ഭക്ഷണത്തിനു നിശ്ചിത വില: പുതിയ നീക്കവുമായി റെയിൽവേ
ഭക്ഷണത്തിനു നിശ്ചിത വില:  പുതിയ നീക്കവുമായി റെയിൽവേ
Tuesday, March 21, 2017 11:21 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​സ് കേ​റ്റ​റിം​ഗി​ലെ വി​ല​വി​വ​രപ്പ​ട്ടി​ക റെ​യി​ൽ​വേ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി. ട്രെ​യി​നു​ക​ളി​ൽ ഭ​ക്ഷ​ണ​ത്തി​ന് അ​മി​തവി​ല ഈ​ടാ​ക്കു​ന്ന പ്ര​വ​ണ​ത ത​ട​നാ​യാ​നാ​ണ് പു​തി​യ ന​ട​പ​ടി. വി​ല​വി​വ​രപ്പട്ടി​ക​യി​ലും കൂ​ടു​ത​ൽ വി​ല ഭ​ക്ഷ​ണവി​ത​ര​ണ​ക്കാ​ർ ഈ​ടാ​ക്കി​യാ​ൽ യാ​ത്ര​ക്കാ​ർ​ക്ക് ധൈ​ര്യ​മാ​യി പ​രാ​തി​പ്പെ​ടാ​മെ​ന്നും റെ​യി​ൽ​വേ മ​ന്ത്രാ​ല​യം ട്വി​റ്റ​റി​ൽ ട്വീ​റ്റ് ചെ​യ്തു. കൂ​ടാ​തെ പ​ട്ടി​ക​യി​ലു​ള്ള അ​ള​വ് ഇ​ല്ലെ​ങ്കി​ലും നി​ല​വാ​ര​മി​ല്ലെ​ങ്കി​ലും പ​രാ​തി​പ്പെ​ട​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്.


ഐ​ആ​ർ​സി​ടി​സി​യു​ടെ കീ​ഴി​ലു​ള്ള സ്വ​കാ​ര്യ കേ​റ്റ​റിം​ഗ് ക​രാ​റു​കാ​രാ​ണ് ട്രെ​യി​നു​ക​ളി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ഐ​ആ​ർ​സി​ടി​സി നി​ശ്ച​യി​ച്ച വി​ല​യി​ലു​മ​ധി​കം ഇ​ത്ത​രം ക​രാ​ർ സ്ഥാ​പ​ന​ങ്ങ​ൾ ഈ​ടാ​ക്കി​യി​രു​ന്നു. ഐ​ആ​ർ​സി​ടി​സി​യു​മാ​യി ക​രാ​റൊ​പ്പി​ടു​ന്ന സ്വ​കാ​ര്യ കേ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ൾ നി​ർ​ബ​ന്ധ​മാ​യും പു​തി​യ വി​ല​വി​വ​രപ്പ​ട്ടി​ക പി​ന്തു​ട​ര​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.