ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ് ലക്സസ് ഇന്ത്യയിൽ
ടൊയോട്ടയുടെ ലക്ഷ്വറി ബ്രാൻഡ് ലക്സസ് ഇന്ത്യയിൽ
Friday, March 24, 2017 12:00 PM IST
ന്യൂ​ഡ​ൽ​ഹി: ജാ​പ്പ​നീ​സ് വാ​ഹ​ന നി​ർ​മാ​താ​ക്ക​ളാ​യ ടൊ​യോ​ട്ട​യു​ടെ ല​ക്ഷ്വ​റി ബ്രാ​ൻ​ഡ് ആ​യ ല​ക്സ​സ് മൂ​ന്നു പു​തി​യ വാ​ഹ​ന മോ​ഡ​ലു​ക​ളു​മാ​യി ഇ​ന്ത്യ​യി​ലെ​ത്തി. 1.09 കോ​ടി രൂ​പ വ​രെ (എ​ക്സ് ഷോ​റൂം) വി​ല വ​രു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണി​വ. ഇ​ന്ന​ലെ രാ​ജ്യ​ത്ത് അ​വ​ത​രി​പ്പി​ച്ച ആ​ർ​എ​ക്സ് ഹൈ​ബ്രി​ഡ് മോ​ഡ​ലി​ന് 1.07 കോ​ടി രൂ​പ​യും ആ​ർ​എ​ക്സ് എ​ഫ് സ്പോ​ർ​ട് ഹൈ​ബ്രി​ഡ് മോ​ഡ​ലി​ന് 1,09 കോ​ടി രൂ​പ​യും ഇ​എ​സ് 300എ​ച്ച് ഹൈ​ബ്രി​ഡ് സെ​ഡാ​ൻ മോ​ഡ​ലി​ന് 55.27 ല​ക്ഷം രൂ​പ​യു​മാ​ണ് വി​ല.

ക​മ്പ​നി​യു​ടെ ടോ​പ് എ​ൻ​ഡ് എ​സ്‌​യു​വി​യാ​യ എ​ൽ​എ​ക്സ് 450ഡി ​അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും വി​ല പു​റ​ത്തു​വി​ട്ടി​ല്ല. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ അ​ഞ്ചാം ത​ല​മു​റ ല​ക്സ​സ് എ​ൽ​എ​സ് മോ​ഡ​ലും ഇ​ന്ത്യ​യി​ൽ വി​ൽ​പ​ന​യ്ക്കെ​ത്തും.


ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ​ക്ക് രാ​ജ്യ​ത്ത് വ​ർ​ധി​ച്ചു​വ​രു​ന്ന സ്വീ​കാ​ര്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ടൊ​യോ​ട്ട ല​ക്സ​സി​നെ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​ത്. ഇ​ന്ത്യ​യി​ലെ ടൊ​യോ​ട്ട​യു​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്കാ​യി അ​നു​യോ​ജ്യ സ​മ​യ​ത്താ​ണ് ല​ക്സ​സ് എ​ത്തി​ക്കു​ന്ന​തെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് യോ​ഷി​ഹി​റോ സാ​വ പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ഈ ​മോ​ഡ​ലു​ക​ൾ ജ​പ്പാ​നി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ക​യാ​ണ്. വി​പ​ണി​യി​ലെ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് വി​പു​ലീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.