ലോ​ഹ​ങ്ങ​ളി​ൽ അ​ഭ​യം തേടി വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ
ലോ​ഹ​ങ്ങ​ളി​ൽ അ​ഭ​യം തേടി വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ
Sunday, August 13, 2017 10:56 AM IST
ഓഹരി അവലോകനം / സോണിയ ഭാനു

യു​ദ്ധഭീ​തി​യി​ൽ വി​ദേ​ശ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ൾ ഓ​ഹ​രിവി​പ​ണി​യി​ൽനി​ന്നു പി​ൻ​വ​ലി​ഞ്ഞ് ലോ​ഹ​ങ്ങ​ളി​ൽ അ​ഭ​യം പ്രാ​പി​ച്ചു. നി​ക്ഷേ​പം വി​റ്റു​മാ​റാ​ൻ ഓ​പ്പ​റേ​റ്റ​ർ​മാ​ർ കാ​ണി​ച്ച തി​ടു​ക്കം ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​നെ അ​ടി​മു​ടി ഇ​ള​ക്കിമ​റി​ച്ചു. ബോം​ബെ സെ​ൻ​സെ​ക്സ് 1111 പോ​യി​ന്‍റും നി​ഫ്റ്റി 355 പോ​യി​ന്‍റും പ്ര​തി​വാ​ര ന​ഷ്ട​ത്തി​ലാ​ണ്. പ​തി​നെ​ട്ട് മാ​സ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ക​ന​ത്ത വി​ൽ​പ്പ​ന സ​മ്മ​ർ​ദത്തെയാണു വി​പ​ണി ദ​ർ​ശി​ച്ചത്.

വി​ദേ​ശ ഫ​ണ്ടു​ക​ൾ 1624 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി​യാ​ണ് ഒ​രാ​ഴ്ച്ച​ക്കി​ടെ വി​റ്റ​ത്. ബ്ലൂ​ചി​പ്പ് ഓ​ഹ​രി​ക​ളി​ലെ അ​വ​രു​ടെ വി​ൽ​പ്പ​ന സെ​ൻ​സെ​ക്സി​നെ​യും നി​ഫ്റ്റി​യെ​യും അ​തി​വേ​ഗ​ത്തി​ൽ ത​ള​ർ​ത്തി. സാ​ങ്കേ​തി​ക​മാ​യി വി​പ​ണി ഓ​വ​ർ ബോ​ട്ട് മേ​ഖ​ല​യി​ൽ സൂ​ചി​ക നീ​ങ്ങി​യ അ​വ​സ​ര​മാ​യി​രു​ന്ന​ത് ഇ​ടി​വി​ന്‍റെ ആ​ക്കം ശ​ക്ത​മാ​ക്കി.

32,377 ൽ ​ഓ​പ്പ​ണ്‍ ചെ​യ്ത മാ​ർ​ക്ക​റ്റി​നു 32,396 മു​ക​ളി​ലേക്ക് പ്ര​വേ​ശി​ക്കാ​ൻ അ​വ​സ​രം ല​ഭി​ച്ചി​ല്ല. ഇ​തി​നി​ടെ സൂ​ചി​ക 32,000 പോ​യി​ന്‍റി​ലെ താ​ങ്ങ് ത​ക​ർ​ത്ത് വെ​ള്ളി​യാ​ഴ്ച 31,128 വ​രെ ഇ​ടി​ഞ്ഞു. വാ​രാ​ന്ത്യം സൂ​ചി​ക 32,213 ലാ​ണ്.

സ്വാ​തന്ത്ര്യ​ദി​നം പ്ര​മാ​ണി​ച്ച് ചെ​ാവ്വാഴ്ച വി​പ​ണി അ​വ​ധി​യാ​ണ്. ഈ ​വാ​രം ഇ​ട​പാ​ടു​ക​ൾ നാ​ലു ദി​വ​സ​ങ്ങ​ളി​ൽ ഒ​തു​ങ്ങും. വി​പ​ണി ഒ​രു തി​രി​ച്ചുവ​ര​വ് വാ​ര​ത്തി​ന്‍റെ ര​ണ്ടാം പ​കു​തി​യി​ൽ മാ​ത്ര​മേ പ്ര​തീ​ക്ഷി​ക്കാ​നാ​വൂ. ഈ ​വാ​രം ആ​ദ്യ സ​പ്പോ​ർ​ട്ട് 30,762 ലാ​ണ്. ഇ​തു നി​ല​നി​ർ​ത്തി​യാ​ൽ 32,030 ലേ​ക്ക് തി​രി​ച്ചുവ​ര​വി​ന് അ​വ​സ​രം ല​ഭി​ക്കും. അ​തേസ​മ​യം ആ​ദ്യ താ​ങ്ങ് ന​ഷ്ട​മാ​യാ​ൽ സെ​ൻ​സെ​ക്സ് 30,311 ലേക്കും തു​ട​ർ​ന്ന് 29,494 ലേ​ക്കും സാ​ങ്കേ​തി​ക പ​രീ​ക്ഷ​ണ​ങ്ങ​ൾ ന​ട​ത്താം.

സെ​ൻ​സെ​ക്സി​ന് അ​തി​ന്‍റെ 50 ഡിഎംഏ ​ആ​യ 31,616 ലെ ​നി​ർ​ണാ​യ​ക താ​ങ്ങ് ന​ഷ്ടപ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. മ​റ്റ് സാ​ങ്കേ​തി​ക വ​ശ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ൽ ഡെയ്‌ലി ചാ​ർ​ട്ടി​ൽ ഫാ​സ്റ്റ് സ്റ്റോ​ക്കാ​സ്റ്റി​ക, സ്റ്റോ​ക്കാ​സ്റ്റി​ക ആ​ർഎ​സ്ഐ ​എ​ന്നി​വ ഓ​വ​ർ സോ​ൾ​ഡ് മേ​ഖ​ല​യി​ലെ​ത്തി. പാ​രാ​ബോ​ളി​ക എ​സ്എആ​ർ സെ​ല്ലി​ംഗ് മൂ​ഡി​ലാ​ണ്. എംഎസിഡിയും ​ദു​ർ​ബ​ലാ​വ​സ്ഥ​യി​ലാ​ണ്.

നി​ഫ്റ്റി ക​ഴി​ഞ്ഞ അ​ഞ്ചാ​ഴ്ചക​ളി​ൽ 545 പോ​യി​ന്‍റ് ഉ​യ​ർ​ന്നു. ര​ണ്ടാ​ഴ്ചയാ​യി 10,000 പോ​യി​ന്‍റി​ന് മു​ക​ളി​ലാ​യി​രു​ന്ന നി​ഫ്റ്റി വാ​ര​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ൽ 10,088 ൽ ​നീ​ങ്ങി​യെ​ങ്കി​ലും അ​ഞ്ച് ദി​വ​സ​ങ്ങ​ളി​ലെ തു​ട​ർ​ച്ച​യാ​യ വി​ൽ​പ്പ​ന​യി​ൽ സൂ​ചി​ക 9685 വ​രെ ത​ള​ർ​ന്നു. ഇ​ട​പാ​ടു​ക​ളു​ടെ അ​വ​സാ​ന മ​ണി​ക്കൂറിലെ ഷോ​ട്ട് ക​വ​റി​ംഗിൽ 9710 ൽ ​ഇ​ടംക​ണ്ടെ​ത്തി​യ എ​ൻഎ​സ്ഇ ​സു​ചി​ക​യ്ക്ക് ഇ​ന്ന് 9759 ലും 9808 ​ലും പ്ര​തി​രോ​ധ​മു​ണ്ട്. ഫ​ണ്ടു​ക​ൾ സെ​ല്ലി​ംഗ് പ്ര​ഷ​ർ നി​ല​നി​ർ​ത്തി​യാ​ൽ 9673-9636 ലേ​ക്ക് പ​രീ​ക്ഷ​ണം ന​ട​ത്താം.


ഈ ​വാ​രം നി​ഫ്റ്റി​യു​ടെ പ്ര​തി​രോ​ധം 9970 പോ​യി​ന്‍റാ​ണ്. അ​തേസ​മ​യം തി​രി​ച്ച​ടി തു​ട​ർ​ന്നാ​ൽ 9567-9424 ൽ ​സ​പ്പോ​ർ​ട്ടി​നു ശ്രമി​ക്കാം. വി​ദേ​ശ​ത്തുനി​ന്ന് പ്ര​തി​കൂ​ല വാ​ർ​ത്ത​ക​ളു​ണ്ടാ​യാ​ൽ സൂ​ചി​ക 9164 വ​രെ വ​രും ആ​ഴ്ചക​ളി​ൽ സ​ഞ്ച​രി​ക്കാം. നി​ഫ്റ്റി​യു​ടെ 200 ഡിഎംഎ 9003 ​പോ​യി​ന്‍റി​ലാ​ണ്.
മു​ൻനി​ര​യി​ലെ പ​ത്തു ക​ന്പ​നി​ക​ളു​ടെ വി​പ​ണിമൂ​ല്യ​ത്തി​ൽ 1,05,357 കോ​ടി രൂ​പ​യു​ടെ ഇ​ടി​വ്. ആ​ർഐഎ​ൽ, എ​സ്ബി​ഐ ക്കും ക​ന​ത്ത തി​രി​ച്ച​ടി. റി​ല​യ​ൻ​സി​ന്‍റ മൂ​ല്യ​ത്തി​ൽ 24,671 കോ​ടി​യും എ​സ്ബിഐ​ക്ക് 21,407 കോ​ടി രൂ​പ​യു​ടെ​യും ഇ​ടി​വ്.

പോ​യ​വാ​രം ബിഎ​സ്ഇയി​ൽ 23,778.08 കോ​ടി രൂ​പ​യു​ടെ​യും എ​സ്എ​സ്ഇയി​ൽ 1,43,020.34 കോ​ടി രൂ​പ​യു​ടെ​യും ഇ​ട​പാ​ട് ന​ട​ന്നു. ആ​ഭ്യ​ന്ത​ര മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ൾ 4498 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പം ന​ട​ത്തി. നീ​ണ്ട ഇ​ട​വേ​ള​യ്ക്കുശേ​ഷ​മാ​ണ് ഒ​റ്റ​ വാ​രം അ​വ​ർ ഇ​ത്ര ക​ന​ത്ത നി​ക്ഷേ​പം ന​ട​ത്തു​ന്ന​ത്.

ഇ​ന്ത്യ വോ​ളാ​റ്റി​ലി​റ്റി ഇ​ൻ​ഡ​ക്സ് 11.33 ൽ​നി​ന്ന് അ​തി​വേ​ഗ​ത്തി​ൽ 15.50 ലേ​ക്കുയ​ർ​ന്ന് നി​ക്ഷേ​പ​ക​ർ​ക്ക് അ​പാ​യസൂച​ന ന​ൽ​കി. ജ​നു​വ​രി​ക്കുശേ​ഷം ആ​ദ്യ​മാ​ണ് വോ​ളാ​റ്റി​ലി​റ്റി ഇ​ൻ​ഡ​ക്സ് ഈ ​റേ​ഞ്ചി​ലേ​ക്കു നീ​ങ്ങു​ന്ന​ത്. 30 ശ​ത​മാ​നം ക​ഴി​ഞ്ഞ​വാ​രം സൂ​ചി​ക ക​യ​റി. വോ​ളാ​റ്റി​ലി​റ്റി ഇ​ൻ​ഡ​ക്സി​ന്‍റെ ച​ല​ന​ങ്ങ​ൾ നി​രീ​ക്ഷി​ച്ചാ​ൽ 15.96 ലേ​യ്ക്കും അ​വി​ടെ നി​ന്ന് 17.18 ലേക്കും ക​യ​റാം. നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ സൂ​ചി​ക 20.87 വ​രെ നീ​ങ്ങാം.
ഏ​ഷ്യ​യി​ലെ​യും യു​റോ​പ്പിലെ​യും മു​ൻനി​ര ഓ​ഹ​രി ഇ​ൻ​ഡ​ക്സു​ക​ൾ ന​ഷ്ട​ത്തി​ലാ​ണ്. യു ​എ​സ്- കൊ​റി​യ സം​ഘ​ർ​ഷാ​വ​സ്ഥ ഫ​ണ്ടു​ക​ളെ വി​ൽ​പ്പ​ന​ക്കാരാ​ക്കി. ഡൗ ​ജോ​ണ്‍സ്, നാ​സ്ഡാ​ക്, എ​സ് ആൻഡ് പി ​എ​ന്നി​വ തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വാ​ര​ത്തി​ലും നേ​ട്ട​ത്തി​ലാ​ണ്.

പ​ല ഫ​ണ്ടു​ക​ളും ബ്ര​സീ​ലി​യ​ൻ ഓ​ഹ​രിവി​പ​ണി​യി​ലേ​ക്ക് നി​ക്ഷേ​പം തി​രി​ച്ചുവി​ടു​ക​യാ​ണ്. അ​തേസ​മ​യം യു​ദ്ധസാ​ധ്യ​ത​ക​ൾ മു​ൻനി​ർ​ത്തി ഫ​ണ്ടു​ക​ൾ സ്വ​ർ​ണ​ത്തി​ലേ​ക്കും വെ​ള്ളി​യി​ലേ​യ്ക്കും തി​രി​ഞ്ഞ​ത് ലോ​ഹ വി​പ​ണി​യു​ടെ തി​ള​ക്കം വ​ർ​ധി​പ്പി​ച്ചു. സ്വ​ർ​ണം ട്രോ​യ് ഒൗ​ണ്‍സി​ന് 1292 ഡോ​ള​ർ വ​രെ ക​യ​റി. 1298 ലെ ​പ്ര​തി​രോ​ധം മ​റി​ക​ട​ന്നാ​ൽ ഹ്രസ്വ​കാ​ല​യ​ള​വി​ൽ 1385 ഡോ​ള​ർ വ​രെ കു​തി​ക്കാം. ജൂ​ണ്‍ മ​ധ്യ​ത്തി​നുശേ​ഷം ആ​ദ്യ​മാ​യി വെ​ള്ളി വി​ല ഒൗ​ണ്‍സി​ന് 17.24 ഡോ​ള​റാ​യി. ക്രൂ​ഡ് ഓ​യി​ൽ ര​ണ്ടാം വാ​ര​വും ത​ള​ർ​ന്ന് ബാ​ര​ലി​ന് 48.82 ഡോ​ള​റാ​യി. 2018 ലും ​ക്രൂ​ഡ് ഓ​യി​ൽ ഉ​ത്പാ​ദ​നം ഉ​യ​ർ​ന്ന ത​ല​ത്തി​ൽ നീ​ങ്ങു​മെ​ന്നാ​ണ് ഒ​പ്പെ​ക്കി​ന്‍റെ വി​ല​യി​രു​ത്ത​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.