ലിറ്റിൽ ഷെഫ് മാസ്റ്റർ കിച്ച ഡബിൾ ഹോഴ്സ് സ്നാക്സ് ബ്രാൻഡ് അംബാസഡർ
ലിറ്റിൽ ഷെഫ് മാസ്റ്റർ കിച്ച ഡബിൾ ഹോഴ്സ് സ്നാക്സ് ബ്രാൻഡ് അംബാസഡർ
Wednesday, December 7, 2016 1:29 PM IST
കൊച്ചി: ലോകമെങ്ങുമുള്ള കുക്കറി ഷോ പ്രേമികളുടെ പ്രിയതാരം ആറുവയസുകാരൻ ലിറ്റിൽ ഷെഫ് മാസ്റ്റർ കിച്ചയെ ഡബിൾ ഹോഴ്സ് സ്നാക്സ് ശ്രേണിയുടെ ബ്രാൻഡ് അംബാസഡറായി നിയമിച്ചതായി മഞ്ഞിലാസ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ വിനോദ് മഞ്ഞില, ജനറൽ മാനേജർ – മാർക്കറ്റിംഗ് സുനിൽ പി. കൃഷ്ണൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. രുചികരമായ വിഭവങ്ങളുമായി യൂട്യൂബിൽ തരംഗം സൃഷ്ടിക്കുകയും, ആറാം വയസിൽ തന്റെ സ്വന്തം പേരിൽ കിച്ച ട്യൂബെന്ന യൂട്യൂബ് ചാനൽ ആരംഭിക്കുകയും ചെയ്ത കിച്ച അമേരിക്കയിലെ എലൻ ഷോയിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ പരിപാടി അവതരിപ്പിച്ച് ലോകം മുഴുവൻ ആരാധകരെ സൃഷ്ടിച്ച മിടുക്കനാണ്.


സ്നാക്സ് പ്രേമികൾക്കായി മാസ്മരികമായ രുചികളിൽ സ്നാക്കുകളുടെ വൻനിരതന്നെ വിപണിയിൽ എത്തിക്കുകയാണെന്ന് ഡബിൾ ഹോഴ്സ് അധികൃതർ അറിയിച്ചു.

കസവ ചിപ്സ് (കപ്പ ഉപ്പേരി), പോട്ടറ്റോ ചിപ്സ്, ചോക്കോ ബൈറ്റ്സ്, വാനില ബൈറ്റ്സ്, സ്ട്രോബറി ബൈറ്റ്സ്, പീനട്ട് കാൻഡി, പീനട്ട് മസാല തുടങ്ങി മറ്റനവധി സ്നാക്കുകളാണ് നേന്ത്രക്കായ ഉപ്പേരിക്കൊപ്പം ഡബിൾ ഹോഴ്സ് പുതിയതായി വിപണിയിൽ എത്തിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.