പരസ്യത്തിൽ മോദി ചിത്രം: റിലയൻസ് ജിയോയ്ക്ക് 500 രൂപ പിഴ!
പരസ്യത്തിൽ മോദി ചിത്രം: റിലയൻസ് ജിയോയ്ക്ക് 500 രൂപ പിഴ!
Saturday, December 3, 2016 2:49 PM IST
ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ചിത്രം അനുമതിയില്ലാതെ പരസ്യത്തിൽ ഉപയോഗിച്ചതിനു റിലയൻസ് ജിയോ ഇൻഫോകോമിനു പിഴ വീണേക്കും. 500 രൂപ പിഴയായി അടയ്ക്കേണ്ടിവരികയെന്നാണ് വിവരം. പ്രധാമന്ത്രിയുടെ ഓഫീസിന്റെ അനുമതിയില്ലാതെയാണ് ചിത്രം പരസ്യത്തിനായി ഉപയോഗിച്ചതെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് സഹമന്ത്രി രാജ്യവർധൻ സിംഗ് റാത്തോഡ് പാർലമെന്റിൽ അറിയിച്ചു.

സെപ്റ്റംബറിൽ റിലയൻസ് ജിയോ പ്രവർത്തനം തുടങ്ങിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ ചിത്രമുള്ള പരസ്യം പുറത്തുവന്നത്. ഒരു സ്വകാര്യ കമ്പനി പരസ്യപ്രചാരണങ്ങൾക്ക് പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നതിനെതിരേ പ്രതിപക്ഷ പാർട്ടികൾ അന്നുതന്നെ ആരോപണമുന്നയിച്ചിരുന്നു.


കറൻസി റദ്ദാക്കലിനു ശേഷം ഡിജിറ്റൽ വാലറ്റായ പേ ടിഎമ്മും പ്രധാനമന്ത്രിയുടെ ചിത്രം പരസ്യങ്ങളിൽ ഉപയോഗിച്ചിരുന്നു. ഇതും വിവാദത്തിലായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.