റ​ബ​ർവി​ല 136 ക​ട​ന്നു
റ​ബ​ർവി​ല 136 ക​ട​ന്നു
Monday, July 17, 2017 12:10 PM IST
കോ​​ട്ട​​യം: റ​​ബ​​ർവി​​ല കി​​ലോ​ഗ്രാ​മി​ന് 136.50 രൂ​​പ​​യി​​ലെ​​ത്തി. ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ൽ ആ​​ർ​​എ​​സ്എ​​സ് നാ​​ല് ഗ്രേ​​ഡി​​ന് 10 രൂ​​പ​​യു​​ടെ വ​​ർ​​ധ​​ന​. ആ​​ർ​​എ​​സ്എ​​സ് നാ​​ലി​​ന് വി​​ല 134 രൂ​​പ​​യി​​ലെ​​ത്തി. റ​​ബ​​ർ ബോ​​ർ​​ഡ് പ്ര​​ഖ്യാ​​പി​​ത നി​​ര​​ക്കി​​ൽ​ത​​ന്നെ ഇ​​ന്ന​​ലെ വ്യാ​​പാ​​രം ന​​ട​​ന്നു.
മേ​​യ് മാ​​സ​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ 140 രൂ​​പ​​യാ​​യി​​രു​​ന്ന വി​​ല പി​​ന്നീ​​ട് ഘ​​ട്ടം​​ഘ​​ട്ട​​മാ​​യി കു​​ത്ത​​നെ താ​​ഴ്ന്ന് 122 രൂ​​പ വ​​രെ​​ എ​​ത്തി​​യി​​രു​​ന്നു. ജൂ​​ലൈ ഒ​​ന്നാം വാ​​രം മു​​ത​​ൽ അല്​​പം മെ​​ച്ച​​പ്പെ​​ട്ടു തു​​ട​​ങ്ങി​​യ വി​​ല ര​​ണ്ടാ​​ഴ്ച​​യ്ക്കു​​ള്ളി​​ലാ​​ണ് 136 ക​​ട​​ന്ന​​ത്.


റ​​ബ​​ർ ഉ​​ത്പാ​​ദ​​നം ഇ​​ന്ത്യ​​യി​​ലും വി​​ദേ​​ശ​​ത്തും മ​​ഴ മൂ​​ലം നി​​ല​​ച്ചി​​രി​​ക്കെ ആ​​ഭ്യ​​ന്ത​​ര വി​​ല അ​​ടു​​ത്ത​​യാ​​ഴ്ച 140 ക​​ട​​ക്കു​​മെ​​ന്നാ​​ണു സൂ​​ച​​ന. പ്ര​​ധാ​​ന ട​​യ​​ർ ക​​ന്പ​​നി​​ക​​ൾ ഇ​​ന്ന​​ലെ മാ​​ർ​​ക്ക​​റ്റി​​ലെ​​ത്തി​​യെ​​ങ്കി​​ലും റ​​ബ​​ർ കാ​​ര്യ​​മാ​​യി ല​​ഭി​​ച്ചി​​ല്ല. റ​​ബ​​ർ സ്റ്റോ​​ക്ക് ചെ​​യ്തി​​രി​​ക്കു​​ന്ന വ​​ൻ​​കി​​ട ഡീ​​ല​​ർ​​മാ​​രാ​​ണ് നി​​ല​​വി​​ൽ റ​​ബ​​ർവി​​ല വ​​ർ​​ധ​​നയുടെ നേ​​ട്ട​​മു​​ണ്ടാ​​ക്കു​​ന്ന​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.