വാലറ്റുകൾക്കു ഭാവിയില്ല: ആദിത്യ പുരി
വാലറ്റുകൾക്കു ഭാവിയില്ല: ആദിത്യ പുരി
Saturday, February 18, 2017 1:31 PM IST
മും​ബൈ: പേ ​ടി​എം പോ​ലു​ള്ള ഇ- ​വാ​ല​റ്റുകൾ​ക്കെ​തി​രേ വാ​ക്ശ​ര​ങ്ങ​ളു​മാ​യി എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് മേ​ധാ​വി ആ​ദി​ത്യ പു​രി. കാ​ഷ്ബാ​ക് ഓ​ഫ​റു​ക​ളും മ​റ്റും വാ​രി​ക്കോ​രി ന​ല്കി​യു​ള്ള ഇ​പ്പോ​ഴു​ള്ള കു​തി​പ്പു തു​ട​രാ​ൻ ഡി​ജി​റ്റ​ൽ വാ​ല​റ്റ് ക​മ്പ​നി​ക​ൾ​ക്കു ക​ഴി​യി​ല്ല. ഭാ​വി​യി​ല്ലാ​ത്ത​വ​യാ​ണ് വാ​ല​റ്റു​ക​ളെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി​ടി​ച്ചുനി​ൽ​ക്കാ​നാ​വ​ശ്യ​മാ​യ മാ​ർ​ജി​ൻ വാ​ല​റ്റു​ക​ൾ നേ​ടു​ന്നി​ല്ല. അ​താ​ണ് ഭാ​വി​യി​ല്ലാ​താ​ക്കാ​ൻ കാ​ര​ണം.


ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​നം സം​ശ​യ​ജ​ന​ക​മാ​ണ്. പേ​മെ​ന്‍റ് ബി​സി​ന​സി​ൽ പ​ണ​മി​ല്ല. പേ​ടി​എ​മ്മി​ന്‍റെ ഇ​പ്പോ​ഴ​ത്തെ ന​ഷ്ടം​ത​ന്നെ 1,651 കോ​ടി രൂ​പ​യാ​ണ്. 500 രൂ​പ​യു​ടെ ബി​ൽ അ​ട​ച്ചാ​ൽ അ​തി​ൽ 250 രൂ​പ തി​രി​ച്ചു ന​ല്കു​ന്ന രീ​തി​യി​ൽ ഒ​രു ക​മ്പ​നി​ക്ക് എ​ങ്ങ​നെ മു​ന്നേ​റാ​ൻ ക​ഴി​യും? -അ​ദ്ദേ​ഹം ചോ​ദി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.