ഇന്ത്യയിലെ ആൾശേഷി കൂട്ടാൻ റോൾസ് റോയ്സ്
Saturday, June 17, 2017 11:29 AM IST
ന്യൂ​ഡ​ൽ​ഹി: മു​ന്തി​യ ത​രം എ​ൻ​ജി​ൻ നി​ർ​മാ​താ​ക്ക​ളാ​യ റോ​ൾ​സ് റോ​യ്സ് ഇ​ന്ത്യ​യി​ലെ ആ​ൾ​ശേ​ഷി വ​ർ​ധി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​ന്ത്യ​യി​ൽ ക​മ്പ​നി​ക്കു​ള്ള റി​സ​ർ​ച്ച് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ന്‍റ​റി​ലെ ആ​ൾ​ശേ​ഷി മൂ​ന്നു മ​ട​ങ്ങാ​യി വ​ർ​ധി​പ്പി​പ്പി​ക്കാ​നാ​ണ് തീ​രു​മാ​നം. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഇ​തു​ണ്ടാ​യേ​ക്കും. കൂ​ടാ​തെ കൃ​ത്രി​മബു​ദ്ധി, ഡാ​റ്റാ അ​ന​ലി​റ്റി​ക്സ് മേ​ഖ​ല​ക​ളി​ലെ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ൽ നി​ക്ഷേ​പം ന​ട​ത്താ​നും ക​മ്പ​നി​ക്കു പ​ദ്ധ​തി​യു​ണ്ട്.
റോ​ൾ​സ് റോ​യ്സ് ഡ​യ​റ​ക്ട​ർ ബ​ഞ്ച​മി​ൻ റോ​ബ​ർ​ട്ട് സ്റ്റോ​റി​യും റോ​ൾ​സ് റോ​യ്സ് ഇ​ന്ത്യ പ്ര​സി​ഡ​ന്‍റ് കി​ഷോ​ർ ജ​യ​രാ​മ​നും വെ​ള്ളി​യാ​ഴ്ച കേ​ന്ദ്ര ഐ​ടി മ​ന്ത്രി ര​വി​ശ​ങ്ക​ർ പ്ര​സാ​ദു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു. ഡി​ജി​റ്റ​ൽ ഇ​ന്ത്യ പ​ദ്ധ​തി​യി​ൽ ക​ന്പ​നി​ക്കു​ള്ള താ​ത്പ​ര്യം ഇ​രു​വ​രും കേ​ന്ദ്ര​മ​ന്ത്രി​യെ അ​റി​യി​ച്ചു.


വി​മാ​ന​ങ്ങ​ൾ, ക​പ്പ​ലു​ക​ൾ, ആ​ണ​വ മു​ങ്ങി​ക്ക​പ്പ​ലു​ക​ൾ തു​ട​ങ്ങി​യ അ​ത്യാ​ധു​നി​ക വാ​ഹ​ന​ങ്ങ​ളി​ലാ​ണ് റോ​ൾ​സ് റോ​യി​സ് ശ്ര​ദ്ധ​ കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

80 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ടാ​റ്റാ ഏ​വി​യേ​ഷ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഇ​ന്ത്യ​യി​ലെ​ത്തി​യ റോ​ൾ​സ് റോ​യ്​സി​ന്‍റെ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലു​ള്ള 240 ക​പ്പ​ലു​ക​ൾ ഇ​ന്ത്യ​ൻ നേ​വി​ക്കും കോ​സ്റ്റ് ഗാ​ർ​ഡി​നു​മാ​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.