ആസ്റ്റർ എമർജൻസി ആപ് പുറത്തിറക്കി
ആസ്റ്റർ എമർജൻസി ആപ് പുറത്തിറക്കി
Thursday, May 25, 2017 11:22 AM IST
ന്യൂ​​ഡ​​ൽ​​ഹി: അ​​പ​​ക​​ട​​ങ്ങ​​ളി​​ൽ ആ​​ദ്യ ഒ​​രു മ​​ണി​​ക്കൂ​​റി​​നു​​ള്ളി​​ൽ​​ത്ത​​ന്നെ (ഗോ​​ൾ​​ഡ​​ൻ അ​​വ​​ർ) ചി​​കി​​ത്സ ല​​ഭ്യ​​മാ​​ക്കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ ആ​​സ്റ്റ​​ർ ഡി​​എം ഹെ​​ൽ​​ത്ത് കെ​​യ​​ർ എ​​മ​​ർ​​ജ​​ൻ​​സി ആ​​പ് പു​​റ​​ത്തി​​റ​​ക്കി. ഡ​​ൽ​​ഹി രാ​​ഷ്‌​​ട്ര​​പ​​തി ഭ​​വ​​നി​​ൽ രാ​​ഷ്‌​​ട്ര​​പ​​തി പ്ര​​ണാ​​ബ് മു​​ഖ​​ർ​​ജി​​യാ​​ണ് ആ​​പ് പു​​റ​​ത്തി​​റ​​ക്കി​​യ​​ത്.

ആ​​രോ​​ഗ്യ​​രം​​ഗ​​ത്ത് സാ​​ങ്കേ​​തി​​ക​​വി​​ദ്യ​​ കാ​​ര്യ​​ക്ഷ​​മ​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ക എ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ​​യാ​​ണ് മൊ​​ബൈ​​ൽ ആ​​പ് പു​​റ​​ത്തി​​റ​​ക്കി​​യ​​തെ​​ന്ന് ഡി​​എം ഹെ​​ൽ​​ത്ത്കെ​​യ​​ർ സ്ഥാ​​പ​​ക​​നും ചെ​​യ​​ർ​​മാ​​നും മാ​​നേ​​ജിം​​ഗ് ഡ​​യ​​റ​​ക്ട​​റു​​മാ​​യ ഡോ. ​​ആ​​സാ​​ദ് മൂ​​പ്പ​​ൻ പ​​റ​​ഞ്ഞു.


സ​​ഹാ​​യി, ആം​​ബു​​ല​​ൻ​​സ്, ആ​​ശു​​പ​​ത്രി തു​​ട​​ങ്ങി​​യ​​വ​​യു​​മാ​​യി രോ​​ഗി​​യെ ബ​​ന്ധി​​പ്പി​​ക്കു​​ന്ന വി​​ധ​​ത്തി​​ലാ​​ണ് ആ​​പ് തയാറാക്കിയിരിക്കു​​ന്ന​​ത്. ഒ​​രു ത​​വ​​ണ രോ​​ഗി ആ​​പ് ഐ​​ക്ക​​ൺ അ​​മ​​ർ​​ത്തി​​യാ​​ൽ സ​​ഹാ​​യി​​ക്കു സൂ​​ച​​ന ല​​ഭി​​ക്കും. മെ​​ഡി​​ക്ക​​ൽ എ​​മ​​ർ​​ജ​​ൻ​​സി​​ക​​ൾ, അ​​വ​​ശ്യ ന​​ന്പ​​രു​​ക​​ൾ, അ​​വ​​ശ്യ സ​​ന്ദേ​​ശ​​ങ്ങ​​ൾ തു​​ട​​ങ്ങി​​യ​​വ​​യും ആ​​പ്പി​​ൽ ഉ​​ൾ​​ക്കൊ​​ള്ളി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് ഡോ. ​​ആ​​സാ​​ദ് മൂ​​പ്പ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.