പഴയ നോട്ടുകൾ ജൂലൈ 20 വരെ റിസർവ് ബാങ്കിൽ നിക്ഷേപിക്കാം
പഴയ നോട്ടുകൾ ജൂലൈ 20 വരെ റിസർവ് ബാങ്കിൽ നിക്ഷേപിക്കാം
Wednesday, June 21, 2017 12:00 PM IST
ന്യൂ​ഡ​ൽ​ഹി: റ​ദ്ദാ​ക്കി​യ 500 രൂ​പ, 1000 രൂ​പ നോ​ട്ടു​ക​ൾ ജൂ​ലൈ 20നു ​മു​ന്പ് റി​സ​ർ​വ് ബാ​ങ്കി​ൽ നി​ക്ഷേ​പി​ക്കാ​ൻ ബാ​ങ്കു​ക​ൾ​ക്കും പോ​സ്റ്റോ​ഫീ​സു​ക​ൾ​ക്കും സ​ർ​ക്കാ​ർ നി​ർ​ദേ​ശം ന​ല്കി. ര​ണ്ടാം ത​വ​ണ​യാ​ണ് സ​ർ​ക്കാ​ർ പ​ഴ​യ നോ​ട്ടു​ക​ൾ നി​ക്ഷേ​പി​ക്കാ​ൻ നി​ർ​ദേ​ശം ന​ല്കു​ന്ന​ത്. ഡി​സം​ബ​ർ 31നു ​മു​ന്പ് നി​ക്ഷേ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​ദ്യം നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്.

അ​ടു​ത്ത 30 ദി​വ​സ​ത്തി​നു​ള്ളി​ൽ ബാ​ങ്കു​ക​ൾ, പോ​സ്റ്റ് ഒാ​ഫീ​സ് മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ലു​ള്ള റ​ദ്ദാ​ക്കി​യ നോ​ട്ടു​ക​ൾ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ശാ​ഖ​ക​ളി​ൽ എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. മു​ന്പ് നി​ക്ഷേ​പി​ക്കാ​തി​രു​ന്ന​തി​ന് വ്യ​ക്ത​മാ​യ കാ​ര​ണം നി​ക്ഷേ​പ​ക​ർ കാ​ണി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.