ധാത്രി ഹോസ്പിറ്റലിന് എഎച്ച്എംഎ അവാർഡ്
ധാത്രി ഹോസ്പിറ്റലിന് എഎച്ച്എംഎ അവാർഡ്
Tuesday, April 25, 2017 11:53 AM IST
ആലപ്പുഴ: ആ​യു​ർ​വേ​ദ​വും നൂ​ത​ന സാ​ങ്കേ​തി​ക​ ചി​കി​ത്സ​യും സ​മ​ന്വ​യി​പ്പി​ച്ച് കേ​ശ-​ശി​രോച​ർ​മ​രോ​ഗ​ങ്ങ​ളു​ടെ കാ​ര​ണം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഹെ​യ​ർ ക്ലി​നി​ക്കി​ന് തു​ട​ക്കം​കു​റി​ച്ച​തി​ന് ധാ​ത്രി ഹോ​സ്പി​റ്റ​ലി​ന് എ​എ​ച്ച്എം​എ അ​വാ​ർ​ഡ്.

ധാ​ത്രി ഹെ​യ​ർ ക്ലി​നി​ക്കി​ൽ, ട്രൈ​ക്കോ സ്കാ​ൻ, ഹെ​യ​ർ ആ​ൻ​ഡ് സ്കാ​ൽ​പ് അ​നാ​ലി​സി​സിലൂടെ മു​ടി​കൊ​ഴി​ച്ചി​ൽ രീ​തി, മു​ടി വ​ള​ർ​ച്ചാ​നി​ര​ക്ക്, മു​ടി​യു​ടെ സാ​ന്ദ്ര​ത, ആ​രോ​ഗ്യ​നി​ല, ശി​രോ​ച​ർ​മ രോ​ഗ​ങ്ങ​ൾ, തു​ട​ങ്ങി​യ​വ​യെ​പ്പ​റ്റി അ​റി​യാ​ൻ സാ​ധി​ക്കും.


ആ​യു​ർ​വേ​ദ​വും നൂ​ത​ന സാ​ങ്കേ​തി​ക​വി​ദ്യ​യും സ​മ​ന്വ​യി​പ്പി​ച്ച് ധാ​ത്രി ഹോ​സ്പി​റ്റ​ലി​ന്‍റെ ചീ​ഫ് ഫി​സി​ഷ്യ​ൻ ഡോ.​എ​സ്.​സ​ജി​കു​മാ​ർ ഒ​ൻ​പ​തു വ​ർ​ഷം മു​ൻ​പ് ധാ​ത്രി ഹോ​സ്പി​റ്റ​ലു​ക​ളി​ൽ ആ​യു​ർ​വേ​ദം, സ്ലി​മ്മിം​ഗ്, ബ്യൂ​ട്ടി ട്രീ​റ്റ്മെ​ന്‍റ് വി​ഭാ​ഗ​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. ആ​യു​ർ​വേ​ദ ചി​കി​ത്സ​യി​ൽ പു​തി​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​ന്ന​തി​നാ​ണ് ആ​യു​ർ​വേ​ദ ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​ൻ സ​മ്മേ​ള​ന​ത്തിൽ ​അ​വാ​ർ​ഡ് ന​ൽ​കി ആ​ദ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.