ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ അറ്റാദായം ഉയർന്നു
ഇന്ത്യൻ ഓയിൽ കോർപറേഷന്‍റെ അറ്റാദായം ഉയർന്നു
Thursday, May 25, 2017 11:22 AM IST
ന്യൂ​​ഡ​​ൽ​​ഹി: രാ​​ജ്യ​​ത്തെ പ്ര​​മു​​ഖ പൊ​​തു​​മേ​​ഖ​​ലാ എ​​ണ്ണ​​ക്ക​​മ്പ​​നി​​യാ​​യ ഇ​​ന്ത്യ​​ൻ ഓ​​യി​​ൽ കോ​​ർ​​പ​​റേ​​ഷ​​ന്‍റെ അ​​റ്റാ​​ദാ​​യ​​ത്തി​​ൽ വ​​ൻ വ​​ർ​​ധ​​ന. 2016-17 ധ​​ന​​കാ​​ര്യ​​വ​​ർ​​ഷ​​ത്തി​​ൽ അ​​റ്റാ​​ദാ​​യം 70 ശ​​ത​​മാ​​നം ഉ‍യ​​ർ​​ന്ന് 19,106 കോ​​ടി രൂ​​പ​​യാ​​യി. 2015-16 ധ​​ന​​കാ​​ര്യ​​വ​​ർ​​ഷ​​ത്തി​​ൽ അ​​റ്റാ​​ദാ​​യം 11,242 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു.

മാ​​ർ​​ച്ച് 31ന് ​​അ​​വ​​സാ​​നി​​ച്ച ത്രൈ​​മാ​​സ​​ത്തി​​ലെ അ​​റ്റാ​​ദാ​​യം 85 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 3,271 കോ​​ടി രൂ​​പ​​യാ​​യി. തൊ​​ട്ടു ത​​ലേ വ​​ർ​​ഷം ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 2006 കോ​​ടി​​രൂ​​പ​​യാ​​യി​​രു​​ന്നു.

വ​​രു​​മാ​​നം 24 ശ​​ത​​മാ​​നം ഉ​​യ​​ർ​​ന്ന് 1,22,285 കോ​​ടി ​​രൂ​​പ​​യാ​​യി. ത​​ലേ വ​​ർ​​ഷം 98,719 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു.

മാ​​ർ​​ച്ചി​​ൽ അ​​വ​​സാ​​നി​​ച്ച ധ​​ന​​കാ​​ര്യ​​വ​​ർ​​ഷ​​ത്തി​​ൽ ഒ​​രു ബാ​​ര​​ലി​​ൽ ക്രൂ​​ഡ് ശു​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​ൽ​​നി​​ന്നു​​ള്ള മാ​​ർ​​ജി​​ൻ 5.06 ഡോ​​ള​​റി​​ൽ​​നി​​ന്ന് 7.77 ഡോ​​ള​​റാ​​യി ഉ​​യ​​ർ​​ന്നു. മി​​ക​​ച്ച റി​​സ​​ൾ‌​​ട്ട് ല​​ഭി​​ച്ച​​തി​​നാ​​ൽ ഓ​​ഹ​​രി​​യു​​ട​​മ​​ക​​ൾ​​ക്ക് പ​​ത്തു ശ​​ത​​മാ​​നം ഡി​​വി​​ഡ​​ന്‍റ് ന​​ല്കു​​മെ​​ന്ന് ഐ​​ഒ​​സി ചെ​​യ​​ർ​​മാ​​ൻ ബി. ​​അ​​ശോ​​ക് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.