വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്
വിദേശനാണ്യ ശേഖരത്തില്‍ ഇടിവ്
Friday, January 13, 2017 2:03 PM IST
മും​ബൈ: ജ​നു​വ​രി ആ​റി​ന് അ​വ​സാ​നി​ച്ച ആ​ഴ്ച​യി​ല്‍ ഇ​ന്ത്യ​യു​ടെ വി​ദേ​ശ​നാ​ണ്യ​ശേ​ഖ​രം കു​റ​ഞ്ഞു. 114.19 കോ​ടി ഡോ​ള​റി​ന്‍റെ (8970 കോ​ടി രൂ​പ) കു​റ​വാ​ണു​ണ്ടാ​യ​ത്. ശേ​ഖ​രം 35,915.49 കോ​ടി ഡോ​ള​റാ​യി താ​ണു.

വി​ദേ​ശ​ ക​റ​ന്‍സി ശേ​ഖ​രം 24.18 കോ​ടി രൂ​പ ക​യ​റി​യെ​ങ്കി​ലും സ്വ​ര്‍ണവി​ല​യി​ലു​ണ്ടാ​യ മാ​റ്റമാണ് ഇ​ടി​വി​നു​ കാ​ര​ണം. സ്വ​ര്‍ണ​ശേ​ഖ​ര​ത്തി​ന്‍റെ വി​ല​യി​ല്‍ 139.88 കോ​ടി ഡോ​ള​റി​ന്‍റെ കു​റ​വ് സം​ഭ​വി​ച്ചു. സ്വ​ര്‍ണശേ​ഖ​ര​ത്തി​ന്‍റെ അ​ള​വി​ല്‍ മാ​റ്റ​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.