വാലന്‍റൈൻ ഓഫറുകളുമായി ജെറ്റ് എയർവേസും
വാലന്‍റൈൻ ഓഫറുകളുമായി  ജെറ്റ് എയർവേസും
Tuesday, February 14, 2017 1:35 PM IST
ന്യൂഡൽഹി: വാ​ല​ൻൈ​ൻ​സ് ദി​ന ആ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു ടി​ക്ക​റ്റ് നി​ര​ക്കി​ൽ വ​ൻ ഓ​ഫ​റു​ക​ളു​മാ​യി ജെ​റ്റ് എ​യ​ർ​വേ​സും രം​ഗ​ത്ത്. നാ​ലു ദി​വ​സ​ത്തെ പ്ര​ത്യേ​ക ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​ന്ത​ര സ​ർ​വീ​സു​ക​ൾ​ക്കു 999 രൂ​പ മു​ത​ലു​ള്ള ഓ​ഫ​റു​ക​ളാ​ണ് ക​ന്പ​നി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

വാ​ല​ന്‍റൈ​ൻ​സ് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ചു വി​സ്താ​ര ക​ഴി​ഞ്ഞ ദി​വ​സം എ​ക്കോ​ണ​മി ടി​ക്ക​റ്റു​ക​ൾ​ക്കു 899 രൂ​പ​യു​ടെ ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചാ​ണ് ജെ​റ്റ് എ​യ​ർ​വേ​സും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ഓ​ഫ​റു​ക​ൾ​ക്കു പ്ര​ഖ്യാ​പി​ച്ചു രം​ഗ​ത്തു വ​ന്ന​ത്.

മാ​ർ​ച്ച് 1 മു​ത​ലു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ് ഓ​ഫ​റു​ക​ൾ ല​ഭി​ക്കു​ക. ഫെ​ബ്രു​വ​രി 17 വ​രെ ഓ​ഫ​ർ നി​ര​ക്കു​ക​ൾ ല​ഭ്യ​മാ​ണ്. ജെ​റ്റ് എ​യ​ർ​വേ​സി​ന്‍റെ നി​ശ്ചി​ത എ​യ​ർ​ക്രാ​ഫ്റ്റു​ക​ളി​ൽ ആ​ദ്യം ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്കു മാ​ത്ര​മാ​വും ഓ​ഫ​റു​ക​ൾ ല​ഭി​ക്കു​ക‌.


ഫെ​ബ്രു​രി 28 മു​ത​ൽ സെ​പ്റ്റം​ബ​ർ 20 വ​രെ​യു​ള്ള യാ​ത്ര​ക​ൾ​ക്കാ​ണ് വി​സ്താ​ര​യു​ടെ ഓ​ഫ​റു​ക​ൾ. ഫെ​ബ്രു​വ​രി 17 വ​രെ​യാ​ണ് ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി.

സ്പെ​ഷ​ൽ ഓ​ഫ​റി​ന്‍റെ ഭാ​ഗ​മാ​യി ബി​സി​ന​സ് ക്ലാ​സ് ടി​ക്ക​റ്റു​ക​ൾ​ക്കു ക​ന്പ​നി 60 ശ​ത​മാ​നം വ​രെ​യും പ്രീ​മി​യം എ​ക്കോ​ണ​മി ടി​ക്ക​റ്റു​ക​ൾ​ക്കു 40 ശ​ത​മാ​നം വ​രെ​യും ഡി​സ്കൗ​ണ്ട് ന​ൽ​കു​മെ​ന്ന് ക​ന്പ​നി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.