ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് 7.97 കോ​ടി അ​റ്റാ​ദാ​യം
ധ​ന​ല​ക്ഷ്മി ബാ​ങ്കി​ന് 7.97 കോ​ടി അ​റ്റാ​ദാ​യം
Saturday, August 12, 2017 1:26 PM IST
തൃ​​​ശൂ​​​ർ: ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്ക് 2017-18 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ ഒ​​​ന്നാം​​​പാ​​​ദ​​​ത്തി​​​ൽ 7.97 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യ​​​വും 26.63 കോ​​​ടി രൂ​​​പ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭ​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി മി​​​ക​​​ച്ച നേ​​​ട്ടം കൈ​​​വ​​​രി​​​ച്ചു. മു​​​ൻ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ​​പാ​​​ദ​​​ത്തെ അ​​​പേ​​​ക്ഷി​​​ച്ച് അ​​​റ്റാ​​​ദാ​​​യ​​​ത്തി​​​ൽ 39.09 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യും പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭ​​​ത്തി​​​ൽ 157.29 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച​​​യു​​​മാ​​​ണ് നേ​​​ട്ടം.

ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ടി​​​ലെ​​​യും സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടി​​​ലെ​​​യും നി​​​ക്ഷേ​​​പം മു​​​ൻ വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ​​​പാ​​​ദ​​​ത്തേ​​​ക്കാ​​​ൾ 17.53 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ന്ന് 3345 കോ​​​ടി രൂ​​​പ​​​യാ​​​യി. ക​​​റ​​​ന്‍റ്/​​​സേ​​​വിം​​​ഗ്സ് ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലെ നി​​​ക്ഷേ​​​പം മൊ​​​ത്ത നി​​​ക്ഷേ​​​പ​​​ത്തി​​​ന്‍റെ 30.21 ശ​​​ത​​​മാ​​​ന​​​മാ​​​യി ഉ​​​യ​​​ർ​​​ന്നു.

ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പ പ​​​ര്യാ​​​പ്ത​​​ത ക​​​ഴി​​​ഞ്ഞ സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ ത്രൈ​​​മാ​​​സ​​​ത്തി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ 7.44 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ നി​​​ന്നു​​​യ​​​ർ​​​ന്ന് 12.01 ശ​​​ത​​​മാ​​​നം എ​​​ത്തി​​​യ​​​തു ബാ​​​ങ്കി​​​ന്‍റെ മു​​​ന്നോ​​​ട്ടു​​​ള്ള വ​​​ള​​​ർ​​​ച്ച​​​യ്ക്ക് ഗു​​​ണ​​​ക​​​ര​​​മാ​​​കും.


റി​​​സ​​​ർ​​​വ് ബാ​​​ങ്ക് നി​​​ർ​​​ദേ​​​ശി​​​ച്ച മൂ​​​ല​​​ധ​​​ന പ​​​ര്യാ​​​പ്ത​​​ത​​​യേ​​​ക്കാ​​​ളും മു​​​ക​​​ളി​​​ലാ​​​ണ് ഇ​​​ത്. മൊ​​​ത്തം നി​​​ഷ്ക്രി​​​യ ആ​​​സ്തി 7.02 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്ന് 5.62 ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. പ​​​ലി​​​ശേ​​​ത​​​ര വ​​​രു​​​മാ​​​നം 41.81 ശ​​​ത​​​മാ​​​നം വ​​​ള​​​ർ​​​ച്ച രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. പ്ര​​​വ​​​ർ​​​ത്ത​​​ന ചെ​​​ല​​​വി​​​ൽ 9.26 ശ​​​ത​​​മാ​​​നം കു​​​റ​​​വു വ​​​രു​​​ത്താ​​​നും ബാ​​​ങ്കി​​​നു ക​​​ഴി​​​ഞ്ഞു. ചെ​​​ല​​​വു-​​​വ​​​രു​​​മാ​​​ന അ​​​നു​​​പാ​​​തം 90.23 ശ​​​ത​​​മാ​​​ന​​​ത്തി​​​ൽ​​​നി​​​ന്നു 13.72 ശ​​​ത​​​മാ​​​നം കു​​​റ​​​ഞ്ഞ് 76.51 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​ക്കു കൊ​​​ണ്ടു​​​വ​​​രാ​​​ൻ ബാ​​​ങ്കി​​​നു ക​​​ഴി​​​ഞ്ഞു.

ന​​​ട​​​പ്പു​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ പ​​​ലി​​​ശേ​​​ത​​​ര വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും നി​​​ഷ്ക്രി​​​യ ആ​​​സ്തി വീ​​​ണ്ടും കു​​​റ​​​യ്ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ബാ​​​ങ്ക് സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ വാ​​​യ്പ​​​ക​​​ൾ അ​​​ട​​​ക്ക​​​മു​​​ള്ള ചെ​​​റു​​​കി​​​ട വാ​​​യ്പ​​​ക​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ശ്ര​​​ദ്ധ​​​യൂ​​​ന്നി മെ​​​ച്ച​​​പ്പെ​​​ട്ട സേ​​​വ​​​നം ന​​​ല്കു​​​ന്ന​​​തി​​​നും വ​​​രു​​​മാ​​​നം വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ ബാ​​​ങ്ക് സ്വീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.