എഐആർ അനുസരിച്ച് സർക്കാരിൽ റിപ്പോർട്ട് ചെയ്യേണ്ട ഇടപാടുകൾ
എഐആർ അനുസരിച്ച് സർക്കാരിൽ റിപ്പോർട്ട് ചെയ്യേണ്ട ഇടപാടുകൾ
Saturday, January 21, 2017 1:15 PM IST
നികുതിലോകം / ബേബി ജോസഫ്, ചാർട്ടേഡ് അക്കൗണ്ടന്‍റ്

ക​​​ള്ള​​​പ്പ​​​ണം നി​​​യ​​​ന്ത്രി​​​ക്കു​​​ന്ന​​​തി​​​നുവേ​​​ണ്ടി​​​യാ​​​ണ് കേ​​​ന്ദ്ര​​​ഗ​​​വ​​​ണ്‍മെ​​​ന്‍റ് ആ​​​യി​​​ര​​​ത്തി​​​ന്‍റെ​​​യും അ​​​ഞ്ഞൂ​​​റി​​​ന്‍റെ​​​യും ക​​​റ​​​ൻ​​​സി​​​ക​​​ൾ റ​​​ദ്ദാ​​​ക്കി​​​യ​​​ത്. ഇ​​​തു​​​വ​​​ഴി ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ ധാ​​​രാ​​​ളം വ​​​ർ​​​ധി​​​ച്ചു. കൃ​​​ത്യ​​​മാ​​​യ ക​​​ണ​​​ക്ക് റി​​​സ​​​ർ​​​വ് ബാ​​​ങ്ക് പു​​​റ​​​ത്തു​​​വി​​​ട്ടി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും അ​​​നൗ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത് 15 ല​​​ക്ഷം കോ​​​ടി രൂ​​​പ​​​യോ​​​ളം ബാ​​​ങ്കു​​​ക​​​ളി​​​ൽ എ​​​ത്തി​​​യി​​​ട്ടു​​​ണ്ടെന്നാ​​​ണ്.

ക​​​ള്ള​​​പ്പ​​​ണം ബാ​​​ങ്കി​​​ലേ​​​ക്ക് വ​​​രി​​​ല്ല എ​​​ന്നു​​​ള്ള​​​താ​​​യി​​​രു​​​ന്നു ഗ​​​വ​​​ണ്‍മെ​​​ന്‍റി​​​ന്‍റെ ധാ​​​ര​​​ണ. എ​​​ന്നാ​​​ൽ, ഇ​​​ങ്ങ​​​നെ വ​​​ന്ന നി​​​ക്ഷേ​​​പ​​​ങ്ങ​​​ളി​​​ൽ ക​​​ള്ള​​​പ്പ​​​ണ​​​വും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു​​​ണ്ട് എ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ൾ ഗ​​​വ​​​ണ്‍മെ​​​ന്‍റ് വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ പ്ര​​​സ്തു​​​ത ക​​​ള്ള​​​പ്പ​​​ണം ക​​​ണ്ടു​​​പി​​​ടി​​​ക്കു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി പ​​​ല ന​​​ട​​​പ​​​ടി​​​ക​​​ളും സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ന്നു​​​ണ്ട്. തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളാ​​​യി ഗ​​​വ​​​ണ്‍മെ​​​ന്‍റ് ര​​​ണ്ടു വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ൾ (104/2016 തീ​​​യ​​​തി 15-11-2016ലും 2/2017 ​​​തീ​​​യ​​​തി 6-1-2017ലും) ​​​ഇ​​​റ​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് ആ​​​ദാ​​​യ​​​നി​​​കു​​​തി റൂ​​​ൾ​​​സി​​​ലെ 114 ഇ ​​​യി​​​ലും മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.

പ്ര​​​സ്തു​​​ത വി​​​ജ്ഞാ​​​പ​​​ന​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് 2016 ന​​​വം​​​ബ​​​ർ ഒ​​​ൻ​​​പ​​​തു മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 30 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ൽ വ്യ​​​ക്തി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​വ​​​രു​​​ടെ ഒ​​​ന്നോ അ​​​തി​​​ല​​​ധി​​​ക​​​മോ ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലാ​​​യി പ​​​ന്ത്ര​​​ണ്ട​​​ര ല​​​ക്ഷം രൂ​​​പ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ തു​​​ക പണമായി നിക്ഷേപിച്ചിട്ടുണ്ടെ ങ്കിൽ ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​യ​​​മം 285 ബി​​​എ വ​​​കു​​​പ്പ​​​നു​​​സ​​​രി​​​ച്ച് സർക്കാരി ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​ണം. ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ട് അ​​​ല്ലാ​​​ത്ത ഏ​​​ത് അ​​​ക്കൗ​​​ണ്ടി​​​ലും പ്ര​​​സ്തു​​​ത കാ​​​ല​​​യ​​​ള​​​വി​​​ൽ (ഒ​​​ന്നോ അ​​​തി​​​ല​​​ധി​​​ക​​​മോ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലിൽ) ര​​​ണ്ട​​​ര ല​​​ക്ഷം രൂ​​​പ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​ണ​​​മാ​​​യി നി​​​ക്ഷേ​​​പി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും അ​​​വ​​​യും പ്ര​​​സ്തു​​​ത നി​​​യ​​​മം അ​​​നു​​​സ​​​രി​​​ച്ച് കേ​​​ന്ദ്ര സർക്കാരിൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടേ​​​ണ്ട​​​താ​​​ണ്. ഇ​​​തു കൂ​​​ടാ​​​തെ വി​​​ജ്ഞാ​​​പ​​​നം 2/2017 അ​​​നു​​​സ​​​രി​​​ച്ച് മു​​​ക​​​ളി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽ 2016 ഏ​​​പ്രി​​​ൽ ഒ​​​ന്നു മു​​​ത​​​ൽ 2016 ന​​​വം​​​ബ​​​ർ എ​​​ട്ടു വ​​​രെ നി​​​ക്ഷേ​​​പി​​​ക്ക​​​പ്പെ​​​ട്ട തു​​​ക​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ളും ബ​​​ന്ധ​​​പ്പെ​​​ട്ട സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ സർക്കാരില്‌ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്ക് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള എ​​​ല്ലാ ബാ​​​ങ്കു​​​ക​​​ളും പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ളും പ്ര​​​സ്തു​​​ത നി​​​ക്ഷേ​​​പ​​​ങ്ങ​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ കേ​​​ന്ദ്ര സർക്കാർ മു​​​മ്പാ​​​കെ ഈ ​​​മാ​​​സം 31നു ​​​മു​​​മ്പ് 61 എ ​​​എ​​​ന്ന ഫോ​​​മി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

മു​​​ക​​​ളി​​​ൽ സൂ​​​ചി​​​പ്പി​​​ച്ച ഇ​​​ട​​​പാ​​​ടു​​​ക​​​ൾ അ​​​ല്ലാ​​​തെ കേ​​​ന്ദ്ര സർക്കാർ മു​​​മ്പാ​​​കെ 2016 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നു ശേ​​​ഷം 31-03-2017 വ​​​രെ ന​​​ട​​​ന്ന/​​​ന​​​ട​​​ക്കു​​​ന്ന താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ൾ താ​​​ഴെ​​​പ്പ​​​റ​​​യു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​യ​​​മ​​​ത്തി​​​ലെ വ​​​കു​​​പ്പ് 285 ബി.​​​എ. അ​​​നു​​​സ​​​രി​​​ച്ച് 2017 മെ​​​യ് 31നു ​​​മു​​​മ്പാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. പ്ര​​​സ്തു​​​ത ഇ​​​ട​​​പാ​​​ടു​​​ക​​​ൾ താ​​​ഴെ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.

I. കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്ക് ഉൾ​​​പ്പെ​​​ടെ​​​യു​​​ള്ള ബാ​​​ങ്കിം​​​ഗ് ക​​​മ്പ​​​നി​​​ക​​​ൾ

1) ഒ​​​രേ സാ​​​മ്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ ബാ​​​ങ്കി​​​ൽ പ​​​ണമാ​​​യി അ​​​ട​​​ച്ച് ആ​​​കെ 10 ല​​​ക്ഷം രൂ​​​പ​​​യ്ക്കോ അ​​​തി​​​ൽ കൂ​​​ടു​​​തലു​​​ള്ള തു​​​ക​​​യ്ക്കോ ബാ​​​ങ്ക് ഡ്രാ​​​ഫ്റ്റ്, ബാ​​​ങ്കേ​​​ഴ്സ് ചെ​​​ക്ക്, പേ ​​​ഓ​​​ർ​​​ഡ​​​ർ ഇ​​​വ ഏ​​​തെ​​​ങ്കി​​​ലും എ​​​ടു​​​ത്തി​​​ട്ടു​​​ള്ള വ്യ​​​ക്തി​​​ക​​​ളു​​​ടെ​​​യും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും വി​​​വ​​​ര​​​ങ്ങ​​​ൾ
2) റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യയു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്കു​​​ക​​​ളും മ​​​റ്റു ബാ​​​ങ്കു​​​ക​​​ളും ഇ​​​റ​​​ക്കി​​​യി​​​ട്ടു​​​ള്ള പ്രീ​​​പെ​​​യ്ഡ് ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റ്സ്, ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ൽ ആ​​​കെ 10 ല​​​ക്ഷം രൂ​​​പ​​​യ്ക്കോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ, പ​​​ണം കാ​​​ഷാ​​​യി ന​​​ല്കി വാ​​​ങ്ങു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ
3) ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ൽ ആ​​​കെ ഒ​​​ന്നോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ൽനി​​​ന്നും 50 ല​​​ക്ഷമോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ പ​​​ണം ക്യാ​​​ഷാ​​​യി ഡെ​​​പ്പോ​​​സി​​​റ്റ് ഇ​​​ടു​​​ക​​​യോ പി​​​ൻ​​​വ​​​ലി​​​ക്കു​​​ക​​​യോ ചെ​​​യ്യു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ. ഡെ​​​പ്പോ​​​സി​​​റ്റും പി​​​ൻ​​​വ​​​ലി​​​ക്ക​​​ലും പ്ര​​​ത്യേ​​​ക​​​മാ​​​യി ക​​​ണ​​​ക്കു​​​കൂ​​​ട്ട​​​ണം.

II. ബാ​​​ങ്കു​​​ക​​​ളും പ്ര​​​ധാ​​​നപോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ളും

1) ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ൽ ആ​​​കെ 10 ല​​​ക്ഷം രൂ​​​പ​​​യോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ ഉ​​​ള്ള പ​​​ണം ക്യാ​​​ഷാ​​​യി, ക​​​റ​​​ന്‍റ് അ​​​ക്കൗ​​​ണ്ടും ടൈം​​​ ഡെ​​​പ്പോ​​​സി​​​റ്റും ഒ​​​ഴി​​​കെ, ഒ​​​രു അ​​​ക്കൗ​​​ണ്ടി​​​ലോ വി​​​വി​​​ധ​​​ അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലോ നി​​​ക്ഷേ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ.

2). കോ-​​​ഓ​​​പ്പ​​​റേ​​​റ്റീ​​​വ് ബാ​​​ങ്കു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ബാ​​​ങ്കു​​​ക​​​ൾ, പ്ര​​​ധാ​​​ന പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ൾ നി​​​ധി​​​ക​​​മ്പ​​​നി​​​ക​​​ൾ, നോ​​​ണ്‍ ബാ​​​ങ്കിം​​​ഗ് ഫി​​​നാ​​​ൻ​​​ഷൽ ക​​​മ്പ​​​നി​​​ക​​​ൾ
ഈ ​​സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ഒ​​​ന്നോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ടൈം ​​​ഡെ​​​പ്പോ​​​സി​​​റ്റു​​​ക​​​ളാ​​​യി ആ​​​കെ 10 ല​​​ക്ഷം രൂ​​​പ​​​യ്ക്കോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലു​​​ള്ള തു​​​ക​​​യ്ക്കോ ഉ​​​ള്ള ഡെ​​​പ്പോ​​​സി​​​റ്റു​​​ക​​​ൾ ഒ​​​രു സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷം നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. പു​​​തു​​​ക്കി​​​യ ഡെ​​​പ്പോ​​​സി​​​റ്റു​​​ക​​​ൾ ഇ​​​തി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട.

III. ബാ​​​ങ്കു​​​ക​​​ളും മ​​​റ്റ് ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും

ഒ​​​രു വ​​​ർ​​​ഷം ഒ​​​ന്നോ അ​​​തി​​​ല​​​ധി​​​ക​​​മോ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ ഉ​​​പ​​​യോ​​​ഗി​​​ച്ച് വാ​​​ങ്ങി​​​യ സാ​​​ധ​​​ന​​​ങ്ങ​​​ളു​​​ടെ ബി​​​ല്ലു​​​ക​​​ൾ ഒ​​​രു ല​​​ക്ഷം രൂ​​​പ​​​യ്ക്കോ അ​​​തി​​​നു​​​ മു​​​ക​​​ളി​​​ലോ പണമായി അടച്ചാലും 10 ല​​​ക്ഷം രൂ​​​പ​​​യോ അ​​​തി​​​നു​​​ മു​​​ക​​​ളിലോ ചെ​​​ക്കാ​​​യോ ഡ്രാ​​​ഫ്റ്റാ​​​യോ ആ​​​ണ് അ​​​ട​​​യ്ക്കു​​​ന്ന​​​ത് എ​​​ങ്കി​​​ലും പ്ര​​​സ്തു​​​ത ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​ക​​​ണം.

IV. ബോ​​​ണ്ടും ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളും ഇ​​​റ​​​ക്കു​​​ന്ന ക​​​മ്പ​​​നി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും

ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​ൽ 10 ല​​​ക്ഷം രൂ​​​പ​​​യ്ക്കോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ ഉ​​​ള്ള തു​​​ക​​യ്​​​ക്ക് ബോ​​​ണ്ടും ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളും വാ​​​ങ്ങു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പ്ര​​​സ്തു​​​ത ക​​​മ്പ​​നി​​​ക​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ന​​​ൽ​​​ക​​​ണം. എ​​​ന്നാ​​​ൽ, ബോ​​​ണ്ടോ ക​​​ട​​​പ്പ​​​ത്ര​​​ങ്ങ​​​ളോ പു​​​തു​​​ക്കി ന​​​ല്കു​​​ന്ന​​​ത് പ്ര​​​സ്തു​​​ത തു​​​ക കൂ​​​ട്ടു​​​മ്പോ​​​ൾ കണക്കാക്കരുത്.

V. ​ഓ​​​ഹ​​​രി​​​ക​​​ൾ ഇ​​​റ​​​ക്കു​​​ന്ന ക​​​മ്പ​​​നി​​​ക​​​ൾ

ഒ​​​രു വ​​​ർ​​​ഷം 10 ല​​​ക്ഷത്തിനോ അ​​​തി​​​നു​​​ മു​​​ക​​​ളി​​​ലു​​​ള്ള തു​​​ക​​​യ്ക്കോ ക​​​മ്പ​​​നി​​​ക​​​ളി​​​ൽ​​നി​​​ന്നും ഓ​​​ഹ​​​രി​​​ക​​​ൾ വാ​​​ങ്ങു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ക​​​മ്പ​​​നി ന​​​ല്ക​​​ണം. ക​​​മ്പ​​​നി​​​ക​​​ൾ ത​​​ങ്ങ​​​ളു​​​ടെ ത​​​ന്നെ ഓ​​​ഹ​​​രി​​​ക​​​ൾ നി​​​ക്ഷേ​​​പ​​​ക​​​രി​​​ൽ നി​​​ന്നും തി​​​രി​​​ച്ചു വാ​​​ങ്ങു​​​ക​​​യും അ​​​ത് 10 ല​​​ക്ഷം രൂ​​​പ​​​യ്ക്കോ അ​​​തി​​​ന് മു​​​ക​​​ളി​​​ലോ വ​​​രു​​​ന്നു​​​ണ്ടെ​​​ങ്കി​​​ലും ആ ​​​നി​​​ക്ഷേ​​​പ​​​ക​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ക​​മ്പ​​​നി​​​ക​​​ൾ റി​​​ട്ടേ​​​ണി​​​ൽ ന​​​ൽ​​​ക​​​ണം.

VI. മൂ​​​ച്വ​​ൽ ഫ​​​ണ്ട് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ

ഒ​​​രു വ​​​ർ​​​ഷ​​​ം 10 ല​​​ക്ഷം രൂ​​​പ​​​യ്ക്കോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ ഉ​​​ള്ള തു​​​ക​​​ക​​​ൾ ഒ​​​ന്നോ അ​​​തി​​​ല​​​ധി​​​ക​​​മോ മ്യൂ​​​ച്വ​​ൽ ഫ​​​ണ്ടു​​​ക​​​ളി​​​ലാ​​​യി നി​​​ക്ഷേ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ മ്യൂ​​​ച്വ​​​ൽ ഫ​​​ണ്ട് സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ന​​​ൽ​​​ക​​​ണം. (ഒ​​​രു സ്കീ​​​മി​​​ൽ​​നി​​​ന്നും ട്രാ​​​ൻ​​​സ്ഫ​​​ർ ചെ​​​യ്തു വ​​​രു​​​ന്ന തു​​​ക ഉ​​​ൾ​​​പ്പെ​​​ടു​​​ത്ത​​​രു​​​ത്.)

VII. വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി ഇ​​​ട​​​പാ​​​ടു​​​ക​​​ൾ​​​ക്ക് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ച ഡീ​​​ല​​​ർമാ​​​ർ

ഒ​​​രു വ​​​ർ​​​ഷ​​​ം 10 ല​​​ക്ഷം രൂ​​​പയ്​​​ക്കോ അ​​​തി​​​നു മു​​​ക​​​ളി​​​ലോ ഉ​​​ള്ള തു​​​ക​​യ്​​​ക്ക് വി​​​ദേ​​​ശ​​​ക​​​റ​​​ൻ​​​സി വാ​​​ങ്ങു​​​ന്ന​​​വ​​​രു​​​ടെ​​​യും വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി​​​യി​​​ൽ ഡെ​​​ബി​​​റ്റ് കാ​​​ർ​​​ഡ് / ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് / ട്രാ​​​വ​​​ലേ​​​ഴ്സ് ചെ​​​ക്ക് / ഡ്രാ​​​ഫ്റ്റ് വ​​​ഴി 10 ല​​​ക്ഷം രൂ​​​പ​​​യി​​​ൽ കൂ​​​ടു​​​ത​​​ൽ പ​​​ണം ചെലവാ ക്കുക​​​യും ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​വ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ത്ത​​​ര​​​വാ​​​ദ​​​പ്പെ​​​ട്ട വി​​​ദേ​​​ശ ക​​​റ​​​ൻ​​​സി ഇ​​​ട​​​പാ​​​ടു​​​കാ​​​ർ റി​​​ട്ടേ​​​ണ്‍ മു​​​ഖാ​​​ന്തി​​​രം സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

VIII.​ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻചു​​​മ​​​ത​​​ല​​​യു​​​ള്ള സ​​​ബ് ര​​​ജി​​​സ്ട്രാ​​​ർ /ര​​​ജി​​​സ്ട്രാ​​​ർ /
ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ

30 ല​​​ക്ഷം രൂ​​​പ​​​യ്ക്കോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ആ​​​ധാ​​​ര​​​വി​​​ല​​​യു​​​ള്ള സ്ഥാ​​​വ​​​ര സ്വ​​​ത്തു​​​ക​​​ളു​​​ടെ വി​​​ല്പ​​​ന​​​യു​​​ടെ​​​യും വാ​​​ങ്ങ​​​ലു​​​ക​​​ളു​​​ടെ​​​യും വി​​​ശ​​​ദ വി​​​വ​​​ര​​​ങ്ങ​​​ൾ മു​​​ക​​​ളി​​​ൽ സൂ​​​ചി​​​പ്പി​​​ച്ച അ​​​ധി​​​കാ​​​രി​​​ക​​​ൾ ഗ​​​വ​​​ണ്‍മെ​​ന്‍റി​​​ൽ ന​​​ൽ​​​ക​​​ണം.

IX. ആ​​​ദാ​​​യ​​​നി​​​കു​​​തി നി​​​യ​​​മം 44 എ​​​ബി പ്ര​​​കാ​​​രം നി​​​ർ​​​ബ​​​ന്ധി​​​ത ഓ​​​ഡി​​​റ്റ് ഉ​​​ള്ള എ​​​ല്ലാ​​​വ​​​രും

രണ്ടു ല​​​ക്ഷം രൂ​​​പ​​​യ്ക്കോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ തു​​​ക​​​യ്ക്കു​​​ള്ള എ​​​ല്ലാ ഇ​​​ട​​​പാ​​​ടു​​​ക​​​ളും (സേ​​​വ​​​ന​​​ങ്ങ​​​ളു​​​ൾ​​​പ്പെ​​​ടെ) പണമായിട്ടാണ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ങ്കി​​​ൽ അ​​​തി​​​ന്‍റെ വി​​​വ​​​ര​​​ങ്ങ​​​ൾ ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ സർക്കാ രിൽ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

മു​​​ക​​​ളി​​​ൽ സൂ​​​ചി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ൾ ബാ​​​ധ​​​ക​​​മാ​​​കു​​​ന്ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ ഫോം ​​​ന​​​മ്പ​​​ർ 61 എ​​​യി​​​ൽ പ്ര​​​സ്തു​​​ത റി​​​ട്ടേ​​​​​​ണ്‍ ഇ​​​ൻ​​​കം ടാ​​​ക്സ് ഡ​​​യ​​​റ​​​ക്ട​​​ർ (ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് & ക്രി​​​മി​​​ന​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ) അ​​​ല്ലെ​​​ങ്കി​​​ൽ ജോ​​​യി​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​ർ​​​ക്ക് ഓ​​​ണ്‍ലൈ​​​ൻ ആ​​യി ഡി​​​ജി​​​റ്റ​​​ൽ സി​​​ഗ്‌നേ​​​ച്ച​​​റോ​​​ടു​​​കൂ​​​ടി 2017 മെ​​​യ് 31ന് ​​​മു​​​മ്പ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.