പ്രവാസി മലയാളികൾക്കും നേട്ടം ഉറപ്പാക്കി ഗ്രീൻ ബൗൾ ഹെൽത്ത് ടൂറിസത്തിന്‍റെ മുന്നേറ്റം
പ്രവാസി മലയാളികൾക്കും നേട്ടം ഉറപ്പാക്കി ഗ്രീൻ ബൗൾ ഹെൽത്ത് ടൂറിസത്തിന്‍റെ മുന്നേറ്റം
Tuesday, July 18, 2017 12:05 PM IST
കൊച്ചി: ഹെ​ൽ​ത്ത് ടൂ​റി​സം മേ​ഖ​ല​യി​ൽ കേ​ര​ള​ത്തെ ഇ​ന്ത്യ​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ൽ ആ​രം​ഭി​ച്ച ‘ഗ്രീ​ൻ ബൗ​ൾ ഹെ​ൽ​ത്ത് ടൂ​റി​സം’ ല​ക്ഷ്യ​ത്തി​ലേ​ക്ക് അ​ടു​ക്കു​ന്പോ​ൾ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും നേ​ട്ട​മു​ണ്ടാ​ക്കു​ന്ന കൂ​ടു​ത​ൽ പ​ദ്ധ​തി​ക​ൾ​ക്കു തു​ട​ക്ക​മാ​കു​ന്നു.

ഗ്രീ​ൻ ബൗ​ൾ പ​ദ്ധ​തി​യു​ടെ ലോ​ഗോ ഒ​മാ​നി​ലെ പ്ര​മു​ഖ വ്യ​വ​സാ​യി​യും എം​ജി​എം, ന​ഥാ​ൻ ഗ്രൂ​പ്പു​ക​ളു​ടെ ചെ​യ​ർ​മാ​നും, കെ​യ​ർ ആൻഡ് ഷെ​യ​ർ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫൗ​ണ്ടേഷ​ൻ വൈ​സ് ചെ​യ​ർ​മാ​നു​മാ​യ ഗീ​വ​ർ​ഗീ​സ് യോ​ഹ​ന്നാ​ൻ പ്ര​മു​ഖ ഒ​മാ​നി സം​ര​ംഭ​ക​ൻ ഹൈ​ത്തം മു​ഹ​മ്മ​ദ് അ​ൽ​ജ​ലാ​നി​ക്ക് ന​ല്കി പ്ര​കാ​ശ​നം ചെ​യ്തു.

ഗു​ണ​നി​ല​വാ​രം പു​ല​ർ​ത്തു​ന്ന ആ​ശു​പ​ത്രി​ക​ൾ​ക്കു​ള്ള അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​ര​മാ​യ ജെ​സി​ഐ അ​ക്ര​ഡി​റ്റേ​ഷ​നും ദേ​ശീ​യ അം​ഗീ​കാ​ര​മാ​യ എ​ൻഎബിഎ​ച്ചും നേ​ടി​യ ആ​ശു​പ​ത്രി​ക​ളേ​യും അ​ന്ത​ർ​ദേ​ശീ​യ വി​മാ​ന​ത്താ​വ​ള​ങ്ങ​ളേ​യും ടൂ​റി​സ്റ്റ് കേ​ന്ദ്ര​ങ്ങ​ളേ​യും ഏ​കോ​പി​പ്പി​ച്ചു​ള്ള ഗ്രീ​ൻ ബൗ​ൾ ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ഴി​ഞ്ഞ ര​ണ്ടു മാ​സം​കൊ​ണ്ടു നൂ​റോ​ളം വി​ദേ​ശി​ക​ളാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ, അ​മേ​രി​ക്ക, ഓ​സ്ട്രേ​ലി​യ, ഇം​ഗ്ല​ണ്ട്, ശ്രീ​ല​ങ്ക, ആ​ഫ്രി​ക്ക എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നാ​ണ് കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി​യ​ത്.

ഒ​മാ​നി​ൽ ഗ്രീ​ൻ ബൗ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന ഏ​ക ജാ​ല​ക സം​വി​ധാ​ന​ത്തി​ലൂ​ടെ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​വു ന്ന​താ​ണ്. വി​ദ​ഗ്ധ ചി​കി​ത്സാ ആ​വ​ശ്യ​മാ​യി വ​രു​ന്ന വി​ദേ​ശി​ക​ളാ​യ വ്യ​ക്തി​ക​ളു​ടെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് ഓ​ണ്‍ലൈ​ൻ പോ​ർ​ട്ട​ലി​ലേ​ക്കോ +968 90324098 വാ​ട്സാ​പ്പ് ന​ന്പ​റി​ലേ​ക്കോ അ​യ​യ്ക്കു​ക​യോ നേ​രി​ട്ട് ബ​ന്ധ​പ്പെ​ടു​ക​യോ ചെ​യ്താ​ൽ മ​തി​യാ​കും. ഇ​ങ്ങ​നെ ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ കൊ​ച്ചി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രീ​ൻ ബൗ​ൾ ആ​സ്ഥാ​ന​ത്തേ​ക്ക് കൈ​മാ​റും. ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നാ​ല് ആ​ശു​പ​ത്രി​ക​ൾ​ക്കെ​ങ്കി​ലും ഗ്രീ​ൻ ബൗ​ളി​ൽ നി​ന്നു പ്ര​സ്തു​ത വി​വ​രം കൈ​മാ​റും.


തു​ട​ർ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വി​ദ​ഗ്ധ​രു​ടെ മ​റു​പ​ടി​യും ചി​കി​ത്സയ്​ക്ക് ഉ​ൾ​പ്പെ ടെ ചെ​ല​വാ​കു​ന്ന ഏ​ക​ദേ​ശ തു​ക​യും ബ​ന്ധ​പ്പെ​ട്ട​വ​ർ​ക്കു കൈ​മാ​റും. ഏ​തു സ്ഥാ​പ​ന​മാ​ണ് ചി​കി​ത്സ​യ്ക്ക് തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ടത് ​എ​ന്ന് രോ​ഗി​ക്ക് തീ​രു​മാ​നി​ക്കാം. ഇ​തി​നോ​ടൊ​പ്പം ഇ​വ​യ്ക്ക് യോ​ജി​ക്കു​ന്ന ടൂ​ർ പാ​ക്കേ​ജു​ക​ളും കൈ​മാ​റും.

കേ​ര​ള​ത്തി​ൽ വ​രാ​ൻ തീ​രു​മാ​ന​മെ​ടു​ത്താ​ലു​ട​ൻ വീ​സ ന​ട​പ​ടി​ക​ൾ​ക്കും ഗ്രീ​ൻ ബൗ​ൾ സ​ഹാ​യി​ക്കും. കേ​ര​ള​ത്തി​ലെ​ത്തു​ന്ന​വ​രെ വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ൽ നി​ന്നു ത​ന്നെ ഗ്രീ​ൻ ബൗ​ൾ പ്ര​തി​നി​ധി​ക​ൾ സ്വീ​ക​രി​ക്കും. അ​തി​ഥി​ക​ളു​ടെ യാ​ത്ര, താ​മ​സം, ചി​കി​ത്സ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​നൊ​പ്പം ഗ്രീ​ൻ ബൗ​ളി​ന്‍റെ ദ്വി​ഭാ​ഷാ സ​ഹാ​യി​യു​ടെ മു​ഴു​വ​ൻ സ​മ​യ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കും. ഗ്രീ​ൻ ബൗ​ളി​ലേ​ക്കു രോ​ഗി​യെ റ​ഫ​ർ ചെ​യ്യു​ന്ന പ്ര​വാ​സി​ക​ൾ​ക്കും സാ​ന്പ​ത്തി​ക സു​ര​ക്ഷി​ത​ത്വം ഉ​റ​പ്പു​വ​രു​ത്തും. കൂ​ടു​ത​ൽ വി​ദേ​ശി​ക​ളെ റ​ഫ​ർ ചെ​യ്യു​ന്ന പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്കു​ള്ള വി​മാ​ന​യാ​ത്ര ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്രോ​ത്സാ​ഹ​ന​വും ഉ​റ​പ്പു​വ​രു​ത്തു​ന്നു​ണ്ട്. ഈ ​സാ​ന്പ​ത്തി​ക​വ​ർ​ഷം നൂ​റ് കോ​ടി​യു​ടെ മൊ​ത്ത വ​രു​മാ​ന​മാ​ണ് ഇ​തു വ​ഴി​യാ​യി പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ‘മെ​യ്ക് ഇ​ൻ കേ​ര​ള’ യു​ടെ ഭാ​ഗ​മാ​ണ് ഈ ​പ​ദ്ധ​തി.
ആ​സ്റ്റ​ർ മെ​ഡി​സി​റ്റി, രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ൽ, ലേ​ക്‌​ഷോ​ർ ഹോ​സ്പി​റ്റ​ൽ, കിം​സ് ഗ്രൂ​പ്പു​ക​ൾ​ക്കൊ​പ്പം കേ​ര​ള​ത്തി​ലെ പ​തി​നാ​ല് പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ളും ശാ​ന്തി​ഗി​രി ആ​യു​ർ​വേ​ദ, സി​ദ്ധ തു​ട​ങ്ങി​യ മു​ൻ​നി​ര സ്ഥാ​പ​ന​ങ്ങ​ളും പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ വ​രു​ന്നു​ണ്ട്.

പ്ര​ശ​സ്ത നേ​ത്ര​രോ​ഗ വി​ദ​ഗ്ധ​ൻ ഡോ. ​ടോ​ണി ഫെ​ർ​ണാ​ണ്ടസ് ​ആ​ണ് പ​ദ്ധ​തി​യി​ൽ വി​ദ​ഗ്ധ ഡോ​ക്ട​ർ​മാ​രു​ടെ പാ​ന​ലി​നെ ന​യി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ന​ന്പ​ർ 9744600095 (കേ​ര​ള) 0096 890324098 (ഒ​മാ​ൻ) ഓ​ണ്‍ലൈ​ൻ പോ​ർ​ട്ട​ൽ www.greenbowl.in.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.