പേടിഎം ഇനി പേമെന്റ് ബാങ്ക്
പേടിഎം ഇനി പേമെന്റ് ബാങ്ക്
Monday, December 5, 2016 2:13 PM IST
മുംബൈ: ഡിജിറ്റൽ വാലറ്റായ പേടിഎം ഇനി പേമെന്റ് ബാങ്ക്. മാതൃകമ്പനിയായ വൺ 97 കമ്യൂണിക്കേഷനാണ് ഇക്കാര്യം ഇന്നലെ പ്രഖ്യാപിച്ചത്. പ്രവർത്തനം തുടങ്ങാനുള്ള റിസർവ് ബാങ്കിന്റെ അവസാനഘട്ട നടപടിക്കായി കാത്തിരിക്കുകയാണ് കമ്പനി ഇപ്പോൾ.

പുതിയ പ്രഖ്യാപനം വഴി പേടിഎം ഇ–കൊമേഴ്സ് ബിസിനസ്, പേമെന്റ്സ് എന്നിങ്ങനെ രണ്ടു ശാഖകളായി പിരിയും.

ഇപ്പോൾ ഇടപാടുകാർ ഉപയോഗിച്ചുവരുന്ന പേടിഎം വാലറ്റ് ഇനി പേടിഎം പേമെന്റ് ബാങ്ക് ലിമിറ്റഡ് എന്ന് അറിയപ്പെടും. ഇതോടെ ഇപ്പോൾ പേടിഎം ഉപയോഗിക്കുന്നവരുടെ അക്കൗണ്ടുകൾ പേമെന്റ് ബാങ്കിലേക്ക് മാറ്റപ്പെടുകയും ചെയ്യും. അതിന് താത്പര്യമില്ലെങ്കിൽ അക്കാര്യം ഈ മാസം 21നു മുമ്പ് അറിയിക്കണം. അല്ലാത്തപക്ഷം പേമെന്റ് ബാങ്കിൽ അംഗമാകും.


care@paytm.com, paytm.c om/care എന്നിവ വഴി പേമെന്റ് ബാങ്കിലേക്ക് മാറുന്നതിനുള്ള വിയോജിപ്പ് അറിയിക്കാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.