ടാറ്റാ കമ്യൂണിക്കേഷൻസ് 2000 കോടിയുടെ നിക്ഷേപം നടത്തും
ടാറ്റാ കമ്യൂണിക്കേഷൻസ്  2000 കോടിയുടെ നിക്ഷേപം നടത്തും
Tuesday, February 14, 2017 1:35 PM IST
ന്യൂ​ഡ​ൽ​ഹി: ടാ​റ്റാ ക​മ്യൂണി​ക്കേ​ഷ​ൻ​സ് നെ​റ്റ്‌‌​വ​ർ​ക്ക് സേ​വ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി 2017-18 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 2,000 കോ​ടി​യു​ടെ നി​ക്ഷേ​പം ന​ട​ത്തും.
ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള സേ​വ​ന​ങ്ങ​ൾ ന​ൽ​കു​ന്ന​തി​ന് നെ​റ്റ്‌​വ​ർ​ക്ക് സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കേ​ണ്ട​തു​ണ്ട്. അടുത്ത സാ​ന്പ​ത്തി​ക വ​ർ​ഷം ക​ന്പ​നി അ​ടി​സ്ഥാ​ന സൗ​ക​ര്യ​ വി​ക​സ​ന​ത്തി​നാ​യി 1,000 കോ​ടി രൂ​പ ചെല​വ​ഴി​ക്കു​മെ​ന്ന് ടാ​റ്റാ ക​മ്യൂ​ണി​ക്കേ​ഷ​ൻ മാ​നേ​ജിം​ഗ് ഡ‍യ​റ​ക്‌​ട​റും സി​ഇ​ഒ​യു​മാ​യ വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു. ഇ​ത്ര​യും ത​ന്നെ തു​ക സോ​ഫ്റ്റ്‌​വെ​യ​റി​നും സേ​വ​ന​ങ്ങ​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യും ചി​ല​വ​ഴി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.


വ​രു​ന്ന സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ മ​റ്റു ക​ന്പ​നി​ക​ളെ വാ​ങ്ങാ​നും ടാ​റ്റാ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് ആ​ലോ​ചി​ക്കു​ന്നു​ണ്ടെ​ന്നു വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ മാ​സം ടാ​റ്റാ ക​മ്യൂ​ണി​ക്കേ​ഷ​ൻ​സി​ന്‍റെ നെ​ത​ർ​ലാ​ൻ​ഡ്സ് വി​ഭാ​ഗം ടെ​ലീ​ന ഹോ​ൾ​ഡിം​ഗ്സി​ന്‍റെ 35 ശ​ത​മാ​നം ഓ​ഹ​രി വാ​ങ്ങി​യിരു​ന്നു. ഇ​തി​നോ​ട് ചു​വ​ടു​പി​ടി​ച്ചു കൂ​ടു​ത​ൽ വ​രു​ന്ന സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ കൂ​ടു​ത​ൽ നി​ക്ഷേ​പ​ങ്ങ​ൾ ന​ട​ത്താ​നും ക​ന്പ​നി താ​ത്പ​ര്യ​പ്പെ​ടു​ന്ന​താ​യും സി​ഇ​ഒ വി​നോ​ദ് കു​മാ​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.