തൃശൂർ: തുടക്കം 1987ൽ അബുദാബിയിൽ. തുടർന്നുള്ള ജോയ്ആലുക്കാസ് ഗ്രൂപ്പിന്റെ വളർച്ച, സ്വർണാഭരണ വ്യാപാരത്തിന്റെ തന്നെ ചരിത്രം! ഇന്ന് 14 രാജ്യങ്ങളിൽ 130 ഷോറൂമുകളുമായി ജോയ്ആലുക്കാസ് ചരിത്രത്തിനു മുന്പേ കുതിക്കുന്നു.
ഫാഷൻ, മണി എക്സ്ചേഞ്ച്, റിയൽറ്റി, വ്യോമയാന വ്യവസായം തുടങ്ങിയ മേഖലകളിലെല്ലാം തങ്ങളുടെ സജീവ സാന്നിധ്യമുറപ്പിക്കാൻ ജോയ്ആലുക്കാസിനു സാധിച്ചു. യുഎസ്എ, യുകെ, യുഎഇ, ഇന്ത്യ, സിങ്കപ്പൂർ, കുവൈറ്റ്, മലേഷ്യ, ഖത്തർ, ഒമാൻ, ബഹ്റിൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെല്ലാം ദശലക്ഷക്കണക്കിനു സംതൃപ്ത ഉപഭോക്താക്കൾ ജോയ്ആലുക്കാസിനുണ്ട്.
ഐഎസ്ഒ 9001, ഐഎസ്ഒ 14001 സർട്ടിഫിക്കേഷനുകൾ ലഭിച്ച ആദ്യത്തെ റീട്ടെയിൽ ശൃംഖല, തുടർച്ചയായി ഏഴുവർഷം സൂപ്പർ ബ്രാൻഡ് പദവി, ലോകമെന്പാടും ഏറ്റവും കൂടുതൽ ഷോറൂമുകൾ, ഏറ്റവും വലിയ ഷോറൂമിനുള്ള ലിംക ബുക്ക് ഓഫ് വേൾഡ് റിക്കാർഡ് തുടങ്ങിയ നിരവധി അംഗീകാരങ്ങൾ ജോയ്ആലുക്കാസ് നേടി.
30 വർഷങ്ങൾക്ക് മുന്പ്, ആദ്യ ഷോറൂം തുറക്കുന്പോൾ "ഉപയോക്താവിന് ഏറ്റവും നല്ലത് മാത്രം’ എന്ന ഒരു ലക്ഷ്യമേ തനിക്കുണ്ടായിരുന്നുള്ളൂവെന്നു ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസ് പറഞ്ഞു.
2000 മുതൽ ജോയ്ആലുക്കാസ് ഗ്രൂപ്പ് അതിവിപുലമായ വളർച്ചയുടെ ഘട്ടത്തിലായിരുന്നു. ഈ സമയത്തു ലോകമെന്പാടും 130 ഷോറൂമുകളുമായി വളരാൻ ജോയ്ആലുക്കാസിന് സാധിച്ചു. ഈ വർഷം പകുതിയോടെ കാനഡ, ഓസ്ട്രേലിയ, ശ്രീലങ്ക എന്നിവിടങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാൻ പദ്ധതിയുണ്ട്. അതോടെ ലോകത്തിന്റെ 14 രാജ്യങ്ങളിൽ ഗ്രൂപ്പ് സാന്നിധ്യമറിയിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.