കിട്ടാക്കടം: ആറു കമ്പനികൾക്കു നോട്ടീസ്
Friday, June 16, 2017 11:53 AM IST
മും​ബൈ: കി​ട്ടാ​ക്ക​ട​ങ്ങ​ൾ​ക്കെ​തി​രേ​യു​ള്ള ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ ക​ന​ത്തു. ചൊ​വ്വാ​ഴ്ച റി​സ​ർ​വ് ബാ​ങ്ക് പു​റ​ത്തു​വി​ട്ട 12 ക​മ്പ​നി​ക​ളി​ൽ ആ​റു ക​മ്പ​നി​ക​ൾ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു. ഈ ​ആ​റു ക​മ്പ​നി​ക​ളു​ടെ​യും​കൂ​ടി ആ​കെ ക​ടം 1.9 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്. ബാ​ങ്കിം​ഗ് മേ​ഖ​ല‍യി​ലു​ള്ള കി​ട്ടാ​ത്ത​ട​ങ്ങ​ളു​ടെ 25 ശ​ത​മാ​നം വ​രു​മി​ത്. എ​സാ​ർ സ്റ്റീ​ൽ, ഭൂ​ഷ​ൺ സ്റ്റീ​ൽ, ഭൂ​ഷ​ൺ പ​വ​ർ ആ​ൻ​ഡ് സ്റ്റീ​ൽ, മോ​ണ​റ്റ് ഇ​സ്പ​ാത്, അ​ലോ​ക് ഇ​ൻ​ഡ​സ്ട്രീ​സ്, ഇ​ല​ക്‌​ട്രോ സ്റ്റീ​ൽ​സ് എ​ന്നീ ക​മ്പ​നി​ക​ൾ​ക്കാ​ണ് ഇ​പ്പോ​ൾ നോ​ട്ടീ​സ് അ​യ​ച്ചി​രി​ക്കു​ന്ന​ത്. ക​ട​ങ്ങ​ൾ തി​രി​ച്ച​ട​യ്ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നാ​യി 15 ദി​വ​സ​ന​ത്തെ സാ​വ​കാ​ശ​മാ​ണ് ഈ ​ആ​റു ക​മ്പ​നി​ക​ൾ​ക്കും റി​സ​ർ​വ് ബാ​ങ്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.