കവാസാക്കിയും ബജാജും പിരിയുന്നു
Saturday, March 25, 2017 11:28 AM IST
മും​ബൈ: എ​ട്ടു വ​ർ​ഷ​ത്തെ കൂ​ട്ടു​കെ​ട്ടി​നൊ​ടു​വി​ൽ ബ​ജാ​ജും ക​വാ​സാ​ക്കി​യും പി​രി​യു​ന്നു. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ ക​വാ​സാ​ക്കി വാ​ഹ​ന​ങ്ങ​ളു​ടെ വി​ല്പന​യും വി​ൽ​പ​നാ​ന​ന്ത​ര സേ​വ​ന​ങ്ങ​ളും ഇ​ന്ത്യ ക​വാ​സാ​ക്കി മോ​ട്ടോ​ഴ്സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ കീ​ഴി​ലാ​യി​രി​ക്കും. പു​തി​യ ക​മ്പ​നി ജ​പ്പാ​ൻ കേ​ന്ദ്ര​മാ​യ ക​വാ​സാ​ക്കി ഹെ​വി ഇ​ൻ​ഡ​സ്ട്രീ​സി​ന്‍റെ ഉ​ട​സ്ഥ​ത​യി​ലു​മാ​യി​രി​ക്കും. 2009 മു​ത​ൽ ക​വാ​സാ​ക്കി മോ​ട്ടോ​ർ​സൈ​ക്കി​ളി​ന്‍റെ വി​ല്പ​ന​യും സ​ർ​വീ​സും ബ​ജാ​ജി​ന്‍റെ പ്രോ​ബൈ​ക്കിം​ഗ് നെ​റ്റ്‌​വ​ർ​ക്കി​ലൂ​ടെ​യാ​യി​രു​ന്നു. ഇ​നി തങ്ങളു മായി കരാറുള്ള കെടിഎമ്മിന്‍റെ സ്പോ​ർ​ട്സ് ബൈ​ക്കാ​യ ഡ്യൂ​ക്കി​ലാ​യി​രി​ക്കും ബ​ജാ​ജ് കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.