മിസ്ത്രിക്കെതിരേ വോട്ട് ചെയ്യരുതെന്നു നിർദേശം
മിസ്ത്രിക്കെതിരേ വോട്ട് ചെയ്യരുതെന്നു നിർദേശം
Monday, December 5, 2016 2:13 PM IST
ബംഗളൂരു: ടിസിഎസ് ഡയറക്ടർ ബോർഡിൽനിന്ന് സൈറസ് മിസ്ത്രിയെ നീക്കുന്നതിനെതിരേ വോട്ട് ചെയ്യണമെന്ന് ആഗോള സുരക്ഷാ ഉപദേശ കമ്പനിയായ ഐഎസ്എസ്. ടിസിഎസിലെ ചെറുകിട ഓഹരിയുടമകളോടാണ് ഐഎസ്എസിന്റെ ഈ നിർദേശം. മിസ്ത്രിയെ നീക്കാൻ തക്കവിധത്തിലുള്ള കാരണം പ്രധാന കമ്പനിയായ ടാറ്റാ സൺസ് നല്കാത്തതിനാലാണ് ഐഎസ്എസിന്റെ ഈ നീക്കം.

സൈറസ് മിസ്ത്രിയ ഡയറക്ടർ ബോർഡ് സ്‌ഥാനത്തുനിന്ന് നീക്കാനുള്ള പ്രത്യേക ജനറൽ ബോഡി മീറ്റിംഗ് ഈ മാസം 13ന് ടാറ്റാ സൺസ് വിളിച്ചുചേർത്തിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഐടി കമ്പനിയായ ടിസിഎസിന്റെ ചെയർമാൻസ്‌ഥാനത്തുനിന്ന് മിസ്ത്രിയെ നേരത്തേതന്നെ നീക്കിയിരുന്നു. ഇഷാത് ഹുസൈനാണ് ഇടക്കാല ചെയർമാൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.