പാപ്പർ നടപടി: എസാറിന്‍റെ ഹർജി തള്ളി
പാപ്പർ നടപടി: എസാറിന്‍റെ ഹർജി തള്ളി
Monday, July 17, 2017 12:10 PM IST
അ​ഹ​മ്മ​ദാ​ബാ​ദ്: എ​സാ​ർ സ്റ്റീ​ലി​നെ​തി​രാ​യ പാ​പ്പ​ർ ഹ​ർ​ജി​യി​ൽ ന​ട​പ​ടി​ക​ൾ തു​ട​രാ​ൻ ഗു​ജ​റാ​ത്ത് ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി. എ​സാ​ർ സ്റ്റീ​ലി​നോ​ട് പ​ക്ഷാ​ഭേ​ദം കാ​ണി​ച്ചി​ട്ടി​ല്ലെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു.

എ​സാ​ർ സ്റ്റീ​ൽ അ​ട​ക്കം വ​ലി​യ കു​ടി​ശി​ക വ​രു​ത്തി​യ 12 ക​ന്പ​നി​ക​ൾ​ക്കെ​തി​രേ പാ​പ്പ​ർ കോ​ഡ് പ്ര​കാ​രം ന​ട​പ​ടി​യെ​ടു​ക്കാ​നു​ള്ള റി​സ​ർ​വ് ബാ​ങ്ക് നി​ർ​ദേ​ശ​ത്തെ​യാ​ണ് ക​ന്പ​നി ചോ​ദ്യം​ചെ​യ്ത​ത്. നാ​ഷ​ണ​ൽ ക​ന്പ​നി ലോ ​ട്രൈ​ബ്യൂ​ണ​ലി​ൽ പാ​പ്പ​ർ കോ​ഡ് പ്ര​കാ​രം ആ​രം​ഭി​ച്ച ന​ട​പ​ടി​ക​ൾ ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​രു​ന്നു. സ്റ്റേ ​ഇ​പ്പോ​ൾ നീ​ക്കി.

എ​സാ​ർ സ്റ്റീ​ൽ ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​യാ​ണ്, 25000 കോ​ടി​രൂ​പ വി​റ്റു​വ​ര​വു​ണ്ട്. പ്ര​വ​ർ​ത്ത​നം നി​ല​ച്ച ക​ന്പ​നി​ക​ളെ​പ്പോ​ലെ ത​ങ്ങ​ളെ ക​ണ​ക്കാ​ക്കു​ന്ന​ത് ക​ന്പ​നി​യെ ത​ക​ർ​ക്കു​മെ​ന്നെ​ല്ലാ​മാ​ണ് എ​സാ​ർ സ്റ്റീ​ൽ വാ​ദി​ച്ച​ത്. ത​ങ്ങ​ൾ ബാ​ങ്കു​ക​ളു​മാ​യി ക​ടം പു​നഃ​ക്ര​മീ​ക​രി​ക്കാ​ൻ ച​ർ​ച്ച ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​വ​ർ പ​റ​ഞ്ഞു.


എ​ന്നാ​ൽ റി​സ​ർ​വ് ബാ​ങ്ക് കി​ട്ടാ​ക്ക​ട​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നാ​യി സ​ദു​ദ്ദേ​ശ്യ​ത്തോ​ടെ ന​ട​ത്തു​ന്ന കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടേ​ണ്ടെ​ന്നു ജ​സ്റ്റീ​സ് എ​സ്.​ജി.​ഷാ​യു​ടെ സിം​ഗി​ൾ ബ​ഞ്ച് തീ​രു​മാ​നി​ച്ചു.സ​മാ​ന​മാ​യ മ​റ്റു കേ​സു​ക​ളി​ലും ബാ​ങ്കു​ക​ൾ​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണ് ഈ ​വി​ധി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.