അവന്യു സൂപ്പറിനു റിക്കാർഡ് ലിസ്റ്റിംഗ്
അവന്യു സൂപ്പറിനു  റിക്കാർഡ് ലിസ്റ്റിംഗ്
Tuesday, March 21, 2017 11:21 AM IST
മും​ബൈ: ഡി​മാ​ർ​ട്ട് എ​ന്ന റീ​ട്ടെ​യി​ൽ ചെ​യി​നി​ന്‍റെ ഉ​ട​മ​ക​ളാ​യ അ​വ​ന്യു സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്സി​ന്‍റെ ഓ​ഹ​രി ലി​സ്റ്റിം​ഗി​ൽ ഇ​ന്ന​ലെ റി​ക്കാ​ർ​ഡ് നേ​ട്ടം. ഇ​ഷ്യു വി​ല​യു​ടെ ഇ​ര​ട്ടി​യി​ലേ​റെ​യാ​യി​രു​ന്നു ലി​സ്റ്റിം​ഗ് വി​ല. ആ​ദ്യ​വ്യാ​പാ​ര​ദി​നം അ​വ​സാ​നി​ച്ച​പ്പോ​ൾ ഓ​ഹ​രി​യു​ടെ വി​ല 641.6 രൂ​പ. ഇ​ഷ്യു വി​ല 299 രൂ​പ. ഓ​ഹ​രി ല​ഭി​ച്ച​വ​ർ​ക്ക് നേ​ടാ​വു​ന്ന ലാ​ഭം 342.6 രൂ​പ. മു​ട​ക്കു​മു​ത​ലി​ന്‍റെ 114.6 ശ​ത​മാ​നം.


രാ​ധാ​കൃ​ഷ്ണ ദ​മാ​നി​യാ​ണു ക​ന്പ​നി​യു​ടെ പ്രൊ​മോ​ട്ട​ർ. 2000ൽ ​ആ​രം​ഭി​ച്ച ഡി ​മാ​ർ​ട്ടി​ന് ഇ​പ്പോ​ൾ 117 ശാ​ഖ​ക​ൾ ഉ​ണ്ട്. നേ​ര​ത്തേ മും​ബൈ സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു പ്ര​മു​ഖ ബ്രോ​ക്ക​റാ​യ ആ​ർ.​കെ. ദ​മാ​നി.

അ​വ​ന്യു​വി​ന്‍റെ വി​പ​ണി​മൂ​ല്യം 39,400 കോ​ടി രൂ​പ​യാ​യി. ഫ്യൂ​ച്ച​ർ ഗ്രൂ​പ്പ്, ആ​ദി​ത്യ​ബി​ർ​ള ഫാ​ഷ​ൻ എ​ന്നീ എ​തി​രാ​ളി​ക​ളു​ടേ​തി​ന്‍റെ ഇ​ര​ട്ടി​യി​ലേ​റെ​വ​രു​മി​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.