എയർ ഇന്ത്യാ വിമാനങ്ങളിൽ ഇനി വൈ ഫൈയും
എയർ ഇന്ത്യാ വിമാനങ്ങളിൽ  ഇനി വൈ ഫൈയും
Tuesday, March 21, 2017 11:21 AM IST
ന്യൂ​​ഡ​​ൽ​​ഹി: ജൂ​​ലൈ മു​​ത​​ൽ വി​​മാ​​ന​​ത്തി​​ൽ പ​​റ​​ക്കു​​ന്പോ​​ഴും ഇ​​ന്‍റ​​ർ​​നെ​​റ്റ് ഉ​​പ​​യോ​​ഗി​​ക്കാം. എ​​യ​​ർ​​ബ​​സ് എ-320 ​​വി​​മാ​​ന​​ങ്ങ​​ളി​​ൽ വൈ ​​ഫൈ ഹോ​​ട്ട് സ്പോ​​ട്ടു​​ക​​ൾ സ്ഥാ​​പി​​ക്കാ​​ൻ എ​​യ​​ർ ഇ​​ന്ത്യ പ​​ദ്ധ​​തി​​യി​​ടു​​ന്നു. എ​​യ​​ർ ഇ​​ന്ത്യ​​യു​​ടെ ആ​​ഭ്യ​​ന്ത​​ര സ​​ർ​​വീ​​സു​​ക​​ളി​​ൽ മാ​​ത്ര​​മാ​​യി​​രി​​ക്കും ഈ ​​സം​​വി​​ധാ​​ന​​മു​​ണ്ടാ​​യി​​രി​​ക്കു​​ക. ഒ​​രു​​പ​​ക്ഷേ, പ​​ദ്ധ​​തി വി​​ജ​​യി​​ച്ചാ​​ൽ മ​​റ്റു ക​​മ്പ​​നി​​ക​​ളും എ​​യ​​ർ ഇ​​ന്ത്യ​​യെ പി​​ന്തു​​ട​​ർ​​ന്നേ​​ക്കും.

വി​​മാ​​ന​​ങ്ങ​​ളി​​ൽ വൈ ഫൈ ഉ​​പ​​ക​​ര​​ണ​​ങ്ങ​​ൾ ഘ​​ടി​​പ്പി​​ക്കു​​ന്ന​​തി​​ലു​​ള്ള താ​​ത്പ​​ര്യം വി​​മാ​​നനി​​ർ​​മാ​​താ​​ക്ക​​ളെ അ​​റി​​യി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് എ​​യ​​ർ ഇ​​ന്ത്യ മേ​​ധാ​​വി അ​​ശ്വ​​നി ലോ​​ഹാ​​നി പ​​റ​​ഞ്ഞു. എ​​ന്നാ​​ൽ, പു​​തി​​യ തീ​​രു​​മാ​​നം എ​​ന്നു​​മു​​ത​​ൽ ന​​ട​​പ്പി​​ലാ​​കു​​മെ​​ന്ന് ഉ​​റ​​പ്പുപ​​റ​​യാ​​ൻ ക​​ഴി​​യി​​ല്ലെ​​ന്നും ജൂ​​ൺ-​​ജൂ​​ലൈ ആ​​കു​​മ്പോ​​ഴേ​​ക്കും പ്ര​​വ​​ർ​​ത്ത​​ന​​സ​​ജ്ജ​​മാ​​യേ​​ക്കു​​മെ​​ന്നും അ​​ശ്വ​​നി ലോ​​ഹാ​​നി അറിയിച്ചു.


യാ​​ത്ര​​ക്കാ​​ർ​​ക്ക് എ​​ത്ര ഡാ​​റ്റ ഉ​​പ​​യോ​​ഗി​​ക്കാ​​മെ​​ന്നും വേ​​ഗം എ​​ത്ര​​യെന്നും വ്യ​​ക്ത​​മ​​ല്ല. എ​​ന്നാ​​ൽ, വൈ ഫൈ സേ​​വ​​നം സൗ​​ജ​​ന്യ​​മാ​​യി​​രി​​ക്കും. പെ​​യ്ഡ് ഡാ​​റ്റാ പാ​​യ്ക്കു​​ക​​ളും കൊ​​ണ്ടു​​വ​​ന്നേ​​ക്കും. വി​​മാ​​ന​​ത്തി​​ൽ​​വ​​ച്ച് മെ​​യി​​ൽ, വാ​​ട്സ്ആ​​പ് സേ​​വ​​ന​​ങ്ങ​​ൾ സൗ​​ജ​​ന്യ വൈ ​​ഫൈ വ​​ഴി ഉ​​പ​​യോ​​ഗി​​ക്കാ​​ൻ ക​​ഴി​​യും. യാ​​ത്ര​​ക്കാ​​രു​​ടെ അ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ അ​​റി​​ഞ്ഞ​​തി​​നു​​ ശേ​​ഷ​​മാ​​യി​​രി​​ക്കും കൂ​​ടു​​ത​​ൽ സൗ​​ക​​ര്യ​​ങ്ങ​​ൾ ന​​ല്കു​​ന്ന പെ​​യ്ഡ് സേ​​വ​​നം ന​​ല്കു​​ക.

വി​​ദേ​​ശ വി​​മാ​​ന ക​​മ്പ​​നി​​ക​​ൾ 10 എം​​ബി സൗ​​ജ​​ന്യ ഡാ​​റ്റാ ന​​ല്കു​​ന്നു​​ണ്ട്. അ​​ത്യാ​​വ​​ശ്യ ഉ​​പ​​യോ​​ഗ​​ങ്ങ​​ൾ​​ക്ക് ഇ​​തു മ​​തി​​യാ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.