ഉദാൻ പദ്ധതി:ഷിം​ല-​ഡ​ൽ​ഹി ടി​ക്ക​റ്റു​ക​ൾക്ക്  റിക്കാർഡ് ബുക്കിംഗ്
ഉദാൻ പദ്ധതി:ഷിം​ല-​ഡ​ൽ​ഹി ടി​ക്ക​റ്റു​ക​ൾക്ക്  റിക്കാർഡ് ബുക്കിംഗ്
Saturday, April 29, 2017 11:15 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച ഉ​ദാ​ൻ പ​ദ്ധ​തി​ക്ക് വ​ൻ സ്വീ​കാ​ര്യ​ത. ഷിം​ല-​ഡ​ൽ​ഹി വി​മാ​ന​ങ്ങ​ളു​ടെ ഇ​ള​വി​ലു​ള്ള മു​ഴു​വ​ൻ ടി​ക്ക​റ്റു​ക​ളും റി​സ​ർ​വ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഉ​ദാ​ൻ പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള 50 ശ​ത​മാ​നം സീ​റ്റു​ക​ൾ​ക്ക് 2,036 രൂ​പ​യാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. ഇ​തു​ പ്ര​കാ​ര​മു​ള്ള എ​ല്ലാ സീ​റ്റു​ക​ളും ജൂ​ൺ വ​രെ റി​സ​ർ​വ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. അ​തേ​സ​മ​യം ഉ​ദാ​ൻ പ​ദ്ധ​തി​യി​ലി​ല്ലാ​ത്ത ശേ​ഷി​ക്കു​ന്ന സീ​റ്റു​ക​ൾ അ​വ​ശേ​ഷി​ക്കു​ന്നു​ണ്ട്. 5,300 രൂ​പ മു​ത​ൽ 19,080 രൂ​പ വ​രെ​യാ​ണ് ഈ ​സീ​റ്റു​ക​ളു​ടെ നി​ര​ക്ക്.


എ​യ​ർ ഇ​ന്ത്യ​യു​ടെ സ​ഹോ​ദ​രസ്ഥാ​പ​ന​മാ​യ അ​ലി​യ​ൻ​സ് എ​യ​ർ ആ​ണ് ഷിം​ല-​ഡ​ൽ​ഹി റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. 42 സീ​റ്റു​ള്ള വി​മാ​നം ആ​ഴ്ച​യി​ൽ അ​ഞ്ചു ദി​വ​സം സ​ർ​വീ​സ് ന​ട​ത്തും.

അ​തേ​സ​മ​യം, ഡ​ൽ​ഹി-​ഷിം​ല-​ഡ​ൽ​ഹി യാ​ത്ര​യ്ക്ക് 4.06 ല​ക്ഷം രൂ​പ​യാ​ണ് ഒ​രു ദി​വ​സ​ത്തെ ചെ​ല​വ്. എ​ന്നാ​ൽ, 2.64 ല​ക്ഷം രൂ​പ മാ​ത്ര​മേ ക​ന്നിയാ​ത്ര​യി​ൽ എ​യ​ർ ഇ​ന്ത്യ​യു​ടെ അ​ലി​യ​ൻ​സി​നു നേ​ടാ​നാ​യു​ള്ളൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.