ഭ​​​ക്ഷ്യ​​​ധാ​​​ന്യ ഉ​​​ത്പാ​​​ദ​​​നം സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡ്
ഭ​​​ക്ഷ്യ​​​ധാ​​​ന്യ ഉ​​​ത്പാ​​​ദ​​​നം സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡ്
Wednesday, February 15, 2017 1:40 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഈ ​​​വ​​​ർ​​​ഷം രാ​​​ജ്യ​​​ത്ത് ഭ​​​ക്ഷ്യ​​​ധാ​​​ന്യ ഉ​​​ത്പാ​​​ദ​​​നം പു​​​തി​​​യ റി​​​ക്കാ​​​ർ​​​ഡ് കു​​​റി​​​ക്കും. 2016-17 ലെ ​​​ഉ​​​ത്പാ​​​ദ​​​നം സം​​​ബ​​​ന്ധി​​​ച്ച ര​​​ണ്ടാ​​​മ​​​ത്തെ മു​​​ൻ​​​കൂ​​​ർ എ​​​സ്റ്റി​​​മേ​​​റ്റി​​​ലാ​​​ണി​​​ത്.

27.198 കോ​​​ടി ട​​​ൺ ഭ​​​ക്ഷ്യ​​​ധാ​​​ന്യ ഉ​​​ത്പാ​​​ദ​​​നം ഇ​​​ത്ത​​​വ​​​ണ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. 2013-14 ലെ 26.51 ​​​കോ​​​ടി ട​​​ണ്ണി​​​ന്‍റെ റി​​​ക്കാ​​​ർ​​​ഡാ​​​ണ് തി​​​രു​​​ത്തു​​​ന്ന​​​ത്. ന​​​ല്ല കാ​​​ല​​​വ​​​ർ​​​ഷ​​​മാ​​​ണ് റി​​​ക്കാ​​​ർ​​​ഡ് ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​നു വ​​​ഴി​​​തെ​​​ളി​​​ച്ച​​​ത്.

നെ​​​ല്ല്, ഗോ​​​ത​​​ന്പ്, പ​​​രു​​​ക്ക​​​ൻ ധാ​​​ന്യ​​​ങ്ങ​​​ൾ, ചോ​​​ളം, പ​​​യ​​​ർ​​​വ​​​ർ​​​ഗ​​​ങ്ങ​​​ൾ, ഉ​​​ഴു​​​ന്ന്, പ​​​രി​​​പ്പ്, എ​​​ണ്ണ​​​ക്കു​​​രു​​​ക്ക​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ ഉ​​​ത്പാ​​​ദ​​​നം ഇ​​​ക്കൊ​​​ല്ലം റി​​​ക്കാ​​​ർ​​​ഡാ​​​കും. എ​​​ണ്ണ​​​ക്കു​​​രു​​​ക്ക​​​ളി​​​ൽ സോ​​​യാ​​​ബീ​​​ൻ 1.41 കോ​​​ടി ട​​​ണ്ണും നി​​​ല​​​ക്ക​​​ട​​​ല 84.7 ല​​​ക്ഷം ട​​​ണ്ണും ആ​​​വ​​​ണ​​​ക്കി​​​ൻ​​​കു​​​രു 17.4 ല​​​ക്ഷം ട​​​ണ്ണും ഉ​​​ണ്ടാ​​​കും.

പ​​​രു​​​ത്തി​​​യു​​​ടെ​​​യും ക​​​രി​​​ന്പി​​​ന്‍റെ​​​യും ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​വാ​​​ണ്. ക​​​രി​​​ന്പ് 31 കോ​​​ടി ട​​​ൺ ആ​​​ണ് പ്ര​​​തീ​​​ക്ഷ. പ​​​രു​​​ത്തി 170 കി​​​ലോ​​​ഗ്രാം വീ​​​ത​​​മു​​​ള്ള 3.25 കോ​​​ടി കെ​​​ട്ട് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു.


ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തേ​​​തി​​​ലും ര​​​ണ്ടു​​​കോ​​​ടി ട​​​ൺ ഭ​​​ക്ഷ്യ​​​ധാ​​​ന്യ​​​ങ്ങ​​​ൾ ഇ​​​ക്കൊ​​​ല്ലം അ​​​ധി​​​ക​​​മാ​​​യി ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കും. നെ​​​ല്ല് ക​​​ഴി​​​ഞ്ഞ​​​ വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 44.5 ല​​​ക്ഷം ട​​​ണ്ണും ഗോ​​​ത​​​ന്പ് 43.6 ല​​​ക്ഷം ട​​​ണ്ണും കൂ​​​ടു​​​ത​​​ലാ​​​ണ്. ഈ ​​​വ​​​ർ​​​ഷം അ​​​നു​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ സ്ഥ​​​ല​​​ത്ത് കൃ​​​ഷി​​​യി​​​റ​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞ​​​താ​​​ണു കാ​​​ര​​​ണം. പ​​​രു​​​ക്ക​​​ൻ ധാ​​​ന്യ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​നം 58.2 ല​​​ക്ഷം ട​​​ൺ കൂ​​​ടി. പ​​​യ​​​ർ​​​വ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​നം ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 57.9 ല​​​ക്ഷം ട​​​ൺ കൂ​​​ടു​​​ത​​​ലു​​​ണ്ടാ​​​കും.

ക​​​രി​​​ന്പ് ഉ​​​ത്പാ​​​ദ​​​ന​​​ത്തി​​​ൽ 3.85 കോ​​​ടി ട​​​ൺ കു​​​റ​​​വ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്നു. പ​​​രു​​​ത്തി ഉ​​​ത്പാ​​​ദ​​​നം ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ലു​​​ണ്ടെ​​​ങ്കി​​​ലും റി​​​ക്കാ​​​ർ​​​ഡി​​​ലും താ​​​ഴെ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.