ജിയോ ഓഫറുകൾ അവസാനിക്കുന്നില്ല
ജിയോ ഓഫറുകൾ അവസാനിക്കുന്നില്ല
Thursday, March 23, 2017 11:32 AM IST
മും​ബൈ: ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വാ​രി​ക്കോ​രി ഓ​ഫ​റു​ക​ൾ ന​ല്കാ​നു​ള്ള ജി​യോ​യു​ടെ തീ​രു​മാ​നം അ​വ​സാ​നി​ക്കു​ന്നി​ല്ല. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ സൗ​ജ​ന്യ സേ​വ​നം ന​ല്കാ​നാ​വി​ല്ല എ​ന്നു​ള്ള​തി​നാ​ൽ പു​തി​യ വാ​ഗ്ദാ​നം ന​ല്കി ജി​യോ വീ​ണ്ടും ശ്ര​ദ്ധ ആ​ക​ർ​ഷി​ക്കു​ക​യാ​ണ്. 31ന് ​അ​വ​സാ​നി​ക്കു​ന്ന ഹാ​പ്പി ന്യൂ ​ഇ​യ​ർ ഓ​ഫ​റി​നു ശേ​ഷം ജി​യോ സേ​വ​ന​ങ്ങ​ൾ തു​ട​ർ​ന്നും ല​ഭി​ക്കാ​ൻ ജി​യോ പ്രൈം ​എ​ന്ന പേ​രി​ൽ 99 രൂ​പ​യ്ക്ക് വ​ൺ ടൈം ​റീ ചാ​ർ​ജും മാ​സാ​മാ​സം 303 രൂ​പ​യു​ടെ റീ​ചാ​ർ​ജു​മാ​ണ് ക​മ്പ​നി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. എ​ന്നാ​ൽ, ഈ ​റീ ചാ​ർ​ജി​ൽ കാ​ഷ് ബാ​ക്ക് ഓ​ഫ​റാ​ണ് ക​മ്പ​നി ഇ​പ്പോ​ൾ മു​ന്പോ​ട്ടു വ​യ്ക്കു​ന്ന​ത്.

പു​തി​യ കാ​ഷ് ബാ​ക്ക് ഓ​ഫ​ർ വ​ഴി 99 രൂ​പ​യ്ക്ക് റീ​ചാ​ർ​ജ് ചെ​യ്യു​ന്ന ജി​യോ വ​രി​ക്കാ​ര​ന് 50 രൂ​പ കാ​ഷ് ബാ​ക്ക് ല​ഭി​ക്കും. ഓ​രോ മാ​സ​വും 303 രൂ​പ​യ്ക്കു റീ ​ചാ​ർ​ജ് ചെ​യ്യു​ന്പോ​ഴും 50 രൂ​പ കാ​ഷ് ബാ​ക്ക് ല​ഭി​ക്കും. എ​ന്നാ​ൽ, ഈ ​ഓ​ഫ​റു​ക​ൾ ജി​യോ മ​ണി ഡി​ജി​റ്റ​ൽ വാ​ല​റ്റ് ഉ​പ​യോ​ഗി​ച്ചു റീ ​ചാ​ർ​ജ് ചെ​യ്യു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​ണ് ല​ഭി​ക്കു​ക. മ​റ്റു ക​മ്പ​നി​ക​ളു​ടെ ഡി​ജി​റ്റ​ൽ വാ​ല​റ്റ് ഉ​പ​യോ​ഗി​ച്ചു റീ ​ചാ​ർ​ജ് ചെ​യ്യു​ന്ന​വ​ർ​ക്ക് ഈ ​ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല.


ഫെ​ബ്രു​വ​രി അ​വ​സാ​ന​മാ​ണ് ജി​യോ പ്രൈം ​ഓ​ഫ​ർ ക​മ്പ​നി ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി പ്ര​ഖ്യാ​പി​ച്ച​ത്. ഈ ​മാ​സം ഒ​ന്നു മു​ത​ൽ 31 വ​രെ 99 രൂ​പ​യു​ടെ വാ​ർ​ഷി​ക വ​രി​സം​ഖ്യ അ​ട​ച്ച് തു​ട​ർ​ന്നും ജി​യോ സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ വ​രി​ക്കാ​ർ​ക്ക് അ​വ​സ​രം ന​ല്കു​ക​യാ​യി​രു​ന്നു. 303 രൂ​പ​യു​ടെ പ്ര​തി​മാ​സ വ​രി​സം​ഖ്യ​യി​ൽ കോ​ളു​ക​ൾ, ഡാ​റ്റ, എ​സ്എം​എ​സ്, ജി​യോ​യു​ടെ മീ​ഡി​യ സ​ർ​വീ​സു​ക​ൾ തു​ട​ങ്ങി​യ​വ സൗ​ജ​ന്യ​മാ​യി പ​രി​ധി​യി​ല്ലാ​തെ ആ​സ്വ​ദി​ക്കാം. അ​തേ​സ​മ​യം 31നു ​മു​ന്പ് 99 രൂ​പ​യു​ടെ റീ ​ചാ​ർ​ജ് ചെ​യ്തി​ല്ലെ​ങ്കി​ൽ ക​ണ​ക്‌​ഷ​ൻ ക​ട്ട് ആ​കു​ക​യും ചെ​യ്യും. പ്ര​തി​മാ​സ വ​രി​സം​ഖ്യാ കാ​ലാ​വ​ധി ക​ഴി​ഞ്ഞാ​ൽ ഇ​ൻ​ക​മിം​ഗ് കോ​ളു​ക​ളും എ​സ്എം​എ​സു​ക​ളും മാ​ത്ര​മേ ല​ഭി​ക്കൂ. 90 ദി​വ​സ​ത്തി​നു​ള്ളി​ൽ റീ ​ചാ​ർ​ജ് ചെ​യ്തി​ല്ലെ​ങ്കി​ൽ ക​ണ​ക്‌​ഷ​ൻ ക​ട്ട് ആ​കു​ക​യും ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.