രാജ്യത്തെ ആദ്യ സ്മാർട്ട് ഹൈവേ ഓഗസ്റ്റിൽ തുറന്നുകൊടുക്കും
Friday, April 28, 2017 11:38 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ സ്മാ​ർ​ട്ട് ആ​ൻ​ഡ് ഗ്രീ​ൻ ഹൈ​വേ ഓ​ഗ​സ്റ്റി​ൽ തു​റ​ന്നു​കൊ​ടു​ക്കു​മെ​ന്ന് കേ​ന്ദ്ര റോ​ഡ് ട്രാ​ൻ​സ്പോ​ർ​ട്ട്, ഹൈ​വേ മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി. 11,000 കോ​ടി രൂ​പ മു​ത​ൽ​മു​ട​ക്കി​ൽ 135 കി​ലോ​മീ​റ്റ​ർ നീ​ള​ത്തി​ൽ ത​യാ​റാ​കു​ന്ന ആ​റു​വ​രി പാ​ത പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​യി​രി​ക്കും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക.

സ്മാ​ർ​ട്ട് ആ​ൻ​ഡ് ഇ​ന്‍റ​ലി​ജെ​ന്‍റ് ഹൈ​വേ ട്രാ​ഫി​ക് മാ​നേ​ജ്മെ​ന്‍റ് സി​സ്റ്റ​വും വീ​ഡി​യോ ഇ​ൻ​സി​ഡെ​ന്‍റ് ഡി​റ്റ​ക്‌​ഷ​ൻ സി​സ്റ്റ​വും ഹൈ​വേ​യു​ടെ ഭാ​ഗ​മാ​യു​ണ്ടാ​കും. ഹൈ​വേ നി​ർ​മാ​ണ​ത്തി​നാ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ലി​നു മാ​ത്ര​മാ​യി 5,900 കോ​ടി രൂ​പ​യാ​ണ് ചെ​ല​വാ​ക്കി​യ​ത്. 2.5 ല​ക്ഷം വൃ​ക്ഷ​ത്തൈ​ക​ൾ പാ​ത​യു​ടെ ഇ​രുവ​ശ​ത്തു​മാ​യി ന​ട്ടു​പി​ടി​പ്പി​ക്കു​ന്നു​ണ്ട്. ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേശ് സം​സ്ഥാ​ന​ങ്ങ​ളി​ലെ സോ​ണി​പ​ട്ട്, ബാ​ഗ്പ​ട്ട്, ഗാ​സി​യാ​ബാ​ദ്, ഗൗ​തം ബു​ദ്ധ് ന​ഗ​ർ, ഫ​രീ​ദാ​ബാ​ദ്, പ​ൽ​വാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് എ​ക്സ്പ്ര​സ് ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.