ഇൻഫോസിസിനുമേൽ സമ്മർദം; ടിസിഎസ് ഓഹരികൾ തിരിച്ചു വാങ്ങും
ഇൻഫോസിസിനുമേൽ സമ്മർദം; ടിസിഎസ് ഓഹരികൾ തിരിച്ചു വാങ്ങും
Thursday, February 16, 2017 1:37 PM IST
മും​ബൈ: ടാ​റ്റാ ക​ൺ​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ് (ടി​സി​എ​സ്) ഓ​ഹ​രി​ക​ൾ തി​രി​ച്ചു​വാ​ങ്ങു​ന്ന​ത് ആ​ലോ​ചി​ക്കു​ന്നു. 20നു ​ചേ​രു​ന്ന ഡ​യറ​ക്‌​ട​ർ ബോ​ർ​ഡ് ഇ​തേ​പ്പ​റ്റി തീ​രു​മാ​ന​മെ​ടു​ക്കും.
ക​ന്പ​നി സി​ഇ​ഒ എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ അ​റി​യി​ച്ച​താ​ണി​ത്. 21ന് ​അ​ദ്ദേ​ഹം ടാ​റ്റാ സ​ൺ​സ് ചെ​യ​ർ​മാ​നാ​യി സ്ഥാ​ന​മേ​ൽ​ക്കും. ക​ന്പ​നി​ക​ൾ​ക്കു ധാ​രാ​ളം മി​ച്ച​ധ​നം ഉ​ണ്ടാ​യി​രി​ക്കു​ന്പോ​ഴാ​ണു സാ​ധാ​ര​ണ​യാ​യി ഓ​ഹ​രി​ക​ൾ തി​രി​ച്ചു​വാ​ങ്ങു​ന്ന​ത്. മി​ച്ച​ധ​നം ഉ​പ​യോ​ഗി​ക്കേ​ണ്ട മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ (ഉ​ദാ​ഹ​ര​ണ​മാ​യി ക​ന്പ​നി വി​ക​സ​നം, വേ​റെ ക​ന്പ​നി​യെ വാ​ങ്ങ​ൽ) ഇ​ല്ലാ​തി​രി​ക്കു​ന്പോ​ഴാ​ണ് ഇ​തു ചെ​യ്യു​ക. ടി​സി​എ​സി​നു 40,000 കോ​ടി​യോ​ളം രൂ​പ​യു​ടെ മി​ച്ച​ധ​ന​മു​ണ്ട്. എ​ത്ര രൂ​പ​യ്ക്കാ​ണ് ഓ​ഹ​രി​ക​ൾ വാ​ങ്ങു​ക എ​ന്നോ എ​ത്ര രൂ​പ ഇ​തി​നു മു​ട​ക്കു​മെ​ന്നോ സൂ​ച​ന​യി​ല്ല.

ടി​സി​എ​സ് ഓ​ഹ​രി തി​രി​ച്ചു​വാ​ങ്ങു​ന്ന​ത് ര​ണ്ടാ​മ​ത്തെ വ​ലി​യ ടെ​ക് ക​ന്പ​നി​യാ​യ ഇ​ൻ​ഫോ​സി​സ് ടെ​ക്നോ​ള​ജീ​സി​നെ​യും ആ ​വ​ഴി​ക്കു നീ​ങ്ങാ​ൻ പ്രേ​രി​പ്പി​ക്കും. 32,000 കോ​ടി​യി​ൽ​പ​രം രൂ​പ​യു​ടെ മി​ച്ച​ധ​ന​മു​ണ്ട് ഇ​ൻ​ഫോ​സി​സി​ന്. അ​തി​ൽ 12,000 കോ​ടി രൂ​പ​യെ​ങ്കി​ലും ഓ​ഹ​രി തി​രി​ച്ചു​വാ​ങ്ങ​ലി​നാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സ​മ്മ​ർ​ദ​മു​ണ്ട്. മു​ൻ ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​വി. മോ​ഹ​ൻ​ദാ​സ് പൈ​യും വി. ​ബാ​ല​കൃ​ഷ്ണ​നും ഈ​യാ​വ​ശ്യം പ​ര​സ്യ​മാ​യി ഉ​ന്ന​യി​ച്ചി​രു​ന്നു. ക​ന്പ​നി​യു​ടെ സ്ഥാ​പ​ക​ർ​ക്കും അ​താ​ണ​ഭി​പ്രാ​യം.


നേ​ര​ത്തേ കോ​ഗ്‌​നി​സ​ന്‍റ് ടെ​ക്നോ​ള​ജീ​സ് 22,000 കോ​ടി രൂ​പ​യു​ടെ ഓ​ഹ​രി തി​രി​ച്ചു വാ​ങ്ങ​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഓ​ഹ​രി ഉ​ട​മ​ക​ൾ​ക്കു ലാ​ഭ​വീ​തം കി​ട്ടു​ന്ന​തി​നേ​ക്കാ​ൾ നി​കു​തി​യി​ൽ നേ​ട്ടം ഓ​ഹ​രി തി​രി​ച്ചു കൊ​ടു​ക്കു​ന്ന​താ​ണ്. ദീ​ർ​ഘ​കാ​ല മൂ​ല​ധ​ന​നേ​ട്ട​ത്തി​നു നി​കു​തി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.