പു​തുമോ​ഡ​ലു​ക​ളു​മാ​യി എം​ഫോ​ണ്‍
പു​തുമോ​ഡ​ലു​ക​ളു​മാ​യി എം​ഫോ​ണ്‍
Sunday, February 19, 2017 10:22 AM IST
കൊ​​​ച്ചി: മൊ​​​ബൈ​​​ൽ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ പു​​​ത്ത​​​ൻ ത​​​രം​​​ഗ​​​മാ​​​കാ​​​ൻ മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ എം​​​ഫോ​​​ണ്‍. നൂ​​​ത​​​ന സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളോ​​​ടു കൂ​​​ടി​​​യ മൂ​​​ന്നു മൊ​​​ബൈ​​​ൽ മോ​​​ഡ​​​ലു​​​ക​​​ൾ ഈ ​​​മാ​​​സം 23ന് ​​​ദു​​​ബാ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ ക​​​മ്പ​​​നി വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കും.

കൊ​​​റി​​​യ​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ് എം​​​ഫോ​​​ണ്‍ പു​​​തി​​​യ ഹാ​​​ൻ​​​ഡ്സെ​​​റ്റ് ശ്രേ​​​ണി പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന​​​ത്. എം​​​ഫോ​​​ണ്‍ 8, എം​​​ഫോ​​​ണ്‍ 7 പ്ല​​​സ്, എം​​​ഫോ​​​ണ്‍ 6 എ​​​ന്നി​​​വ​​​യാ​​ണു ക​​​മ്പ​​​നി പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന പു​​​തി​​​യ മോ​​​ഡ​​​ലു​​​ക​​​ൾ. വേ​​​ഗ​​മേ​​​റി​​​യ ഡ​​​ക്കാ​​​കോ​​​ർ പ്രൊ​​​സ​​​സ​​​ർ ആ​​​ണ് ഈ ​​​മോ​​​ഡ​​​ലു​​​ക​​​ളി​​​ൽ. 360 ഡി​​​ഗ്രി ഫിം​​​ഗ​​​ർ​​​പ്രി​​​ന്‍റ് സ്കാ​​​ന​​​ർ, കാ​​​മ​​​റ സെ​​​ൻ​​​സ​​​ർ, ഫു​​​ൾ​​​എ​​​ച്ച്ഡി ഡി​​​സ്പ്ലേ, ഗ്രാ​​​വി​​​റ്റി, പ്രോ​​​ക്സി​​​മി​​​റ്റി ലൈ​​​റ്റ്, ഗ​​​യി​​​റോ സെ​​​ൻ​​​സ​​​റു​​​ക​​​ൾ, ജി​​​പി​​​എ​​​സ്, വ​​​ർ​​​ധി​​​പ്പി​​​ക്കാ​​​വു​​​ന്ന മെ​​​മ്മ​​​റി എ​​​ന്നി​​​വ​​​യാ​​​ണ് ഫോ​​​ണു​​​ക​​​ളു​​​ടെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ.

ഉ​​​യ​​​ർ​​​ന്ന മോ​​​ഡ​​​ലു​​​ക​​​ളി​​​ൽ എ​​​ൻ​​​എ​​​ഫ്സി, ഹോ​​​ട്ട്നോ​​​ട് ഒ​​​ടി​​​ജി എ​​​ന്നി സൗ​​​ക​​​ര്യ​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. വ​​​യ​​​ർ​​​ലെ​​​സ് ചാ​​​ർ​​​ജിം​​​ഗ് സ​​​ങ്കേ​​​തി​​​ക​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ച് അ​​​തി​​​വേ​​​ഗ​​​ത്തി​​​ൽ ഫോ​​​ണ്‍ ചാ​​​ർ​​​ജ് ചെ​​​യ്യാ​​​ൻ സാ​​​ധി​​​ക്കു​​​ന്ന ഇ​​​ൻ​​​ഡ​​​ക്ഷ​​​ൻ ബേ​​​സ് ടെ​​​ക്നോ​​​ള​​​ജി എം​​​ഫോ​​​ണ്‍ 8ൽ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഫിം​​​ഗ​​​ർ പ്രി​​​ന്‍റ് സെ​​​ൻ​​​സ​​​ർ, 21 മെ​​​ഗാ​​​പി​​​ക്സ​​​ൽ ഐ​​​എ​​​സ്ഒ സെ​​​ൽ പി​​​ഡി​​​എ​​​എ​​​ഫ് കാ​​​മ​​​റ എ​​​ന്നി​​​വ​​​യാ​​​ണു മ​​​റ്റു പ്ര​​​ത്യേ​​​ക​​​ത​​​ക​​​ൾ. 256 ജി​​​ബി സ്റ്റോ​​​റേ​​​ജോ​​​ടെ​​​യാ​​​ണ് എം​​​ഫോ​​​ണ്‍ 8 എ​​​ത്തു​​​ന്ന​​​ത്. അ​​​ഞ്ച​​​ര ഇ​​​ഞ്ച് ഡി​​​സ്പ്ലേ​​​യു​​​മാ​​​യാ​​​ണ് എം​​​ഫോ​​​ണ്‍ 7പ്ല​​​സ് പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​ത്. ഫ്ലാ​​​ഷോ​​​ടു​​​കൂ​​​ടി​​​യ 13 മെ​​​ഗാ​​​പി​​​ക്സ​​​ൽ സെ​​​ൽ​​​ഫി കാ​​​മ​​​റ​​​യും 16 എം​​​പി പി​​​ൻകാ​​​മ​​​റ​​​യാ​​​ണു​​​ള്ള​​​ത്. ഫു​​​ൾ എ​​​ച്ച്ഡി ഡി​​​സ്പ്ലേ സ​​​വി​​​ശേ​​​ഷ​​​ത​​​യോ​​​ടെ​​​യാ​​​ണ് എം​​​ഫോ​​​ണ്‍ 6 പു​​​റ​​​ത്തി​​​റ​​​ങ്ങു​​​ന്ന​​​ത്.


13 മെ​​​ഗാ​​​പി​​​ക്സ​​​ൽ പി​​​ൻ​​കാ​​​മ​​​റ​​​യു​​​ള്ള എം​​​ഫോ​​​ണ്‍ 6 ൽ 32 ​​​ജി​​​ബി ഡാ​​​റ്റ സ്റ്റോ​​​റേ​​​ജാ​​​ണു​​​ള്ള​​​ത്. ഫോ​​​ണു​​​ക​​​ളു​​​ടെ വി​​​ല​​​വി​​​വ​​​രം ക​​​മ്പ​​​നി പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ല.​ ആ​​​പ്പി​​​ൾ ഫോ​​​ണു​​​ക​​​ളു​​​ടെ ഇ​​​ന്ത്യ​​​യി​​​ലെ വി​​​ത​​​ര​​​ണ​​​ക്കാ​​​രാ​​​യ റെ​​​ഡി​​​ഗ്ട​​​ണ്ണി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ എ​​​ൻ​​​ഷൂ​​​ർ സ​​​പ്പോ​​​ർ​​​ട്ട് സ​​​ർ​​​വീ​​​സ് ലി​​​മി​​​റ്റ​​​ഡ് എം​​​ഫോ​​​ണി​​​നാ​​​യി രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​ന്നു ക​​​മ്പ​​​നി അ​​​റി​​​യി​​​ച്ചു. ഇ​​​തോ​​​ടൊ​​​പ്പം തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ ക​​​മ്പ​​​നി​​ത​​​ന്നെ എം​​​സ​​​ർ​​​വീ​​​സ് കേ​​​ന്ദ്ര​​​ങ്ങ​​​ളും ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. ഫോ​​​ണു​​​ക​​​ളു​​​ടെ ലോ​​​ഞ്ച് പ്രോ​​​ഗ്രാ​​​മി​​​ൽ ബോ​​​ളി​​​വു​​​ഡ് ഗാ​​​യി​​​ക സു​​​നീ​​​തി ചൗ​​​ഹാ​​​ൻ ന​​​യി​​​ക്കു​​​ന്ന മ്യൂ​​സി​​​ക് ഷോ​​​യും ഉ​​​ണ്ടാ​​​യി​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.