റിലയൻസിനു ലാഭം കൂടി
റിലയൻസിനു ലാഭം കൂടി
Thursday, July 20, 2017 12:03 PM IST
മും​ബൈ: പ്ര​തീ​ക്ഷച്ചതിലും മി​ക​ച്ച റി​സ​ൽ​ട്ടു​മാ​യി റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ്. ജൂ​ണി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ ലാ​ഭം 7,113 കോ​ടി രൂ​പ​യി​ൽ​നി​ന്ന് 9,108 കോ​ടി​യി​ലേ​ക്കു കു​തി​ച്ചു. ക​ന്പ​നി​യു​ടെ മൊ​ത്ത വ​രു​മാ​നം 71,451 കോ​ടി​യി​ൽ​നി​ന്നു 90,537 കോ​ടി രൂ​പ​യു​മാ​യി.
ക​ന്പ​നി​യു​ടെ പെ​ട്രോ​കെ​മി​ക്ക​ൽ, ക്രൂ​ഡ് ഓ​യി​ൽ സം​സ്ക​ര​ണം, പ്ര​കൃ​തി​വാ​ത​കം, പെ​ട്രോ​ളി​യം ബി​സി​ന​സു​ക​ൾ മാ​ത്ര​മെ​ടു​ത്താ​ൽ അ​റ്റാ​ദാ​യം 8,196 കോ​ടി​യാ​ണ്. ത​ലേ​വ​ർ​ഷം ഇ​തേ​ കാ​ല​യ​ള​വി​ൽ 7,548 കോ​ടി രൂ​പ ഉ​ണ്ടാ​യി​രു​ന്നു.

ക​ന്പ​നി​യു​ടെ റീ​ട്ടെ​യി​ൽ, ടെ​ലി​കോം ബി​സി​ന​സു​ക​ൾ ചെ​റി​യ​ തോ​തി​ൽ ലാ​ഭം ഉ​ണ്ടാ​ക്കി​ത്തു​ട​ങ്ങി എ​ന്നാ​ണു ഫ​ലം കാ​ണി​ക്കു​ന്ന​ത്.പെ​ട്രോ​കെ​മി​ക്ക​ൽ ബി​സി​ന​സി​ൽ റി​ല​യ​ൻ​സി​ന്‍റെ ലാ​ഭ​ക്ഷ​മ​ത കൂ​ടി. സം​സ്ക​ര​ണ​ലാ​ഭം ഒ​രു വീ​പ്പ​യ്ക്കു 10 ഡോ​ള​റി​ൽ​നി​ന്ന് 11.9 ഡോ​ള​റാ​യി ഉ​യ​ർ​ന്നു.


ഇ​തി​നി​ടെ ഓ​ഹ​രി​വി​പ​ണി താ​ഴോ​ട്ടു​നീ​ങ്ങി. സെ​ൻ​സെ​ക്സ് 50.95 പോ​യി​ന്‍റ് താ​ണ് 31,904.4 ൽ ​ക്ലോ​സ് ചെ​യ്തു. നി​ഫ്റ്റി 26.3 പോ​യി​ന്‍റ് താ​ഴ്ച​യി​ൽ 9,873.3 ൽ ​ക്ലോ​സ് ചെ​യ്തു.
ടാ​റ്റാ സ്റ്റീ​ൽ, എ​ൻ​ടി​പി​സി, ഇ​ൻ​ഫോ​സി​സ്, മൈ​ൻ​ഡ് ട്രീ ​തു​ട​ങ്ങി​യ​വ​യ്ക്കു വി​ല​യി​ടി​ഞ്ഞു. ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​നെ ഏ​റ്റെ​ടു​ക്കു​ന്ന ഒ​എ​ൻ​ജി​സി​ക്ക് 1.75 ശ​ത​മാ​നം വി​ല​ ക​യ​റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.