക്കി​യു​ള്ള 12 അ​ക്ക തി​രി​ച്ച​റി​യ​ൽ ന​ന്പ​ർ രാ​ജ്യ​ത്തെ 115 കോ​ടി ജ​ന​ങ്ങ​ൾ​ക്ക് ന​ല്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് യു​ഐ​ഡി​എ​ഐ​യു​ടെ ഒൗ​ദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ക​ൾ. നേ​ര​ത്തെ ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാ​ത്ത പാ​ൻ ന​ന്പ​രു​ക​ൾ റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തു പ​രി​ശോ​ധി​ക്കാ​ൻ ആ​ദാ​യ‌നി​കു​തി വ​കു​പ്പി​ന്‍റെ വെ​ബ്സൈ​റ്റി​ൽ പ്ര​ത്യേ​ക ഓ​പ്ഷ​നും ന​ല്കി​യി​രു​ന്നു.

ഇ​തു​പോ​ലെ ആ​ധാ​ർ ന​ന്പ​ർ ഇ​പ്പോ​ൾ നി​ല​വി​ലു​ണ്ടോ എ​ന്ന​റി​യാ​ൻ യു​ഐ​ഡി​എ​ഐ വെ​ബ്സൈ​റ്റി​ൽ സം​വി​ധാ​ന​മൊ​രു​ക്കി​യി​ട്ടു​ണ്ട്.


ഇ​ങ്ങ​നെ പ​രി​ശോ​ധി​ക്കാം

uidai.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​വേ​ശി​ക്കു​ക.
വെ​ബ്സൈ​റ്റി​ലെ വേ​രി​ഫൈ ആ​ധാ​ർ ന​ന്പ​ർ ലി​ങ്ക് ക്ലി​ക് ചെ​യ്യു​ക (വെ​ബ്സൈ​റ്റി​ൽ വ​ല​തു​ഭാ​ഗ​ത്ത്).
തു​റ​ന്നു​വ​രു​ന്ന പേ​ജി​ൽ നി​ർ​ദേ​ശി​ക്കു​ന്ന ബോ​ക്സി​ൽ 12 അ​ക്ക ആ​ധാ​ർ ന​ന്പ​ർ ടൈ​പ്പ് ചെ​യ്യു​ക.
എ​ന്‍റ​ർ സെ​ക്യൂ​രി​റ്റി കോ​ഡ് എ​ന്ന ബോ​ക്സി​ൽ വ​ല​തു​വ​ശ​ത്തു​ള്ള കോ​ള​ത്തി​ലെ ന​ന്പ​ർ ടൈ​പ്പ് ചെ​യ്ത​ശേ​ഷം വേ​രി​ഫൈ ക്ലി​ക് ചെ​യ്യു​ക.
ആ​ധാ​ർ ഇ​പ്പോ​ഴു​മു​ണ്ടെ​ങ്കി​ൽ അ​ടു​ത്ത പേ​ജി​ൽ കാ​ണി​ക്കും. ആ​ധാ​ർ ഉ​ട​മ​യു​ടെ വി​വ​ര​ങ്ങ​ളാ​യി പ്രാ​യ​വും ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള മൊ​ബൈ​ൽ ന​ന്പ​രി​ന്‍റെ അ​വ​സാ​ന മൂ​ന്ന​ക്ക​വും സ്ക്രീ​നി​ൽ തെ​ളി​യും.
ആ​ധാ​ർ ന​ന്പ​ർ നി​ർ​ജീ​വ​മാ​ണെ​ങ്കി​ൽ "doesn’t exist' എ​ന്നാ​യി​രി​ക്കും സ്ക്രീ​നി​ൽ തെ​ളി​യു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.